Chapter Title : ? വിധുമുഖി ? [കൊമ്പൻ]
“ധ്രുവികാ………❤️”
“അയ്യോ!!!!!” ന്നു പറഞ്ഞുകൊണ്ട് വേഗം അവൾ അക്കരെ ഫോൺ കട്ടാക്കി. എനിക്ക് ചിരിയടക്കാൻ കഴിയാതെ ഞാൻ, അവളെ തിരിച്ചു വിളിച്ചു.
“ഹലോ…” ഒരു പ്രത്യേക ഈണത്തിൽ ഞാൻ, ധ്രുവികയെ വിളിച്ചു.
“ങ്ങും….ആ ഹലോ”
“കള്ളീ…!!!”
“എങ്ങനെ കണ്ടുപിടിച്ചു…?!”
“പിന്നെ നീ ചോദിക്കുമ്പോഴേക്കും ഞാനങ്ങു പറയുവല്ലേ… കാര്യം നിന്നോട് നീയാരാണ് എന്ന് ഞാനിതുവരെ ചോദിച്ചിട്ടു പോലുമില്ലല്ലോ...ഉണ്ടോ? അപ്പൊ എന്നോടും ചോദിക്കണ്ട….!”
“പറയൂല്ല?!!! അപ്പൊ എന്നോട് സ്നേഹമില്ല?!!!!”
“ഡീ നീയെന്നെ മൂന്നു മാസം വലപ്പിച്ചില്ലേ, നിന്നെ ഞാൻ ശെരിയാക്കിത്തരുന്നുണ്ട്….. നാളെയാവട്ടെ…”
“അയ്യോ! വേണ്ട….പിന്നെ ഞാൻ വരില്ല ക്‌ളാസിലേക്ക്”
“നിന്നെ ഹോസ്റ്റലിൽ നിന്നും പൊക്കിയെടുത്തു ഞാൻ കോളേജിന്റെ മുന്നിൽ വെച്ച് കിസ് ചെയ്യും!”
“പ്ലീസ് മാത്യു ചേട്ടാ ……”
“ചേട്ടാ ന്നോ…ഇതിപ്പോ എവിടെന്നു കിട്ടി ചേട്ടൻ വിളി….”
“അത്. അങ്ങനെ അല്ലെ വിളിക്കണ്ട …”
“വേണ്ട, മാത്യു ന്നു അല്ലെ വിളിച്ചു തുടങ്ങിയത്, മാത്യു ന്നു തന്നെ തന്നെ മതി…..”
“ങ്‌ഹും….”
“ഇപ്പൊ എന്തിനാ എന്നെ വിളിച്ചേ! ഋതു എന്ത് ചെയ്യുവാ…?!”
“ഒറങ്ങി!!”
“ശെരി എനിക്കവൾക്കൊരു പണി കൊടുക്കണം!!!”
“അയ്യോ വേണ്ട, മാത്യു ഋതു പാവമല്ലേ…”
“പാവമോ, എന്റെ കൂടെയിരുന്നു എന്നെ ചതിച്ചതും പോരാ…”
“നിനക്കറിയാമോ ഞാനും അവളും പ്ലസ് റ്റു മുതൽ ഒന്നിച്ചു പഠിച്ചതാണ്, ഇവിടെ പ്രൊജക്റ്റ് നു ഒരു ടീം ആയപ്പോൾ, ഞാനും ഋതുവും ശ്യാമും ഒന്നിച്ചായിരുന്നു, അവൻ അവളെ പ്രൊപ്പോസ് ചെയ്യാൻ ഒരുങ്ങുമ്പോ അവൾക്ക് അവന്റെ മുന്നിൽ വെച്ച് എന്നെ പ്രൊപ്പോസ് ചെയ്‌തതും; പാവം അവനെ അവളൊത്തിരി നോവിച്ചു. ഇപ്പൊ അവൾക്ക് അറിയാം എന്നെ പ്രണയം
💬 Comments
View all comments