Chapter Title : ? വിധുമുഖി ? [കൊമ്പൻ]
ലൂസ് വൈറ്റ് കോട്ടൺ പാന്റും ആയിരുന്നു ഇട്ടിരുന്നത്. മുടി ഇരുവശ്ശേത്തേക്കും വിരിച്ചിട്ടിരുന്നു.
“അതറഞ്ഞില്ലേ ഋതു…” റെജിൻ തൊട്ടടുത്ത് നിന്നുകൊണ്ട് പറയാൻ തുടങ്ങിയതും ഞാൻ അവന്റെ വായ എന്റെ കൈകൊണ്ട് അമർത്തി പൊത്തിപ്പിടിച്ചു. ഋതു അത് കണ്ടു ചിരിച്ചപ്പോൾ സണ്ണി ഇടക്ക് കേറി പറഞ്ഞു.
“അവനെന്തായാലും പുറത്തു പോകുകയല്ലേ, സൊ എല്ലാരുടെയും നമ്പർ വാങ്ങിച്ചു വെക്കാൻ വേണ്ടിയാണ്….”
“ഓ അത് ശെരി!!”
ഋതുവും അവളുടെ ഫോണിലേക്ക് മിസ്സ്ഡ് കാൾ അടിച്ചുകൊണ്ട് എന്റെ നമ്പർ സേവ് ചെയ്തിട്ടുണ്ടെന്ന് പറഞ്ഞിട്ട് എനിക്ക് ഫോൺ തിരികെ തന്നു.
ഈ കുട്ടിയെ നിനക്കൊർമയില്ലേടാ എന്ന് റെജിൻ എന്നോട് ചോദിച്ചപ്പോൾ ഞാനോർത്തെടുക്കാൻ വേണ്ടി ശ്രമിച്ചു.
“എടാ മാത്യു….നീയന്നു ഫ്രഷേഴ്‌സ് ഡേയ് ക്കു, ഒരു പെൺകുട്ടിയെ കൈ പിടിച്ചുകൊണ്ട് സ്റ്റേജിലേക്ക് കയറ്റി പാടിപ്പിച്ചില്ലേ… അന്ന് അവൾ കരയാൻ തുടങ്ങീട്ട്, പിള്ളേര് ഒന്നടങ്കം കൂവിയപ്പോ അവൾ നമ്മളെ എല്ലരെം ഞെട്ടിച്ചു ശ്രീരാഗമോ പേടിയില്ലേ! അവൾ തന്നെ…”
“ഋതു ന്റെ കസിൻ അല്ലെ…?” ഞാൻ റെജിനോട് പറഞ്ഞു.
“ഋതുന്റെ കസിൻ ആണോ?!” റെജിൻ ആശ്ചര്യത്തോടെ ചോദിച്ചു.
“പിന്നല്ലാതെ, പേരെന്തോ…..വായിൽ കൊള്ളാത്ത പേരാണ്...മുംബൈയിൽ ആയിരുന്നു. 2008 ഇല് ഒരു ടെർറിസ്റ് അറ്റാക്ക് ഉണ്ടായില്ലേ. അതിൽ ആ കുട്ടിയുടെ അച്ഛൻ മരിച്ചു. പിന്നെ അവളുടെ അമ്മയ്കും ചെറിയ അസുഖങ്ങളെ തുടർന്നു കഴിഞ്ഞ വർഷം അവരും മരിച്ചപ്പോൾ ആണ് അവൾ ഋതുന്റെ കൂടെ വരുന്നത്. പിന്നെയവൾ നമ്മൾ പഠിക്കുന്ന ഈ കോളജിൽ അഡ്മിഷൻ വാങ്ങുകയും ചെയ്തു…”
“ഇനി ഈ കുട്ടി ആയിരിക്കുമോ?” CID റെജിന്റെ ഒടുക്കത്തെ സംശയം വീണ്ടും ചോദിച്ചപ്പോൾ ഞാൻ സ്റ്റേജിൽ പാടുന്ന
💬 Comments
View all comments