0%

Chapter Title : ? വിധുമുഖി ? [കൊമ്പൻ]

Author : കൊമ്പൻ Read All Parts 1.7K

അവളുടെ മുഖത്തേക്ക് ഒന്ന് നോക്കി.

? താളുകള് മറിയും മിഴികളിലോരോ മോഹം വെറുതെ വിരിയുന്നു ദൂരെയേതോ പക്ഷി പാടുന്നു കാതരമാം സ്നേഹഗീതം ? ……എന്ന വരി പാടിക്കൊണ്ടിരിക്കുയാണ്….

“ഹേയ്… ഒരിക്കലുമില്ല!!! ഋതു എന്നെ പ്രൊപ്പോസ് ചെയ്തതൊക്കെ അവൾക്കറിയാമെന്നാണ് ഋതു എന്നോട് പറഞ്ഞേക്കുന്നെ…”

“ഓ!” ഞാൻ സ്റ്റേജിന്റെ താഴെ ഇരിക്കുന്ന പെൺകുട്ടികളെ ആയിരുന്നു ശ്രദ്ധ മുഴുവനും, ഫസ്റ് ഇയേഴ്സ് എല്ലാരും ആദ്യം തന്നെ ഇരിക്കുന്നുണ്ട്. ഞാനും സണ്ണിയും സ്റ്റേജിന്റെ താഴെ നിന്നും പെങ്കൊച്ചുങ്ങളെ നോക്കുന്നത് തുടർന്നു. പക്ഷെ രസം എന്താന്ന് വെച്ചാൽ എനിക്കിപ്പോ എന്റെ തോട്ടടത്തു തന്നെ അവൾ ഉണ്ടെന്നുള്ള തോന്നൽ വല്ലാതെ കൂടുന്നുണ്ട്. എന്നിൽ ഇപ്പൊ ഉണ്ടാകുന്ന ഈ നീഹാരത്തിന്റെ നനുത്ത മഴ വിശ്വസിക്കാൻ എനിക്ക് കഴിയാത്തതിലാണ്.

അതാണ് പ്രണയം!! ജീവനും ജീവനും തമ്മിൽ കോർത്ത നൂലിഴകളിലൂടെ പരസ്പരം കേൾക്കാൻ കഴിയുന്ന ഈണം…..

ഓരോ നിമിഷവും എന്റെ ജീവന്റെ പാതി ഇവിടെയുണ്ടെന്ന് ഞാൻ അറിയുന്നുണ്ട്. പക്ഷെ അമ്മ അന്ന് പറഞ്ഞത്കൊണ്ട് മാത്രം ഞാൻ കൂടുതൽ അങ്ങോട്ട് ഇൻവോൾവ് ആകുന്നില്ല! എന്ന് വെച്ചാൽ ആ കുട്ടിക്ക് തോന്നുമ്പോ എന്റെ മുന്നിലേക്ക് വന്നോട്ടെ! അന്ന് ഞാനെന്റെ ഹൃദയം തുറന്നു അവളെ കോരിയെടുത്തു കവിളിലും ചുണ്ടിലും നെറ്റിയിലും എന്റെ ചുണ്ട് ചേർക്കും……

ജീവനറ്റു പോകും വരെയും കാത്തിരിക്കാൻ കഴിയുക എന്നതാണ് പ്രണയത്തിന്റെ സുഖം! ഒരുപക്ഷെ ഞാൻ മൂന്ന് മാസം കഴിഞ്ഞു ജർമനിക്ക് പഠിക്കാൻ പോകുന്നത് അവൾ അറിഞ്ഞ സ്‌ഥിതിക്ക്, അവൾ എന്തായാലും എന്നെ ഈ ജീവിതം മുഴുവൻ കാത്തിരിക്കാൻ ഉള്ള മനസും പാകപ്പെടുത്തിയാണ് വിട്ടയക്കുന്നത്. പക്ഷെ എന്നാലും വെറും ശബ്ദവും വാക്കുകളും

💬 Comments

View all comments