Chapter Title : വേട്ട 2 [Zodiac]
കണ്ടതും അതിൽ ഉള്ള ഒരുവൻ ഞെട്ടി..
"ഡാ ഡാ പോകാം..ഇനി ഇവിടെ നിന്നാൽ ശരിയാവില്ല.."
"എന്താടാ..എന്താ പ്രശ്നം.."
"അതൊക്കെ ഉണ്ട്..നീ വാ.."അതും പറഞ്ഞു ഒരുവൻ മറ്റവനെകൊണ്ടു പുറത്തേക്ക് നടന്നു..
പുറത്തേക്ക് നടക്കുമ്പോഴും അവൻ ആ വന്നവനെ നോക്കി..അവനു പണ്ട് ബാംഗ്ലൂരിൽ ഉണ്ടായ സംഭവം ഓര്മയിലേക്ക് വന്നു..ഒപ്പം ഭയവും..അത് പീറ്റർ ആയിരുന്നു….പീറ്റർ വിൽഫ്രഡ്...അവൻ ഐ സി യു വിന്റെ മുന്നിൽ ഉള്ള ചില്ലിലൂടെ നോക്കി…
പ്രിയയെ കണ്ടതും അവന്റെ കണ്ണിൽ നിന്നും ചെറുതായി വെള്ളം വന്നു..അപ്പോഴാണ് ആരോ അവന്റെ തോളിൽ കൈ വച്ചത്..ആൻ ആയിരുന്നു അത്..
____________________________________
ജെയിംസ് വീട്ടിലേക്ക് പോകുമ്പോഴാണ് കാൾ വന്നത്..കൃഷ്ണൻ ആയിരുന്നു.
"ഡാ എന്തായി.."
"അവൾ ഇന്ന് തീരും..സോ ആ ചാപ്റ്റർ ക്ലോസ്.."
"ഡാ ജെയിംസെ ഒരു പ്രശ്നം ഉണ്ട്..അന്ന് എന്നെ വേറെ ഒരാൾ കണ്ടിട്ടുണ്ട്..അത് പ്രശ്നം ആകുമോ.."
"അത് ഞാൻ മാനേജ് ചെയ്തോളാം..നീ പേടിക്കണ്ട.."
"അതല്ലേടാ..അവനെ ഞാൻ എവിടെയോ കണ്ടിട്ടുണ്ട്...പക്ഷെ എവിടെയാ എന്ന് അറിയില്ല..അപ്പോൾ എന്നെയും അവനു മനസ്സിലാവില്ലേ.."
"എടാ അത് പീറ്റർ ആയിരിക്കും.
അവളുടെ അനുജൻ...ഒരു ഡ്രഗ് അടിക്ട് ആണ്..വെളിവില്ല.. നീ പേടിക്കണ്ട.."
അതും പറഞ്ഞു അവൻ ഫോൺ വച്ചു..വരാൻ പോകുന്ന പ്രശ്നം അവർ അറിഞ്ഞില്ല..
തുടരും….
💬 Comments
View all comments