Chapter Title : വേശ്യയെ പ്രണയിച്ചവൻ [കൃഷ്ണ]
"ഞാൻ ഒരു കാര്യം ചോദിക്കട്ടെ തെറ്റാണോ ശരിയാണോ എന്ന് എനിക്ക് അറിയില്ല മനസ്സിൽ തോന്നി ചോതിക്കാതിരുന്നാൽ ചിലപ്പോൾ ഒരു നഷ്ടം ആയി നാളെ എന്നെ വേട്ടയാടരുത് അതാണ് മറ്റൊന്നും വിചാരിക്കരുത്... "
"മാഷേ ഈ മുഖാവുരെയുടെ ആവശ്യം ഒന്നുല്ല എന്നോട് കാര്യം പറഞ്ഞോളൂ."
"ചാരു....നീ എന്റെ കൂടെ കൂടുന്നോ.. നിന്റെ നിറം മങ്ങിയ ഓർമ്മകൾ ഒക്കെ കളഞ്ഞിട്ടു എനിക്കൊപ്പം വന്നൂടെ.."
" മാഷിന് എന്താ ഭ്രാന്ത് ഉണ്ടോ? അതും ഒരുപാട് പേർക്ക് അറിയാവുന്ന വേശ്യയായ എന്നെ മാഷിന്റെ ജീവിതത്തിലേക്ക് കൂട്ടാനോ... കൊള്ളാം.. അതൊന്നും വേണ്ട മാഷേ.. "
"ചാരു.. "
"ഉം... മാഷേ ഒരു ആഗ്രഹം ഉണ്ട് എനിക്ക് എന്നും ഓർക്കാൻ മാഷിനൊപ്പം കുറച്ചു നിമിഷങ്ങൾ നൽകുമോ? "
അവളുടെ ചോദ്യത്തിന്റെ പൊരുൾ മനസ്സിലായത് കൊണ്ട് അവളുടെ ആഗ്രഹം സാധിച്ചു കൊടുക്കാൻ ഞാൻ തീരുമാനിച്ചു.. ഞാൻ ജീവിതത്തിൽ ആദ്യമായി അവളിൽ നിന്നും പെണ്ണെന്ന വികാരം അറിഞ്ഞ നിമിഷങ്ങൾ ആയിരുന്നു അത്..ആ നിമിഷങ്ങളിൽ ഞാൻ അറിഞ്ഞു സ്നേഹിക്കാൻ മാത്രം അറിയാവുന്ന ഒരു പെണ്ണ് അവളിൽ ഉണ്ട് എന്ന സത്യം.. പക്ഷേ അവൾ എനിക്കൊപ്പം കൂടെ ഉണ്ടാകില്ല എന്ന് ഓർത്തപ്പോൾ ഉള്ളൊന്നു പിടഞ്ഞു.. അമ്മ മരിച്ചതിൽ പിന്നെ എന്റെ കണ്ണുകൾ നിറയുന്നത് അവൾക്ക് വേണ്ടി ആണ്..അവസാനമായി ഞാൻ അവളോട് ആവശ്യപ്പെട്ടത് അവൾ മൂളിയ ആ പാട്ട് ആണ്.. ഒരുപാട് സന്തോഷത്തോടെ എനിക്കായ് അവൾ ആ പാട്ട് പാടി..
"രാവിൽ നിനക്കായ് പാടാം ... വീണ്ടും പ്രണയാർദ്രഗീതം.... നോവിൻ നിറമാർന്ന ഗാനം...... വേനൽകിളികൊഞ്ചും രാഗം...... ഉള്ളിൽ നിറയുന്ന സ്നേഹം ചൊല്ലാൻ പ്രിയമോടെയിന്നും
💬 Comments
View all comments