0%

Chapter Title : വേശ്യയെ പ്രണയിച്ചവൻ [കൃഷ്ണ]

Author : Kambikathakal Read All Parts 616

ഓർമ്മയിൽ തെളിഞ്ഞു വന്നു... ആ വാക്കുകൾ ഓർത്തപ്പോൾ തന്നെ എന്റെ ചങ്ക് വിറക്കാൻ തുടങ്ങി...തിരികെ സുരേഷ് മുറിയിൽ വന്നു.. ഞാൻ ചാരുകസേരയിൽ നിന്നും എഴുന്നേറ്റു അവളുടെ അടുക്കലേക്ക്‌ നടന്നു.. മനസ്സിൽ ഒരുപാട് ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ നിറഞ്ഞു.. മനസ്സിനെ നിയന്ത്രിച്ചു നിർത്തി ഒരുവിധം അവളുടെ അടുത്തു എത്തി ഞാൻ..

മുറിയിലേക്ക് വാതിൽ തുറന്നു ചെന്ന ഞാൻ കണ്ടത്ത് കിടക്കയിൽ അർദ്ധനഗ്നമായ അവളുടെ ശരീരം ആയിരുന്നു.. അവളുടെ ശരീരം കൊത്തിവലിക്കാൻ അടുത്ത ആളെ പ്രതീക്ഷിച്ചു ഇരിക്കുന്ന അവളെ അൽപനേരം ഞാൻ നോക്കി നിന്നു... ആ കണ്ണുകളിൽ താൻ കുറച്ച് മുൻപ് കണ്ട തിളക്കം നഷ്ടം ആയിരിക്കുന്നു..വാതിലടച്ചു ഞാൻ അവൾക്കരികിൽ കിടന്ന കസേരയിൽ ഇരുന്നു.. എന്നെ അൽപനേരം നോക്കിയിരുന്നതിനു ശേഷം അവൾ ചോദിച്ചു..

"അല്ല മാഷേ എന്തേ ഇങ്ങനെ നോക്കി ഇരിക്കാൻ അണോ ഇങ്ങോട്ട് വന്നേ? അല്ലെങ്കിൽ കുറച്ച് സമയം തരു ഞാൻ ഒന്നു കുളിച്ചിട്ട് വരാം ശരീരം മുഴുവനും വിയർത്തിരിക്കുവാ ഒരു പത്തുമിനിറ്റ് വേഗം വരാം മാഷിനെ ഒരുപാട് ഇരുത്തി മുഷിപ്പിക്കില്ല ഞാൻ.. "

ഞാൻ അവൾക്ക് നേരെ തലയാട്ടി അടുത്ത് കിടന്ന തോർത്ത്‌എടുത്ത് അവളുടെ പാതി നഗ്നത മറച്ചു കുളിമുറിയിലേക്ക് പോയി.. അവളുടെ മാഷേ വിളിയും, കരിമഷിയെഴുതിയ കണ്ണുകളും തന്റെ മനസ്സിലേക്ക് കയറിക്കൂടിയിരിക്കുന്നു.. കുളിക്കുന്നിടയിൽ അവൾ ഏതോ ഒരു പാട്ട് പാടുന്നത് ഞാൻ കേട്ടു.. വെള്ളം വീഴുന്ന ശബ്ദം കാരണം വ്യക്തമായി കേൾക്കുവാൻ സാധിക്കുന്നില്ല എങ്കിലും കേൾക്കുവാൻ മാധുര്യം ഉള്ള ശബ്ദം..

കുളികഴിഞ്ഞു അവൾ എനിക്ക് അരികിൽ വന്നു നിന്നു..ഒരു പെണ്ണിനെ അർദ്ധനഗ്നമായി തന്റെ ജീവിതത്തിൽ ആദ്യമായാണ്

💬 Comments

View all comments