Chapter Title : വെണ്ണകൊണ്ടൊരു തുലാഭാരം 3 [അൽഗുരിതൻ] [Climax]
മുണ്ടും……….ഗ്രെ കളർ ഷർട്ടും ഇട്ടിറങ്ങി…… എങ്ങോട്ടാണെന്ന് അവൾക്കറിയില്ല……….കാർ എടുത്തിറങ്ങി……..അവ്ടെന്നു നേരെ നാട്ടിലേക്ക് ………...
വേറേ എങ്ങോടട്ടാ….. കള്ള കണ്ണന്റെടുത്തേക്ക്……. സ്ഥാലത്തെത്തിയതും അവൾക്ക് മനസ്സിലായി…… കാർ പാർക്ക് ചെയ്ത്….. ഇറങ്ങി…….രണ്ടു മുഴം മുല്ലപ്പൂ വാങ്ങി….തലയിൽ വെച്ച് കൊടുത്തു…… നടയിലേക്ക് നടന്ന്……….ഉള്ളിൽ കേറി പ്രാർത്ഥിച്ചിറങ്ങി…….. വഴിപാട് കൗണ്ടറിൽ ചെന്ന് തുലഭാരത്തിനുള്ള രസീത് എടുത്ത്…….
അവൾ എന്നേ നോക്കി…..
ആർക്കാ തുലാഭാരം…….
നിനക്ക് അല്ലാതെ ആർക്കാ……
എന്തെന്ത് പറ്റി പെട്ടന്ന് ഒരു തുലഭരമൊക്കെ…..
പെട്ടന്ന ഒരു വർഷോയി കണ്ണനോട് പറഞ്ഞിട്ട്…… ഈ പെണ്ണിന്റെ സ്വഭാവം മാറ്റി തന്നാൽ…….കൊണ്ട് വന്നേക്കാന്ന്….
തുലഭാരതട്ടിലിരുന്നു … ആ കുസൃതി ചിരിയോടെ തൊഴുതുകൊണ്ട് എന്നേ നോക്കുന്ന എന്റെ ശ്രീക്കുട്ടി
…….നെറ്റിയിലെ ചന്ദനവും കണ്ണ്മഷിയെഴുതിയ കണ്ണുകളും……..മുല്ല മൊട്ടുപോലുള്ള പല്ലുകളും…… ചെറിയ കീഴ്ച്ചുണ്ട് വലിച്ചു നീട്ടിയുള്ള ആ ചിരിയും……… അത് കണ്ടൽ സാക്ഷാൽ കണ്ണൻ തന്നെ വീണു പോകും……….
തുലാഭാരംകഴിഞ്ഞിറങ്ങി…… പ്രസാദമായി വാഴയിലയിൽ കിട്ടിയ വെണ്ണയും ചൂണ്ടു വിരലിൽ തോണ്ടി എനിക്ക് നേരെ നീട്ടി……..
ചുറ്റിനും ആളുകൾ നിൽക്കുന്നത് കൊണ്ട് ഞാൻ അത് നിരസിക്കും എന്ന് തോന്നിയത് കൊണ്ട് ബലമായി എന്റെ ചുണ്ടിലേക്ക് തേച്ചിട്ട്…… വീണ്ടും വെണ്ണയെടുത്ത് വായിൽ വെച്ച് നുണയുന്ന ശ്രീക്കുട്ടി…….
ഞാൻ : എന്നാ പോയാലോ…….
വാ പോകാം……..
എന്റെ കണ്ണാ ഇവൾ എന്നും എന്റെ കൂടെ തന്നെ ഉണ്ടാകാണെ …… തിരിഞ്ഞു നിന്നു നെഞ്ചിൽ കൈ വെച്ചു പ്രാർത്ഥിച്ചിറങ്ങി
വണ്ടിയെടുത്ത് നേരെ നാട്ടിലേക്ക്………..
The end…………..
Nb…കഥ ഇവിടെ അവസാനിപ്പിക്കാനൊന്ന് കരുതിയതല്ല….. ഇപ്പോ അവസാനിപ്പിച്ചില്ലേൽ ചിലപ്പോൾ പിന്നെ പറ്റിയെന്നു വരില്ല……..അത് നിങ്ങളോട് ചെയ്യുന്ന ഒരു ചതിയായി മാറും
ഓരോ പാർട്ട് ഇടുമ്പോഴും നിങ്ങളുടെ സപ്പോർട്ട് ആണ് അടുത്ത പാർട്ട് എഴുതാനുള്ള പ്രേചോദനം….. അത് കൊണ്ട് ഇഷ്ടപെട്ടാൽ ലൈക് ചെയ്യാനും കമന്റ് ചെയ്യാനും മറക്കല്ലേ ……….
രണ്ട് മാസത്തിനു ശേഷം പുതിയ കഥയുമായി വരാം…….സമയം കിട്ടിയാൽ അതിനു മുന്നേ…….. Ok guys i hope you will enjoy this story …
…With love അൽഗുരിതൻ ❤❤❤❤❤❤
💬 Comments
View all comments