Chapter Title : വിധി തന്ന ഭാഗ്യം 2 [Danmee]
വിട്ടുപോയി അവരെ ഒക്കെ നിങ്ങൾ നേരിട്ട് ചെന്നു കണ്ടാലേ ഒന്നു തണുക്കു. പിന്നെ നീ തിരിച്ചു പോകുന്നതിനു മുൻപ് ഒഴിവാക്കാൻ പറ്റാത്ത ചില വീടുകളിൽ വിരുന്നിനു പോകണം. നിങ്ങൾ ഇപ്പോൾ പോയി കുറച്ച് ഡ്രസ്സ് എടുക്ക് എന്നിട്ട് ടൗൺന് അടുത്ത് ഉള്ള വീടുകളിൽ ഒക്കെ ഒന്നു പോ".അമ്മ ദൃതിവെച്ചു പറഞ്ഞു തീർത്തു. പിന്നെ അവിടെ നിന്നാൽ ശെരിയാവില്ല. ഞാൻ പെട്ടെന്ന് വീട്ടിൽ കേറി ഡ്രസ് മാറി ഇറങ്ങി. അർച്ചന എന്നെ കത്ത് ഇരിക്കുക ആയിരുന്നു. എന്നെ കണ്ട് അവൾ എഴുന്നേറ്റു. ഞാൻ അമ്മയോട് യാത്ര പറഞ്ഞു ഇറങ്ങി അർച്ചന പുറകെ വന്നു . വീട്ടിന്റെ ഗേറ്റ് കഴിഞ്ഞതും അവൾ ഓടി എന്റെ ഒപ്പം നടന്നു കൈ കോർത്തു പിടിച്ചു. ഞാനും അവളുടെ കൈ മുറുകെ പിടിച്ചു. ജംഗ്ഷനിൽ ചെന്നിട്ട് ബസ് കയറി ടൗണിൽ പോകൻ ആണ് പ്ലാൻ. നമ്മൾ നടന്നു ജംഗ്ഷനിൽ എത്തിയപ്പോൾ. കണ്ണൻ നമ്മളെ കണ്ടു. " നവ വധു വരന്മാർ എങ്ങോട്ട് പോകുന്നു ". ഞാൻ അവനോട് കാര്യം പറഞ്ഞു " നിങ്ങൾ ബസ്സിൽ പോകുന്നത് എന്തിനാ എന്റെ വണ്ടി എടുത്തോ എന്റെ വക ഒരു ചെറിയ സഹായം "
അവൻ അവന്റെ യൂണികോൺ ന്റെ കീ എന്റെ കയ്യിൽ തന്നു. ഞാൻ ഞാൻ വണ്ടിയിൽ കയറി ഇരുന്നു. എഞ്ചിൻ സ്റ്റാർട്ട് ചെയ്ത് അവളെ കയറാൻ കണ്ണ് കാണിച്ചു. അവൾ ഒരുസൈഡ് തിരിഞ്ഞിരിന്നു അപ്പോൾ കടയുടെ അകത്തു നിന്നു കണ്ണൻ ഹെൽമെറ്റ് എടുത്തു കൊണ്ട് വന്നു. ഞാൻ ഹെൽമെറ്റ് വെച്ച് ടൗൺലൈക് വണ്ടി വിട്ടു.
💬 Comments
View all comments