0%

Chapter Title : വേട്ടക്കിറങ്ങിയവർ 1 [സ്പൾബർ]

Author : Spulber Read All Parts 8.6K

പാട് ഒരുങ്ങാനുണ്ട്… ശാരീരികമായും, മാനസികമായും… ആദ്യം നിങ്ങൾ ചെയ്യേണ്ടത് രണ്ടാളും ഹോസ്റ്റലിൽ ഒരു മുറിയിലേക്ക് മാറുക എന്നുള്ളതാണ്… സമയാസമയങ്ങളിൽ  വേണ്ട നിർദേശങ്ങൾ ഞാൻ തരും… അതനുസരിച്ച് മാത്രം പ്രവർത്തിക്കുക… പിന്നെ പ്രധാനമായും പറയാനുള്ളത് ആ പെൺകുട്ടികളുടെ കാര്യം തന്നെയാണ്… അവരെത്ര എതിർത്താലും സമ്മതിപ്പിക്കണം… ഈ കോടികളുടെ കാര്യമൊക്കെ പറയണം… നല്ല ഓഫറും കൊടുക്കണം… പൈസക്ക് അത്യാവശ്യമുള്ളവരാണെങ്കിൽ എളുപ്പം കാര്യം സാധിക്കാൻ പറ്റും… ആ ടാസ്ക്കാണ് ആദ്യം നമ്മൾ വിജയിപ്പിച്ചെടുക്കേണ്ടത്… സമയമെടുത്ത് സാവധാനം മതി… ഇനി രണ്ടാൾക്കും എന്തെങ്കിലും ചോദിക്കാനുണ്ടോ… ?”..

മേനോൻ അവരെ മാറി മാറി നോക്കി.

രണ്ടാളും പിന്നെയും ചില സംശയങ്ങളൊക്കെ ചോദിച്ചു.. മേനോനതിന് കൃത്യമായ ഉത്തരവും പറഞ്ഞു..

“ഇനി ആദ്യത്തെ ടാസ്ക് പൂർത്തിയാകുന്നത് വരെ നമ്മൾ തമ്മിൽ മീറ്റിംഗില്ല…. നമ്മൾ മൂന്ന് പേർ മാത്രമുള്ള ഒരു വാട്സാപ്പ് ഗ്രൂപ്പ് റെഡിയാക്കി അതിലൂടെയാകും നമ്മുടെ ആശയ വിനിമയം… നിങ്ങൾക്കെപ്പോഴും എന്ത് സംശയമുണ്ടെങ്കിലും എന്നോട് ചോദിക്കാം… അപ്പോ ഇന്നത്തേക്ക് നമുക്ക് പിരിയാം…”..

മേനോൻ പറഞ്ഞവസാനിപ്പിച്ച് ആ മുറിയിൽ നിന്ന് പുറത്തിറങ്ങി.. കൂടെ സുഹൈലും, അനന്തുവും.. ഹാളിലെത്തിയ മേനോൻ അയാളുടെ ബെഡ്റൂമിലേക്ക് കയറി പോയി.. തിരിച്ച് വന്നത് രണ്ട് കവറുകളുമായിട്ടാണ്..അതയാൾ രണ്ടാൾക്കും കൊടുത്തു..

“ ഇത് ഇരുപതിനായിരം രൂപ വീതമുണ്ട്… നിങ്ങളുടെ ആവശ്യങ്ങൾക്ക് ചെലവഴിക്കാം…

പൈസക്ക് ആവശ്യമുള്ളപ്പോഴൊക്കെ എന്നോട് ചോദിക്കണം… എന്നാ രണ്ടാളും ചെല്ല്… ഈ ദൗത്യം അതീവ രഹസ്യമായിരിക്കണമെന്ന് ഞാനൊന്നു കൂടി ഓർമിപ്പിക്കുന്നു…”..

രണ്ടാൾക്കും ഇതിൽ പരമൊരു സന്തോഷമില്ല.. ഇരുപതിനായിരം രൂപയൊക്കെ അവർക്ക് ഒന്നിച്ച് കിട്ടുന്നത് ആദ്യമായിട്ടാണ്..രണ്ടാളും സന്തോഷത്തോടെ യാത്ര പറഞ്ഞിറങ്ങി..

പൈസക്ക് നല്ല ബുദ്ധിമുട്ടുള്ള അവർ

💬 Comments

View all comments