0%

Chapter Title : വേട്ടക്കിറങ്ങിയവർ 1 [സ്പൾബർ]

Author : Spulber Read All Parts 8.5K

ലളിതവുമാണ്… ഞാൻ പറഞ്ഞില്ലേ, സ്വത്തെല്ലാം ഒരാളെടുത്ത് നശിപ്പിക്കരുതെന്ന് നാടുവാഴിക്ക് നിർബന്ധമുണ്ടായിരുന്നു… അത് കൊണ്ട് തന്നെ ഒരാൾ പോയാൽ ആ മാന്ത്രികപ്പൂട്ട് തുറക്കാനാവില്ല… പുരുഷന്മാർ മാത്രം പോയാലും അതാവില്ല… അതിന് ആ നിലവറ തുറക്കാൻ പോകുന്ന  പുരുഷന്മാരുടെ എണ്ണത്തിനൊപ്പം സ്ത്രീകളും വേണം… ഏതെങ്കിലും സ്ത്രീകളല്ല, അവർ ഭാര്യാ ഭർത്താക്കന്മാരായിരിക്കണം… ചുരുങ്ങിയത് മൂന്ന് ജോഡി ദമ്പതികളെങ്കിലും വേണം… അത് അഞ്ചോ,ഏഴോ, ഒൻപതോ വരെയാകാം… ഈ ദമ്പതിമാർ മനസും ശരീരവും ശുദ്ധമാക്കി നിലവറയുടെ വാതിലിന്റെ മാന്ത്രികപ്പൂട്ടിൽ ഒന്നിച്ച് തൊട്ടാൽ മാത്രം മതി ആ പൂട്ടഴിയാൻ… “..

മർമ്മപ്രധാനമായ ഭാഗം മേനോൻ വിശദീകരിച്ചു..

“ ഇതൊരുമാതിരി ജോയിന്റ് അക്കൗണ്ട് പോലെ ആയിപ്പോയല്ലോ സാറേ…?”..

സുഹൈൽ ചിരിയോടെ പറഞ്ഞു..

“അതെ… നമ്മളിപ്പോഴല്ലേ ജോയന്റ് അക്കൗണ്ടിനെ പറ്റിയൊക്കെ കേൾക്കുന്നത്… നൂറ്റാണ്ടുകൾക്ക് മുൻപ് ജീവിച്ച ആ നാടുവാഴിയുടെ ബുദ്ധി എത്രമാത്രമുണ്ടാവും… ?..

ഈ സ്വത്തൊന്നും അനധികൃതമായി ആരുടേയും കയ്യിലെത്താതിരിക്കാനാണ് അദ്ദേഹമത് ചെയ്തത്…”..

“പക്ഷേ നമുക്കിത് എടുക്കാൻ പറ്റില്ലല്ലോ സാറേ… ?. ദമ്പതിമാർക്ക് മാത്രമല്ലേ അത് തുറക്കാൻ പറ്റൂ… ?”..

അനന്തു ചോദിച്ചു..

“അതെ… അവർക്ക് മാത്രേ പറ്റൂ… ആ നൂറ് കോടിയിലേറെ വിലമതിക്കുന്ന നിധിയെടുക്കാൻ നമ്മൾ തയ്യാറാവണം… അതിന് വേണ്ടി, അതിന് വേണ്ടി മാത്രം നമ്മളോരോ വിവാഹം കഴിക്കണം… അതാ ഞാൻ നേരത്തെ ചോദിച്ചത് നിങ്ങക്ക് കാമുകിമാരുണ്ടോന്ന്… നിങ്ങൾ രണ്ടാളും നിങ്ങളുടെ കാമുകിമാരെ കണ്ട് സംസാരിച്ച് ഈ ദൗത്യത്തിന് തയ്യാറാക്കണം… അതാണ് നമ്മുടെ ആദ്യത്തെ ടാസ്ക്… എളുപ്പമല്ല, എന്നാലും നിങ്ങൾ അവരോട് സമ്മതിപ്പിക്കണം… നൂറ് കോടിയാണ് നമ്മുടെ മുമ്പിലുള്ളത്… സമയം എത്ര വേണേലും എടുത്തോളൂ… അവരെ പറഞ്ഞ്

💬 Comments

View all comments