Chapter Title : ? വിധുമുഖി ? [കൊമ്പൻ]
ഹാൾ വിട്ടിറങ്ങി. അവനെ വീട്ടിലേക്ക് ഡ്രോപ്പ് ചെയ്തു ഞാൻ വീട്ടിലേക്ക് കയറി. അമ്മ ഡോർ തുറന്നപ്പോൾ ഞാൻ തല താഴ്ത്തി.
“ഇനി ഒരൂസം കൂടെയല്ലേ ഉള്ളൂ…” ഞാൻ അമ്മയോട് പറഞ്ഞു അമ്മയെ ഹഗ്ഗ് ചെയ്തു.
“എങ്ങനെയുണ്ടായിരുന്നു ഫങ്ക്ഷന്, നീ നാളെ ക്ലാസ്സിലേക്ക് പോകുന്നുണ്ടോ….മാത്തൂ…?!”
“കൊള്ളാമായിരുന്നു...പോണോ വെറുതെ ? ആരും വരില്ലെന്ന് കേട്ടു.”
“ഇവിടെന്നാകെ 6 കിലോമിറ്റർ അല്ലെ ഉള്ളു… പോയിട്ട് വാ, ചിലപ്പോ നാളെ അവളെ കണ്ടാലോ…?!!!”
“കണ്ടിലെങ്കിലും കുഴപ്പമില്ലമ്മേ… ഈ പ്രണയത്തിന്റെ ഉണർവ്വ് ഞാനറിയുന്നുണ്ടല്ലോ….ആ സുഖം ഇനിയ്പ്പൊ ഞാൻ അവളെ കണ്ടെന്നു കരുതി അതിന്റെ ഒരു ശതമാനം പോലും മാറില്ലലോ…”
“എന്റെ മാതാവേ !!!! ഇതാരാണ് …ഇങ്ങനെയൊക്കെ പറയുന്നെ…” അമ്മയുടെ കണ്ണിൽ വിരിഞ്ഞ താലപ്പൊലി ഞാൻ കണ്ടുനിന്നു.
“അമ്മയല്ലേ പറഞ്ഞെ, ഇനിയിപ്പോ കണ്ടില്ലെങ്കിൽ… കണ്ടാലും ഇനി ആ കുട്ടിയെ സ്വന്തമാക്കാൻ കഴിഞ്ഞില്ലെങ്കിൽ ഒരിക്കലും ഇപ്പൊ ഉള്ള എന്റെ ഉള്ളിലെ പ്രണയത്തെ നഷ്ടപെടുത്തല്ലേ എന്നൊക്കെ….”
അമ്മ അന്നേരം എന്റെ കവിളിൽ ഒന്ന് മുത്തിയിട്ടു പറഞ്ഞു.
“നീ കഴിച്ചോ…?!”
“ഉം….”
“ശെരി കിടന്നോ…”
ഞാൻ മേലെ ചെന്നു പുതിയ ഫോണിലേക്ക് നോക്കിയിരുന്നു. നല്ല രസമുണ്ട്. കുറെ ഗുഡ് നൈറ്റ് മെസ്സജ്സ് വന്നു കിടപ്പുണ്ട്. കുറെ ആൾ തെ ബെസ്‌റ് ഫോർ യുവർ ലൈഫ് എന്ന മെസ്സജ്ഉം വന്നു കിടപ്പുണ്ട്.
ഞാൻ എല്ലാർക്കും മുറപോലെ ഗുഡ് നൈറ്റ് തിരിച്ചു അയച്ചു.
പെട്ടന്ന് സേവ് ചെയ്യാത്ത നമ്പറിൽ നിന്നും ഒരു ഫോൺ എനിക്ക് വന്നു, ഞാൻ ആദ്യം എടുത്തില്ല! മനഃപൂർവം കട്ട് ചെയ്തു. വീണ്ടും ഫോൺ വന്നപ്പോൾ ഞാൻ എടുത്തു.
“മാത്യു……”
💬 Comments
View all comments