0%

Chapter Title : ? വിധുമുഖി ? [കൊമ്പൻ]

Author : കൊമ്പൻ Read All Parts 1.7K

ഉള്ളിൽ എന്റെ ചെക്കന് വേണ്ടി മാത്രം പാടിയതാണ്… ഇതും കേട്ട് ഉറങ്ങിക്കോ…”

ഹെഡ്സെറ്റും കുത്തി ഞാൻ എന്റെ ഹൃദയത്തിന്റെ താളത്തിൽ കേൾക്കുന്ന പെണ്ണിന്റെ മധുര സ്വരത്തിൽ അലിഞ്ഞുകൊണ്ട് ഞാൻ കുറെ തവണ അതും കേട്ടുകൊണ്ട് കിടന്നു. ധ്രുവിക കൂടെയുണ്ടെന്ന സുഖത്തിൽ ഞാൻ പതിയെ മയങ്ങിയും പോയി.

രാവിലെ 5 മണിക്ക് അലാറം അടിച്ചപ്പോൾ, ഞാൻ പതിയെ ഉണർന്നു. കുളിച്ചില്ലെങ്കിൽ ശെരിയാകില്ല, ഒന്നാമതെ നേരെമവണ്ണം ഉറങ്ങീട്ടില്ല. ഞാൻ വേഗം ഷവറിൽ കുളി കഴിഞ്ഞു. അപ്പൻ എണീക്കണ്ട സമയമായി. ആളിപ്പോഴും ഓടാൻ പോകാറുണ്ട് ഇപ്പോഴും ഈ പ്രായത്തിലും.

ഞാൻ ബ്ലാക്ക് ടീഷർട്ടും നീല ജീൻസും ഇട്ടു. ഫോൺ നോക്കിയപ്പോൾ ധ്രുവികയുടെ മെസ്സേജ് - ഉണർന്നു. കുളിക്കാൻ വയ്യ!

ഞാനമ്മയെ വിളിച്ചു പറയാമെന്നു വിചാരിച്ചു കൊണ്ട് വാതിലിൽ മുട്ടി.

“എന്താടാ നീ വീണ്ടും ജിമ്മിലേക്ക് പോകാൻ ആണോ…?!!”

ഉറക്കച്ചടവോടെ അമ്മ എണീറ്റപ്പോൾ ഞാനെന്റെ ഫോണിൽ ധ്രുവിക പാടിയ പാട്ടു കേൾപ്പിച്ചു. അമ്മയുടെ മുഖത്തെ അത്ഭുതം ആ നിമിഷം ഒന്ന് കാണണമായിരുന്നു!

“മാത്തൂ ……ആ കുട്ടി പാടിയതാണോ…?!! നീ ഇന്നലെ വരുമ്പോ പറഞ്ഞില്ല. മാത്തു ഇത് എന്തൊക്കെയാണ് ഒരു രാത്രി സംഭവിച്ചത്…..” ഞാനപ്പോഴും അമ്മയോട് പാട്ടു മര്യാദക്ക് കേൾക്കെന്നും പറഞ്ഞിട്ട് കാതിൽ തന്നെ വെച്ച് പിടിച്ചു.

“ഇത്രേം നന്നായി പാടുമെങ്കിൽ എനിക്കീ കുട്ടിയെ ഉടനെ കാണണം….മാത്തു.!”

“ഞാനെ അവളേം കൊണ്ട് ബീച്ചിലേക്ക് ഒന്ന് പോയിട്ട് വരാം…”

“ഡാ ചെക്കാ നീയിത്രേം ഫാസ്റ്റ് ആവല്ലേ!”

“അതിനെന്താ. പണ്ടത്തെ കാലം പോലെയൊന്നുമല്ല….”

“എന്റെ മോളെ സേഫ് ആയിട്ട് തിരിച്ചിത്തേക്കണേ…!” അമ്മ ചിരിച്ചുകൊണ്ട് എന്റെ കൈപിടിച്ച് പറഞ്ഞു.

💬 Comments

View all comments