Chapter Title : വെണ്ണകൊണ്ടൊരു തുലാഭാരം 3 [അൽഗുരിതൻ] [Climax]
എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി…… ഞാൻ കണ്ണ് തുടച്ചു അവരോട് ചോദിച്ചു…..
ഞാൻ ഇനി എന്തു ചെയ്യണം……..
ഒന്നും ചെയ്യണ്ട അവൾ പഴയ ജീവിതത്തിലേക്ക് വരാൻ സമയമെടുക്കും… അത് വരെ അതിനെ ഉപദ്രവിക്കരുത്……….
ഞാൻ : അവളുടെ വീട്ടിൽ അറിയിക്കണോ…….
തല്ക്കാലം വേണ്ട വേണ്ടി വന്നാൽ പറയാം………
മാഡം എനിക്ക് അവളെ വേണം…….ഞാൻ നിറ കണ്ണുകളോടെ പറഞ്ഞു….
അവർ എന്നേ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു……….തരാം….. നിനക്ക് തന്നെ തരാം…… കൗൺസിലിങ് മുടക്കരുത്…….ചെല്ല് അവളെ പറഞ്ഞു വിട്……….
ഞാൻ ഇറങ്ങി അവൾ കേറി…… തിരിച്ചിറങ്യപ്പോഴേക്കും 6 മണി………
ഒന്നും മിണ്ടാതെ കാറിൽ കേറി ഫ്ലാറ്റിലേക്ക്……..
ഫ്ലാറ്റിൽ ചെന്ന് ബാൽക്കണിയിൽ നിന്നും താഴേക്ക് നോക്കി നിന്നു…… എന്തായാലും ഇങ്ങനെയൊക്കെയായി….ഇനി വിഷമിച്ചിരുന്നിട്ട് കാര്യമില്ല………എങ്ങനേലും അവളെ പഴയത് പോലെ ആകണം…….
കുറച്ചു എനർജി ഒക്കെ സംഭരിച്ചു മുഖത്തു ഒരു ചിരിയും വരുത്തി മുറിയിലേക്ക്…….
അവൾ എന്തോ തിരയുന്നുണ്ട്……….
ഞാൻ : എടൊ താൻ കുളിച്ചില്ലല്ലോ ഇന്ന് പോയി കുളിക്ക്…… ഒന്ന് ഫ്രഷ് ആക്….. തനിക്ക് വേണേൽ ആ മുറിലേക്ക് മാറാണെങ്കിൽ മാറിക്കോട്ടോ……..
ശ്രീക്കുട്ടി : എന്റെ ഫോൺ കണ്ടായിരുന്നോ…..
ഇല്ല ഞാൻ കണ്ടില്ല…….
ആ ഫോൺ ഒന്ന് തരുവോ വീട്ടിൽ വിളിക്കാനാ……..
അതെന്താ തരുവോന്നു ചോതിക്കുന്നെ….തനിക്കെടുത്തൂടെ…….
അവിടെ ഇരിപ്പുണ്ടല്ലോ……
ഞാൻ ഫോണെടുത്തു അവൾക്ക് കൊടുത്തു വെളിയിലേക്ക് ഇറങ്ങി ………
ഞാൻ ഓർത്ത് അവൾ ആ മുറിയിലേക്ക് മാരുമെന്ന് പക്ഷെ അവൾ മാറീല്ല……
ഒരാഴ്ച കൂടെ കടന്നു പോയി… ചെറിയ മാറ്റങ്ങൾ പ്രേകടമായി തുടങ്ങി…..
അടുത്ത ദിവസം ഞങ്ങളെ സംബന്ധിച്ച് ഒരു പ്രേത്യേക ദിവസമാണ്…..
💬 Comments
View all comments