Chapter Title : ? വിധുമുഖി ? [കൊമ്പൻ]
കൊണ്ട് നോവിക്കുന്നത് നീയാണെന്നു……. എന്നിട്ടും..”
“വെയിറ്റ്!!! ശ്യാമേട്ടന് ഋതു ചേച്ചി YES പറഞ്ഞിട്ടുണ്ട്, പക്ഷെ ആരും അറിഞ്ഞിട്ടില്ല. ഞാൻ പറഞ്ഞെ പറയണ്ട ട്ടോ….”
“ഓഹോ! ഇതിനിടയിൽ അതും നടന്നോ…”
“അപ്പൊ നിന്റെ കാര്യം ശ്യാമിന് അറിയാമോ…?!”
“ഹേയ്! ഇല്ലില്ല, പറയാൻ ഞാൻ സമ്മതിച്ചിട്ടില്ല, ഇനി എന്നേം ചതിച്ചു പറഞ്ഞോന്നറീല്ല….ഹിഹി”
“ഋതു ചേച്ചി വല്ലാത്ത സാധനമാണ് അല്ലെ മാത്യു..?!”
“എടി.. നീ….”
“ഹലോ, കല്യാണം കഴിഞ്ഞിട്ടു മതി എടി പോടീ എന്നൊക്കെയുള്ള വിളി...ഹിഹി”
“ഓ ആയിക്കോട്ടെ!!”
“അതെ നിക്ക് നിക്ക് ഞാനെന്തോ നോവിച്ചു പറഞ്ഞുലോ…”
“പ്രണയം കൊണ്ടാണോ..”
“ഉം..”
“ശെരിക്കും നെഞ്ചിൽ ആ നോവ് ഫീൽ ആവുന്നുണ്ടോ ”
“ഉം…”
“എനിക്ക് മാത്യുനെ കണ്ട നാൾ മുതൽ അങ്ങനെയാണ്…എന്നെ അന്ന് തൊട്ടില്ലേ ….ആ നിമിഷം മുതൽ…..”
“ധ്രുവികാ…..❤️”
“ഉം …..”
“ശെരിക്കും ഈ മാജിക്കൽ സംഭവത്തെ ആണ് ലവ് ന്നു പറയുന്നേ ല്ലെ…”
“ആയിരിക്കുമെന്നു വിശ്വസിക്കാൻ ആണിഷ്ടം….”
“നാളെ നീയൊരു പണി ചെയ്യ്, രാവിലെ 5:30 ആവുമ്പോ ഹോസ്റ്റലിൽ നിന്നും ചാടണം, ഋതു അറിയാനും പാടില്ല!”
“അയ്യോ എങ്ങോട്ടേക്കാ ചാടിയിട്ട്…”
“ഒന്നുല്ലെടി നമ്മൾ രണ്ടാളും കൂടെ ബീച്ചിൽ പോയിട്ട് അവിടെന്നു ഒരു കട്ടൻ ചായ കുടിച്ചിട്ട് തിരികെ വരാം…”
“ഉം… OK! എനിക്കത്ര ഇഷ്ടമാണെന്നോ…”
“എന്തിനാ…?! ധ്രുവികാ…”
“മാത്യു ബൈക്കിൽ പറപ്പിച്ചു പോകുന്നത് കാണുമ്പോ, പിറകിൽ ഇരുന്നു മാത്യൂനെ ഇറുക്കി കെട്ടിപിടിച്ചു കൊണ്ട്….തണുത്ത നനവാർന്ന കാറ്റ് മുഖത്തേക്കടിക്കുമ്പോ ഉള്ള സുഖമില്ലേ…..”
“ഉം…കൂട്ടിയിട്ട് പോകാം ട്ടോ…”
“ഞാൻ ഉറങ്ങട്ടെ… 11 ആയി, നേരത്തെ എണീക്കണ്ടെ…സത്യം പറഞ്ഞാൽ എനിക്ക് ഉറങ്ങാൻ പറ്റുമോ
💬 Comments
View all comments