Chapter Title : വിഡ്ഢികൂശ്മാണ്ഡം 4
എത്തിയാൽ സ്റ്റാർട്ട്ആക്കി പോകാം. ഞങ്ങൾ രണ്ടുപേരും ആരെങ്കിലും വരുന്നുണ്ടോ എന്നുന്നോക്കി വണ്ടി മൂടിവച്ചിരുന്ന തെങ്ങോല മാറ്റി വണ്ടി എടുത്തു തള്ളാൻ തുടങ്ങി ജീവിതത്തിലാത്യമായി എനിക്ക് അന്ന് പേടിതോന്നി ചുറ്റും ചിവിടുകളുടെ ശബ്ദ്ദം മാത്രം എവിടുന്നോ ഒരു നായ കുറക്കുന്ന ശബ്ദ്ദം ആരോ ഞങ്ങളുടെ പിന്നാലെ ഉണ്ട് എന്നൊരുതോന്നൽ കുറച്ചു കഴിഞ്ഞപ്പോൾ ആ ഇടവയിലൂടെ ഒരു ബൈക്ക് വരുന്ന ശബ്ദ്ദം കേട്ടു ഞങ്ങൾ സ്കൂട്ടർ ഒരു തിരിവിൽ മതിലിൽ ചാരി നിർത്തി അതിന്റെ സെയ്‌ഡിൽ പതുങ്ങിയിരിന്നൂ ആബൈക് ഞങ്ങളുടെ അടുത്തുകൂടെ കടന്നുപോയി ഭാഗ്യത്തിന് അവർ ഞങ്ങളെ കണ്ടില്ല ബൈക്കിൽ പോയവർ രണ്ടാളുണ്ടെന്ന് ഞങ്ങള്ക് മനസ്സിലായി അവർ ഉച്ചത്തിൽ സംസാരിചാണ് പോകുന്നത്
ഞാൻ വാച്ചിലേക്ക് ന്നോക്കി സമയം രണ്ടുമണി ആവുന്നു അവർ സെക്കൻസോ സിനിമ കഴിഞ്ഞു വരുകയാണെന്നു തോന്നുന്നു ഞങ്ങൾ അപ്പോയെക്കും റോഡിൽ എത്താറായിരിന്നു ആബൈക്കിന്റെ ശബ്ദ്ദം കേട്ടിട്ടാവണം നായ കുറച്ചത് എന്തായാലും അത് ഞങ്ങൾക്കൊരു പാരയായി എന്നുപറഞ്ഞാൽ മതിയെല്ലോ നായയുള്ള വീട്ടിലെ ആൾഉണർന്നിരിക്കുന്നു ഞങ്ങൾ കുറച്ചുന്നേരം അവിടെ നിന്നു ആവീടിന്റെ വാതിൽ അടക്കുന്ന ശബ്ദ്ദം കേട്ടപ്പോൾ ഞങ്ങൾ സ്കൂട്ടർ തള്ളി ആവീട് ക്രോസ് ചെയ്ത് റോഡിലെത്തി ഞങ്ങളുടെ സ്കൂട്ടറിന്റെ ചെയിൻ തിരിയുമ്പോൾ ഉണ്ടായ ശബ്ദ്ദം കേട്ടിട്ടാവണം ആ നായ വീണ്ടും കുരയ്ക്കാൻത്തുടങ്ങിയിരിക്കുന്നു ഞങ്ങൾ റോഡിൽ കയറിയപ്പോൾ ഞങ്ങൾക്ക് പോകേണ്ട റോഡ് അവിടെ ഒരു ഇറക്കമായിരിന്നു ഞങ്ങൾ രണ്ടുപേരും വണ്ടിയിൽ കയറിയിരുന്ന് വണ്ടി ന്യുട്ടറിൽ
വണ്ടിവിട്ടു ആഇറക്കം കഴിയാറായപ്പോൾ ഗിയറിലിട്ടു സ്റ്റാർട്ട് ചെയ്തു ഞങ്ങൾ അവിടെനിന്നും രക്ഷപെട്ടു ഞാൻ സുമേഷിനോദ് പറഞ്ഞു ഷുമേഷേ ഇനി ആരാണ് കൊന്നത് എന്ന് അറിഞ്ഞതിനു ശേഷം നീ അവയിക്ക് പോയാമതി അല്ലെങ്കിൽ കട്ടവനെ കണ്ടില്ലെങ്കിൽ കിട്ടിയവനെ പിടിക്കുന്ന കാലമാ നീ ജെയിലിൽ കിടന്ന് ഉണ്ട തിന്നേണ്ടി വരും മോനെ ഞാൻ അതുപറഞ്ഞപ്പോൾ അവനൊന്നു മൂളി . ആരായിരിക്കും ഈ കൂശ്മാണ്ഡം എന്റെ മനസ് ആകല്ലിൽ പോയി നിന്നു ആരായാലും അവൻ എന്നെത്തേടി വരാതിരിക്കില്ല അവൻ തെറ്റ് ചെയ്തവരെ ശിക്ഷിക്കുന്നവനാണെങ്കിൽ അവൻ എന്റെ പുറകേ വരും എന്നെനിക്ക് ഉറപ്പുണ്ട് ആ ഒരുതിരിച്ചറിവ് എന്നെ ഭയത്തിന്റെ കൊടുമുടിയിലെത്തിച്ചു .
ഞാൻ സ്കൂട്ടറിന്റെ പിന്നിലേക്ക് ഒന്ന് തിരിഞ്ഞു ന്നോക്കിപോയി കുറച്ചു സമയത്തിന് ശേഷം ഞങ്ങൾ ഞങ്ങളുടെ വീടിനടുത്തുള്ള കവലയിലെത്തി എന്നെ അവിടെ ഇറക്കി സുമേഷ് അവന്റെ വീട്ടിലേക്ക് പോയി ഞങ്ങളുടെ കവലയിൽ ഒരു ഈച്ച പോലും ഇല്ലായിരുന്നു എല്ലാവരും അവരവരുടെ വീട്ടിലെത്തിയിരുന്നു ഞാൻമാത്രം
💬 Comments
View all comments