Chapter Title : ? വിധുമുഖി ? [കൊമ്പൻ]
കൊണ്ട് ഒരാളെ പ്രണയിക്കാൻ ആവുമോ. സ്പര്ശനം അതിനു പങ്കൊന്നുമില്ലേ????
പക്ഷെ ഇന്നിപ്പോ വ്യാഴമാണ്. നാളെ ഒരൂസം കൂടെയുണ്ട്. നാളെമിക്കവാറും ആരും ക്‌ളാസ്സിലേക്ക് വരാൻ ചാൻസ് ഇല്ല! തിങ്കളാഴ്ച എക്സാം തുടങ്ങുകയാണല്ലോ ഇനിയിപ്പോ പഠിയ്ക്കാൻ പറ്റില്ല!
കോളേജ് ചെയർമാനും മറ്റു പിള്ളേരും ചിലർ സ്റ്റേജിൽ വിടപറയൽ പ്രസംഗം നടത്തി. എനിക്കിതൊക്കെ കേള്കുന്നതേ ബോറിങ് ആയിരുന്നു. പക്ഷെ കോളജിന്റെ നിത്യവസന്തം പാർവതി ടീച്ചറും വിശ്വനാഥൻ സാറും ഞങ്ങൾക്ക് നല്ലൊരു യാത്ര അയപ്പ് പ്രസംഗം തന്നു. അവരും ഇതേ കോളജിലെ പൂർവ വിദ്യാർത്ഥികൾ ആണ്. പ്രണയിച്ചു വിവാഹം കഴിച്ചവർ. ഞങ്ങളുടെ ക്‌ളാസിലെ രണ്ടാമത്തെ ടൂർ കൊടൈക്കനാൽ ആയിരുന്നു. അന്ന് സണ്ണിയും സ്‌മൃതിയും ജസ്റ്റ് സെറ്റ് ആയിട്ടുള്ളു, അവർ പൂന്തോട്ടത്തിലൂടെ കൈകോർത്തു നടക്കുന്നത് ഞാൻ നോക്കിയിരിക്കുമ്പോ എനിക്ക് നീരജയെ കുറിച്ചോർമ്മ വന്നത് യാദൃശ്ചികമായിരുന്നു. കാരണം അവളും ഈ ടൂറിനു വന്നിട്ട് ആരോടും മിണ്ടാതെ ഒറ്റയ്ക്ക് അങ്ങെവിടെയോ നടക്കുന്നുണ്ട്.
“ഞങ്ങൾ രണ്ടാളുടെയും ഇഷ്യൂ സോൾവ് ആയില്ലേ!? എന്താണ് ഇതൊക്കെ മനസ്സിൽ വെച്ച് നടക്കുന്നത്….. ഇതൊക്കെ ഒന്ന് മനസു തുറന്നു സംസാരിച്ചാൽതീരാവുന്ന പ്രശ്നമല്ലേയുള്ളു…. എന്ന് പാർവതി മാം അന്ന് ചോദിച്ചിരുന്നു. പാർവതി മാമിന്റെ അനിയത്തിയുടെ മകളാണ് നീരജ. ഞാൻ അവരെ സ്റ്റേജിൽ സന്തോഷത്തോടെ ഞങ്ങളെ നോക്കി ഓരോ ഓർമ്മകൾ പറയുമ്പോ ഞാനതും ഓർത്തു.
“ഡാ, സ്‌മൃതിയുടെ അപ്പച്ചൻ പുറത്തു വെയിറ്റ് ചെയുന്നുണ്ട്, നമുക്ക് ഫുടാം അല്ലെ മാത്യു…”” സണ്ണിയും സ്‌മൃതിയും എന്നോട് വന്നു ചോദിച്ചു.
ഡിന്നർ ബുഫേ അപ്പവും മട്ടൻ സ്റ്റുയൂവും ഫ്രൂട് സലാഡും എടുത്തു ഞാൻ തിരിഞ്ഞപ്പോൾ നീരജയെ കണ്ടു. വെള്ള നിറത്തിലുള്ള എംബ്രോയ്ഡറി
💬 Comments
View all comments