0%

Chapter Title : ? വിധുമുഖി ? [കൊമ്പൻ]

Author : കൊമ്പൻ Read All Parts 1.7K

ധ്രുവീ…”

“അമ്മയെന്ന എണീറ്റതും ഉണർത്തിയിരുന്നു…”

“കണ്ടോ അമ്മ തന്നതാണ് എനിക്ക്..”

സന്തോഷം കൊണ്ട് ധ്രുവിക അവളുടെ കഴുത്തിലെ മാല പിടിച്ചു കാണിച്ചപ്പോൾ ഞാനവളുടെ അടുത്ത് ചേർന്ന് നിന്നുകൊണ്ട് അമ്മയെ നോക്കി. അമ്മ കാണുന്നില്ലെന്ന ഭാവത്തിൽ, ധ്രുവികയുടെ ഇടുപ്പിൽ കൈരണ്ടും പിടിച്ചുകൊണ്ട് അവളുടെ നനവുണങ്ങാത്ത മുടിയിൽ ഞാനൊരു മുത്തമിട്ടു. അമ്മ പക്ഷെ അത് കണ്ടപ്പോൾ,

ഖുംഖും… എന്നൊന്ന് ചുമച്ചു ഞാൻ വേഗം ഹാളിലേക്ക് ഓടിയതും അടുക്കളയുടെ ഉള്ളിൽ നിന്നും തല പുറത്തേക്ക് നോക്കികൊണ്ട് ധ്രുവിക എന്നെ നോക്കി ചിരിച്ചു.

ബ്രെക്ഫാസ്റ് നു ശേഷം ഞാൻ ധ്രുവികയെ കോളേജിലേക്ക് ഡ്രോപ്പ് ചെയ്യാൻ എന്റെ ബൈക്കിൽ കയറ്റി പോകുമ്പോ അവളെന്നോട് പറഞ്ഞു “അമ്മയ്ക്കെന്നെ എന്ത് സ്നേഹമാണെന്നോ… എനിക്ക് ശെരിക്കും നിന്നെ കിട്ടുന്നതിലും ഭാഗ്യം നിന്റെ അമ്മയെപ്പോലെ ഒരാളെ കിട്ടുന്നതാണ് മാത്യു….. എന്നെ ഇന്നലെ നെഞ്ചിൽ ഒക്കെ കിടത്തി, എനിക്ക് ശെരിക്കും സങ്കടം വന്നെടാ….എന്റെ അമ്മയെപ്പോലെ തന്നെ എനിക്കിപ്പോ വസുധാമ്മ!!”

“സ്നേഹിക്കാൻ മാത്രമേ അറിയൂ… പിന്ന വസുധാമ്മ എന്നെ പ്രസവിച്ച അമ്മയല്ലകെട്ടോ…. പക്ഷെ അതിനൊക്കെ മുകളിൽ ആണ് അമ്മയുടെ സ്‌ഥാനം. എന്റെ അച്ഛന്റെ കാമുകിയാണ് വസുധാമ്മ. ആ കഥ വിശദമായി ഞാനൊരൂസം പറഞ്ഞു തരാം..”

“ഈശ്വരാ.. അതെനിക്കറിയില്ല…!”

അവളെ കോളേജിന് മുൻപിൽ ഡ്രോപ്പ് ചെയ്യുമ്പോ, മിക്ക പിള്ളേരും ഞങ്ങളെ നോക്കി നിന്നു.

ആ സമയം വിശ്വൻ സാറും പാർവതി ടീച്ചറും കാന്റീനിൽ നിന്നും വരികയായിരുന്നു. അവരുടെ മുന്നിൽനിന്നും ചെറു ചമ്മലോടെ ഞാൻ സണ്ണിയുടെ വീട്ടിലേക്ക് അപ്പോൾ വണ്ടിയെടുത്തു.

സ്‌മൃതിയുടെ അപ്പനും അമ്മയും സണ്ണിയുടെ വീട്ടിലേക്ക് വരുന്ന കാര്യമെന്നോട് അവൻ പറഞ്ഞിരുന്നു. വിൻസെന്റ് അങ്കിൾ

💬 Comments

View all comments