Chapter Title : വേട്ടക്കിറങ്ങിയവർ 1 [സ്പൾബർ]
വർഷത്തെ എന്റെ പഠനഫലമായിട്ടാണ് ചെറിയ സൂചനകളെങ്കിലും എനിക്ക് മനസിലാക്കാനായത്… ആ നിധിയെടുക്കാൻ നിങ്ങളെന്നെ സഹായിക്കുമോ എന്നാണ് എനിക്കറിയേണ്ടത്… അത് സ്വന്തമാക്കാനായാൽ അത് നമ്മൾ രണ്ടായി ഭാഗിക്കും… ഒരു പകുതി എനിക്ക്… മറ്റേ പകുതി നിങ്ങൾക്ക് രണ്ടാൾക്കും… നിങ്ങൾക്ക് സമ്മതമാണെങ്കിൽ മാത്രമേ ഇനി ഇതിന്റെ ബാക്കി ഞാൻ പറയൂ… “..
മേനോൻ പ്രൊജക്ടർ ഓഫാക്കി സെറ്റിയിൽ വന്നിരുന്നു..
“ഞാൻ റെഡിയാ സാർ…”..
സുഹൈലിന് ആലോചിക്കുക കൂടി വേണ്ടി വന്നില്ല..ആ പകുതി പിന്നെയും പകുതിയാക്കിയാലും ഇരുപത്തഞ്ച് കോടി ഉണ്ടാവും എന്ന് മാത്രമാണവൻ ചിന്തിച്ചത്..
എന്നാൽ അനന്തു സമ്മതം മൂളിയില്ല.. കാരണം ഇത് ചെറിയ കളിയല്ല എന്നവനറിയാം.. ഇനിയും ഒരുപാട് കാര്യങ്ങൾ അറിയാനുണ്ട്..അതറിയാതെ സമ്മതം മൂളാനാവില്ല…
അവൻ സംശയങ്ങളോരാന്നായി സാറിനോട് ചോദിച്ചു..എല്ലാത്തിനും വ്യക്തവും കൃത്യവുമായ ഉത്തരം അയാൾ പറഞ്ഞു.. ഏതുത്തരം പറയുമ്പോഴും നൂറ് കോടിയുടെ കാര്യം അയാൾ എടുത്ത് പറഞ്ഞു..
“ഇത് വലിയ അപകടം പിടിച്ച സംഗതിയല്ലേ സാർ…?”..
അനന്തു ഒരു വിധം മയപ്പെട്ട് വരുന്നുണ്ടായിരുന്നു..
“അപകടം ഇല്ലാതില്ല… എന്നാലും നിങ്ങള് രണ്ടാളും കൂടെയുണ്ടെങ്കിൽ അതെല്ലാം തരണം ചെയ്യാൻ പറ്റും…”..
“ അതല്ല സാർ ഞാനുദ്ദേശിച്ചത്, വല്ലമന്ത്രവാദമോ… പ്രേതമോ… പിശാചോ… ?.. ഈ നിധികൾക്കൊക്കെ പിശാചിന്റെ കാവലുണ്ടാകുമെന്ന് ഞാൻ കേട്ടിട്ടുണ്ട്… “..
അത് കേട്ട് മേനോനൊന്ന് ചിരിച്ചു..
“നിന്റെ സംശയം ശരിയാണ്…നിധിക്ക് മനുഷ്യന്മാരല്ല കാവല്… ചിലതിന് പിശാച്, ചിലതിന് ദൈവങ്ങൾ വരെ കാവലുണ്ട്… അല്ലെങ്കിൽ അവർ നിയോഗിക്കുന്നവർ… അതെടുക്കണമെങ്കിൽ അവരെ തൃപ്തിപ്പെടുത്തണം..മന്ത്രവാദവും പൂജയും ചെയ്യണം… അതിന് മാസങ്ങൾ വേണ്ടി വരും… ചിലപ്പോൾ വർഷങ്ങളും… ഇവിടെ പക്ഷേ അതൊന്നും വേണ്ടിവരില്ലെന്നാണ് എന്റെ നിഗമനം…
💬 Comments
View all comments