Chapter Title : വെണ്ണകൊണ്ടൊരു തുലാഭാരം 3 [അൽഗുരിതൻ] [Climax]
പോണേ…….
ശാന്തികൃഷ്ണ : ശ്രീ ചേച്ചി ഉണ്ടോ ഫ്ലാറ്റിൽ….
ഇല്ല അവൾ കോളേജിൽ പോയേക്കണേ വൈകുന്നേരം വരും……
ഉണ്ടെന്നെങ്ങാനും പറഞ്ഞാൽ അവൾ ഇപ്പൊ ഫ്ലാറ്റിലേക്ക് ചെല്ലും….. ഞാൻ എഴുതിയ കണ്ണും പോട്ടൊക്കെ തുടയ്ക്കും ശ്രീക്കുട്ടി അതുകൊണ്ടാ കോളേജിൽ പോയെന്നു പറഞ്ഞെ…….അത് മാത്രമല്ലെ പിന്നെ അവളെ ഇപ്പോഴൊന്നും കിട്ടില്ല……
ഹോട്ടലിൽ ചെന്ന് ഫുഡും മേടിച്ചു…..മുകളിൽ വന്ന്……അവളിടെ കയ്യിൽ കൊടുത്തു….. അവൾ എന്റെ വയറും നിറച്ചു………
ഇപ്പോഴും ഞാൻ വരച്ച പൊട്ടും വാലൊക്കെ ഉണ്ട് മുഖത്ത്……….
ഉച്ചകഴിഞ്ഞോന്ന് അവളേം കെട്ടിപിടിച്ചുറങ്ങി പിന്നെ എഴുന്നേറ്റപ്പോൾ 7 മണിയായി……….
ഞാൻ എഴുനേറ്റ് അവളിടെ മുടിയിഴകളിൽ ഇക്കിളിയാക്കി……….കണ്ണുതുറക്കതെ ചിണുങ്ങുന്ന ശ്രീകുട്ടിയെ….. എടുത്ത് മടിയിൽ കിടത്തി ഒരുമ്മയും കൊടുത്തു…… അപ്പോഴേക്കും അവൾ കണ്ണ് തുറന്ന്…….
ഗുഡ് മോർണിങ്……..
ഏഹ്ഹ് നേരം വെളുത്തോ……
അഹ് കൊള്ളാം ബോധം വിട്ടുറങ്ങുമ്പോ ആലോചിക്കണം…….
പിന്നെ എന്നേ പറ്റിക്കല്ലേ……..
വെറുതെ പറഞ്ഞെ 7 മണിയെ ആയിട്ടുള്ളു…..എഴുന്നേക്കാറായില്ലേ…..
മമ് ശരീരം ഒന്ന് സ്‌ട്രെച്ച് ചെയ്തെഴുന്നേറ്റ് ഇരുന്നു……… മെത്തേക്ക് ഒരൊറ്റ വീഴ്ച…..
ഞാൻ : പിന്നെ നാളെ എന്താ പരുപാടി…….
നാളെ നാട്ടിലേക്ക് പോകണ്ടേ ……..
അപ്പൊ ബാഗ് ഒക്കെ പാക്ക് ചെയ്യണ്ടേ…….
അയ്യോ ഞാനത് മറന്നു……
പിന്നെ നിന്റെ കയ്യിലെ ഈ നിങ്ങൾ ഈ ഓണത്തിനൊക്കെ ഉടുക്കില്ലേ.. വെള്ള പോലെത്തെ സാരി….. അത് ഉണ്ടോ…..
ഏത് സെറ്റ് സാരിയോ……
ആ അത് തന്നെ…….
കോളേജിലെ ആദ്യത്തെ ഓണത്തിന് മേടിച്ചതുണ്ട്…….എന്തിനാണ്.. ഒരു കുസൃതിചിരിയോടെ ചോദിച്ചു….
അത് എനിക്കൊന്ന് അത് ഉടുത്തു കാണാൻ……എന്തെ കാണിക്കൂല്ലേ……
കാണിക്കല്ലാ നിക്കേ നോക്കി എടുക്കട്ടെ……
ഇപ്പൊ വേണ്ടേ നാളെ രാവിലെ ഒരുസ്ഥലം വരെ പോണം അത് ഉടുത്തു വന്നാൽ മതി….
എങ്ങോട്ടാ……..
എങ്ങോട്ടാണെന്ന് അറിഞ്ഞാലേ നി വരൂ…..എന്നാ വരണ്ട…
അല്ല വരാം….. എപ്പോഴാ പോകണ്ടേ….
നമ്മുക്ക് രാവിലെ 7 മണിക്കിറങ്ങാം……
ബാഗ് എല്ലാം പാക്ക് ചെയ്ത് കഴിഞ്ഞപ്പോളേക്കും 11 മണിയായി….. നഗര ജീവിതം അവസാനിപ്പിച്ചു….ഗ്രാമജീവിതത്തിലേക്ക്…..കൂടെ എന്റെ പെണ്ണും…….
അവളേം കെട്ടിപിടിച്ചു കിടന്നുറങ്ങി…….
രാവിലെ എഴുന്നേറ്റ് കുളിച്ചു റെഡിയായി അവൾ സെറ്റ് സാരിയും സ്കൈ ബ്ലൂ കളറിലുള്ള ബ്ലൗസും…… ഞാൻ ഒരു വെള്ള
💬 Comments
View all comments