Chapter Title : വേട്ട 2 [Zodiac]
മുതൽ നിനക്ക് അതിനുള്ള ലൈസൻസ് ഉണ്ട്..വെൽക്കം ബാക്ക് പീറ്റർ.."
അതിനു പീറ്റർ ചിരിക്കുക മാത്രം ആണ് ചെയ്തത്..എന്നാൽ അവന്റെ ഉള്ളിൽ ഉള്ള കനൽ അത് പൊള്ളി തുടങ്ങിയിരുന്നു..
____________________________________
വാർത്തകളിൽ നിന്നും പതിയെ ആ ന്യൂസ് മാറി വന്നു...ആ കേസ് ഒതുങ്ങാൻ പോകുന്നതിന്റെ ഒരു സൂചന ആയിരുന്നു അത്...ഡോക്ടറെ വിലക്ക് വാങ്ങിയ അവർ റിപോർട്ട് മാറ്റി..അങ്ങനെ പ്രിയ പീഡന കേസ് എന്ന പേര് പോയി..
കേസ് അന്വേഷിക്കാൻ വളരെ പരിചയം കുറഞ്ഞ രണ്ടുപേരെ ടീമിൽ ഇട്ടു...അതു വഴി അവർ ആ കേസ് ഒതുക്കാൻ പോകുകയാണെന്ന് പ്രിയയുടെ അച്ഛൻ വിൽഫ്രഡിന് മനസ്സിലായി…
രണ്ടാഴ്ച കഴിഞ്ഞെങ്കിലും പീറ്ററിനെ പറ്റി യാതൊരു വിവരവും ഇല്ലായിരുന്നു...അവനു എന്തെങ്കിലും പറ്റിയോ എന്ന പേടി വിൽഫ്രഡിന് വന്നെങ്കിലും തോമസ് അയാളെ സമാധാനിപ്പിചു...അവരുടെ 'അമ്മ സാറ വിവരം അറിഞ്ഞപ്പോൾ വലിയ പ്രശ്നം ആയെങ്കിലും ഇപ്പോൾ മകളുടെ കൂടെ ഇരിക്കുന്നത് സാറ ആയിരുന്നു..
ഇതേ സമയം ജെയിംസ് ഓഫീസിൽ ഇരിക്കുമ്പോൾ ആണ് ദിവകാരന്റെ അസിസ്റ്റന്റ് വിളിച്ചത്..
"ജെയിംസ് , ഇന്ന് അവളെ കൊല്ലാൻ ആള്കരെ വിടുന്നുണ്ട്..നീ അവിടെ ഉള്ള വിവരങ്ങൾ ഇടയ്ക്കിടയ്ക്ക് കൈമാറണം.."
അത് കേട്ട ജെയിംസ് സമ്മതം അറിയിച്ചു..അങ്ങനെ രാത്രി പത്തു മണിക്ക് രണ്ടുപേർ ആ ആശുപത്രിയിലേക്ക് കയറി..ആരാലും സംശയം തോന്നാതെ അവർ ഐ സി യു വിന്റെ ഭാഗത് കറങ്ങി നടന്നു…
ഐ സി യു വിനു മുന്നിൽ ആൾകാർ ഇല്ല എന്നു കണ്ടതും അവർ കയറാൻ തീരുമാനിചു..അപ്പോൾ ആണ് അവർ ഒരാളെ അവിടെ കണ്ടത്..ഒരു വെള്ള ഷർട്ടും ഇട്ടു അങ്ങോട്ട് നടന്നു വരുന്ന ആളെ
💬 Comments
View all comments