0%

Chapter Title : വേട്ടക്കിറങ്ങിയവർ 1 [സ്പൾബർ]

Author : Spulber Read All Parts 8.5K

സമ്മതിപ്പിക്കണം… “..

നിധിവേട്ടയുടെ ആദ്യത്തെ ടാസ്ക്ക് അവർക്ക് മുമ്പിലേക്ക് മേനോൻ അവതരിപ്പിച്ചു..

സുഹൈലും, അനന്തുവും ആലോചനയിലായി..പത്ത് ജന്മമെടുത്താലും ഉണ്ടാക്കാൻ പറ്റാത്ത സമ്പാദ്യമാണ് കയ്യിൽ വരാൻ പോവുന്നത്.. പ്രത്യേകിച്ച് റിസ്കുമില്ല.. ജീവൻ പണയം വെച്ചൊക്കെ നിധി തേടിപ്പോയവരുടെ കഥകളൊക്കെ വായിച്ചിട്ടുണ്ട്..ഇതത് പോലെയല്ല.. റിസ്ക് കുറവാണ്.. കിട്ടാൻ പോകുന്നത് കോടികളും…

“സാർ… അതിന് ഭാര്യാഭർത്താക്കന്മാരല്ലേ വേണ്ടത്… ?..

ഞങ്ങൾക്ക് കാമുകിമാരല്ലേ ഉള്ളൂ…?”..

കുറേ നേരത്തെ ആലോചനക്ക് ശേഷം അനന്തു ചോദിച്ചു..

“ അതാ ഞാൻ ആദ്യം പറഞ്ഞത്, ഈ ഒരൊറ്റ കാര്യത്തിനായി നിങ്ങളവരുടെ കഴുത്തിൽ താലി കെട്ടണം… ഒരു വിധം പെൺകുട്ടികൾ അത് സമ്മതിക്കാൻ തരമില്ല… പക്ഷേ, നിങ്ങളവരെ പറഞ്ഞ് സമ്മതിപ്പിക്കുന്നതിലാണ് മിടുക്ക്…”..

“പക്ഷേ സാർ… ഞങ്ങളവരെ താലി കെട്ടി ഭാര്യമാരാക്കിയാലും സാറിത് വരെ കല്യാണം കഴിച്ചിട്ടില്ലല്ലോ… സാറിന് ഭാര്യയുമില്ല… പിന്നെങ്ങിനെ മൂന്ന് ദമ്പതിമാരാകും… ?”..

സുഹൈൽ ബുദ്ധിപരമായ ചോദ്യം ചോദിച്ചു.. അത് കേട്ട് മേനോനൊന്ന് ചിരിച്ചു…

“ നിന്റെ ചോദ്യം ശരിയാണ്… ചുരുങ്ങിയത് മൂന്ന് ദമ്പതിമാർ വേണം… എനിക്കാണേൽ ഭാര്യയുമില്ല… എന്നാലും ഈ ഒരെറ്റക്കാര്യത്തിനായി ഞാനുമൊരു വിവാഹം കഴിക്കാം… “..

“ അതിന് സാറിന് കാമുകിയുണ്ടോ…?”..

അനന്തു ചിരിയോടെ ചോദിച്ചു..

“ഇല്ല… എന്നാലും നിങ്ങൾ രണ്ടാളും കാമുകിമാരെ പറഞ്ഞ് സമ്മതിപ്പിക്കുമ്പോഴേക്കും ഞാനുമൊരാളെ റെഡിയാക്കും…

പിന്നെ നിങ്ങളുടെ കാമുകിമാരോട് ഈ ദൗത്യത്തെ കുറിച്ച് വളരെ ലാഘവത്തോടെ പറഞ്ഞാ മതി… മേനോൻ സാറിനൊപ്പം പഠനത്തിന്റെ ആവശ്യത്തിനായി ഒരു ചരിത്രാന്വോഷണത്തിന് പോവുകയാണെന്നോ മറ്റോ… അവർക്ക് സമ്മതമാണെങ്കിൽ മാത്രം എന്റടുത്തേക്ക് കൊണ്ടുവരിക… ബാക്കായൊക്കെ ഞാൻ പറഞ്ഞോളാം… നമ്മുടെ താലി കെട്ടൽ ചടങ്ങും ഇവിടെ വെച്ചാവും

💬 Comments

View all comments