Chapter Title : ? വിധുമുഖി ? [കൊമ്പൻ]
ഞാൻ അമ്മയുടെ കവിളിലൊരു മുത്തം കൊടുത്തുകൊണ്ട് ശെരിയെന്നു മൂളി. അപ്പൻ ഓടാൻ പോയിട്ട് ന്യൂസ് പേപ്പറും കൊണ്ട് തിരിച്ചു വന്നു. നേരം ഇപ്പോഴും വെളുത്തു തുടങ്ങിയിട്ടില്ല.
“നീയെങ്ങോട്ടേക്കാ..”
“ഞാനിപ്പോ വരാം..”
അപ്പൻ അമ്മയോട് എന്താ സംഭവം ചോദിച്ചപ്പോൾ പിന്നെ പറയാമെന്നു ആംഗ്യം കാണിക്കുകയും ചെയ്തു. ഞാൻ ബൈക്കും എടുത്തു പാഞ്ഞു, 15 മിനിറ്റ് കൊണ്ട് ധ്രുവികയുടെ ഹോസ്റ്റൽ ന്റെ മുന്നിലെത്തി. നേരിയ മഞ്ഞുണ്ട്. തണുപ്പ് കൊണ്ട് എന്റെ പെണ്ണിന് ജലദോഷം വല്ലോം വരുമോ എന്ന് ഞാൻ പേടിച്ചുകൊണ്ട് ഗേറ്റിനു മുന്നിൽ നിപ്പായിരുന്നു. എനിക്കും ശ്വാസം എടുക്കുമ്പോ ഉള്ളിൽ ചെറിയ പക്ഷെ കാമുകിയെയും കൊണ്ടുള്ള ഫസ്റ്റ് റൈഡ് അത് സ്‌പെഷ്യൽ അല്ലെ?!
ദൂരെ നിന്ന് നോക്കുമ്പോ ധ്രുവിക ആ മഞ്ഞിനെ രണ്ടാക്കി നടന്നു വരുന്ന കാഴ്ച. അവൾ സ്‌കിന്നി പാച്ച് ബ്ലൂ ജീൻസും ലോങ്ങ് സ്ലീവ് ബ്ലാക്ക് ടീഷർട്ടും ഇട്ടിട്ടുണ്ട്. കാലിൽ വൈറ്റ് ഷൂസ് ആണ്. കഴുത്തിൽ ഒരു ചെറിയ ഷാൾ ഉണ്ട്. ഡാർക്ക് ഗ്രേ ഷെയ്ഡ് ഉള്ള മുടി പോണി ടൈൽ പോലെ കെട്ടിവെച്ചിട്ടുണ്ട്. ദൂരെ നിന്നും മഞ്ഞിൽ കൂടെ അവളിങ്ങനെ നടന്നു വരുമ്പോ, ദൂരെ ആകാശത്തൂടെ കിളികളുടെ ശബ്ദം കേൾക്കാൻ കഴിയുന്നുണ്ട്. കുളിരിൽ കുണുങ്ങുന്ന എന്റെ നെഞ്ചിലേക്ക് ആണ്. ധ്രുവിക പയ്യെ നടന്നു വരുന്നത്.
ഞാൻ ഇളം ചിരി ചിരിച്ചുകൊണ്ട് എന്റെ ബൈക്കിൽ തന്നെ ഇരുന്നുകൊണ്ട് ചോദിച്ചു.
“ഋതു ഉണർന്നോ..?!”
“ഉഹും….”
“കേറിക്കോ…അവൾ ഉണരുമ്പോ ഞെട്ടിക്കോട്ടെ ല്ലേ”
“ഹിഹി…”
എന്നെക്കാളും അരയടി കുറവുള്ള ധ്രുവിക R15 ന്റെ പിറകിൽ കേറി ഇരുന്നു. തണുപ്പിലവൾ എന്നെ ഇരുകൈകൊണ്ടും
💬 Comments
View all comments