Chapter Title : വേട്ടക്കിറങ്ങിയവർ 1 [സ്പൾബർ]
കാരണം, ഇത് ക്ഷേത്രത്തിൽ സൂക്ഷിച്ച നിധിയല്ല… കൊളളക്കാരെ പേടിച്ച് അന്നത്തെ നാടുവാഴി ഒളിച്ച് വെച്ചതാ…”..
സാറ് മുഴുവൻ പഠനവും നടത്തിയിട്ടാണ് ഇതിനായി ഇറങ്ങിത്തിരിക്കുന്നതെന്ന് അനന്തുവിന് തോന്നി..
“ എന്നാലും ഇതിന് റിസ്കുണ്ട്… കൊള്ളക്കാർ ഇത് കണ്ടെത്തുമെന്ന് പേടിച്ച നാടുവാഴി, ഇതിന്റെ സൂചനകൾ ആയിരത്തോളം താളിയോലകളിലായി എഴുതി വെച്ചിരിക്കുകയാണ്.. പക്ഷേ, അത് തന്റെ തലമുറകൾക്ക് പറഞ്ഞ് കൊടുക്കാൻ നാടുവാഴിക്കായില്ല.. അതിന് മുമ്പേ അദ്ദേഹം മരണപ്പെട്ടു… രണ്ടാമതൊരാളറിയാതെ ഇന്നും ആ നിധി അവിടെയുണ്ട്… എത്രയോ കാലങ്ങൾക്ക് ശേഷം അന്നത്തെ അവകാശിയാണ് ആ താളിയോലക്കെട്ടുകളും, ഗ്രന്ഥങ്ങളും നമ്മുടെ കോളേജ് ലൈബ്രറിക്ക് സംഭാവന ചെയ്തത്… അതിനുള്ളിലെ രഹസ്യമറിയാതെ…”..
“ഏതായാലും നമുക്കൊന്ന് പോയി നോക്കാം, അല്ലേ സാർ…?”..
എല്ലാം കേട്ടപ്പോ അനന്തുവിന് ഒരു താൽപര്യം തോന്നി..
“ഉം… പോണം… പക്ഷേ,അതത്ര എളുപ്പമല്ല… നാടുവാഴി ബുദ്ധിമാനായിരുന്നു… കുലം മുടിപ്പിക്കുന്ന ഏതേലും സന്തതി തന്റെ പരമ്പരയിലുണ്ടായാൽ അവനീ സമ്പാദ്യമൊന്നും നശിപ്പിക്കരുതെന്ന് അദ്ദേഹത്തിനുണ്ടായിരുന്നു… അത് കൊണ്ട് തന്നെ അക്കാലത്തെ ഏറ്റവും പ്രശസ്ഥനായ മഹാമാന്ത്രികനെ കൊണ്ട് ശക്തമായൊരു മാന്ത്രികപ്പൂട്ടിട്ടാണ് ആ നിലവറ പൂട്ടിയിരിക്കുന്നത്… അത് തുറക്കുക എളുപ്പമല്ല…”..
“നമുക്ക് മറ്റൊരു മാന്ത്രികനെ വെച്ച് ഈ പൂട്ടഴിക്കാൻ പറ്റില്ലേ സാർ… ?”..
സുഹൈൽ അവന്റെ സംശയം ചോദിച്ചു..
“ പറ്റും… മറ്റൊരു മഹാമാന്ത്രികനെ കണ്ടെത്തി അവിടെയെത്തിച്ച് ദിവസങ്ങൾ നീണ്ട് നിൽക്കുന്ന പൂജയിലൂടെ നമുക്കാ പൂട്ടഴിക്കാൻ പറ്റും… പക്ഷേ അതിലും പ്രശ്നമുണ്ട്… ആ മാന്ത്രികപ്പൂട്ട് പൂട്ടിയ മാന്ത്രികന്റെ താഴ് വഴിയിൽ പെട്ട ഒരാൾക്കേ ആ വാതിലിലൊന്ന് തൊടാൻ പോലും പറ്റൂ…
നൂറ്റാണ്ടുകൾക്ക് മുൻപ് അത് പൂട്ടിയ മാന്ത്രികനാരാണെന്ന് ഒരു താളിയോലയിലും,ഗ്രന്ഥത്തിലും ഒരു സൂചന
💬 Comments
View all comments