0%

Chapter Title : ? വിധുമുഖി ? [കൊമ്പൻ]

Author : കൊമ്പൻ Read All Parts 1.7K

പാകിസ്താനി സൽവാർ കമീസ് ആയിരുന്നു അവൾ ധരിച്ചിരുന്നത്, ശില്പ സൗന്ദര്യത്തിനു മാറ്റുകൂട്ടുന്ന വിധമായിരുന്നു അവളുടെ മേക്അപ്പും, ഒരു ഭംഗിയുള്ള അരയന്നതെ പോലെ എനിക്ക് തോന്നി. മുഖത്തു പക്ഷെ പതിവില്ലാതെ ലാസ്യഭാവമായിരുന്നു. കോറോഡറിലോ മറ്റോ കണ്ടാൽ പോലും മുഖം തിരിച്ചു നടക്കുന്നവളാണ്. ഇന്നിപ്പോ എന്തോ അവളെന്നോട് പറയാൻ ശ്രമിക്കുന്നപോലെ തോന്നി. എനിക്കും അവളുടെ മുഖം കണ്ടപ്പോൾ അവളോട് ഞാൻ ചെയ്ത തെറ്റിന് സോറി ചോദിക്കണം എന്നുണ്ടായിരുന്നു.

“നീരജ…”

“മാത്യു…”

“നമുക്ക് അവിടെ ഇരിക്കാം…”

“ഉം..” മറുപടിയായി അവളുടെ മുഖത്തെ നനുത്ത ചിരി കണ്ടപ്പോൾ അവളുടെ മനസിലും എന്നോട് ക്ഷമിച്ചു എന്ന് എനിക്കത് വ്യക്തമായി. സണ്ണിയും സ്‌മൃതിയും ഒന്നിച്ചിരുന്നപ്പോൾ ഞാനും നീരജിയും ഒരു ടേബിളിന്റെ ചുറ്റും ഇരുന്നു.

അന്ന് ക്‌ളാസിൽ വെച്ചല്ലാരുടെയും മുന്നിലിട്ട് അവളുടെ കരണത്തു ഞാൻ അടിച്ചതാണ്. അതിൽ പിന്നെ അവളും ഞാനും മിണ്ടുന്നത് പോലുമിപ്പോളാണ്. ആദ്യത്തെ കോളജ് ടൂർ ഞാൻ വരുമെന്നു പേടിച്ചു അവൾ മാത്രം വന്നിരുന്നില്ല! പക്ഷെ ഞാനും അവസാനം ടൂർന്നു പോയില്ല! അതിൽ പിന്നെയാണ് അവൾക്ക് എത്രമാത്രം വിഷമം ഉള്ളിൽ ഉണ്ടെന്നു ഞാൻ പോലുമറിയുന്നത്…. എന്തായാലും.

“സോറി നീരജ! ഒന്നും മനസ്സിൽ വെക്കണ്ട…”

“ഞാനല്ലെ സോറി ചോദിക്കണ്ടേ മാത്യു… പ്രണയം എന്ന സാധനം പിടിച്ചു വാങ്ങാൻ പറ്റില്ലാലോ…. എനിക്കറിയാം…. വൈകിപ്പോയെന്നു എന്നാലും സോറി…..” നീരജ മനസ് തുറന്നപ്പോൾ ഞാൻ അവളുടെ പ്ളേറ്റിലെ ഐസ്ക്രീം എടുത്തു അവളുടെ ചുണ്ടിൽ വെച്ചപ്പോൾ അവൾ ചിരിച്ചുകൊണ്ട് കഴിച്ചു.

നീരജയും ഞാനും ചിരിച്ചുകൊണ്ട് ഒന്നിച്ചു കഴിക്കുന്നത് കണ്ടപ്പോ പിള്ളേർ സെറ്റ് മുഴുവനും ഞങ്ങളെ അമ്പരന്നു നോക്കി. മാത്രമല്ല വിശ്വനാഥൻ സാറും

💬 Comments

View all comments