0%

Chapter Title : ? വിധുമുഖി ? [കൊമ്പൻ]

Author : കൊമ്പൻ Read All Parts 1.7K

അവിടെ കണ്ടപ്പോൾ എന്നോട് ജർമനിയിൽ പോകുന്ന കാര്യമൊക്കെ ചോദിച്ചു. സ്റ്റീഫച്ചായനും വിൻസെന്റും പണ്ടേ സുഹൃത്തുക്കൾ ആണ്, അതുപോലെ തന്നെ സണ്ണിയുടെ അപ്പനും അമ്മയും അമേരിക്കയിൽ ഡോക്ടർസ് ആയതുകൊണ്ട് വിൻസെന്റ് അങ്കിളാണ് സ്‌മൃതിയുടെ പേരെന്റ്സ്‌നോട് സംസാരിച്ചതൊക്കെ. സണ്ണിയുടെ പരെന്റ്സ് അവിടെ വെൽ സെറ്റിൽഡ് ആണെങ്കിലും സണ്ണിക്കിവിടെ അങ്കിളിനെ പോലെ കൃഷിയും കാര്യങ്ങളുമൊക്കെയാണ് താല്പര്യം, അതും സ്‌മൃതിയുടെ വീട്ടുകാർക്ക് കുഴപ്പമില്ല. അതുകൊണ്ട് ഉറപ്പിച്ചു വെക്കാം എന്നുള്ള തീരുമാനത്തിൽ അവരുമെത്തി. അവിടെ നിന്നും ഞാനും സണ്ണിയും പോകാനുള്ള Ticket ബുക്ക് ചെയ്തു. ശേഷം അങ്കിളിന്റെ ഒപ്പം തോട്ടത്തിൽ ചെന്നു കരിക്ക് ഒഴിച്ച് സ്മിർനോഫ് രണ്ടെണ്ണം കഴിച്ചു.

രണ്ടൂസം കൂടെ കഴിഞ്ഞു. ഹാളിൽ ഇരുന്നു ഞാൻ ബ്രെക്ഫാസ്റ് കഴിക്കുമ്പോ എന്റെ അമ്മയും അപ്പനും കൂടെ അമ്മയുടെ തറവാട്ടിലേക്ക് ഒന്ന് പോകണം എന്ന് പറഞ്ഞു. അമ്മയുടെ ചേട്ടന്റെ മകളുടെ കുഞ്ഞിനെ കാണാൻ. അവളെ ഞാനും മുൻപ് കണ്ടിട്ടുണ് എങ്കിലും അത്ര അടുപ്പമല്ല. എന്നോട് വരുന്നുണ്ടോ ചോദിച്ചപ്പോ ഞാനും സണ്ണിയും കൂടെ ഇന്ന് അതിരപ്പള്ളി പോകുകയാണ് എന്ന് പറഞ്ഞു. ധ്രുവിക ആ സമയം ക്‌ളാസ്സിലും പോകാനായി ഇറങ്ങി. അവൾ റെഡ് സ്ലിറ്റ് ടോപ്പും ബ്ലൂ ജീൻസും വൈറ്റ് ഷൂസും ആയിരുന്നു അന്ന് ധരിച്ചത്.

പക്ഷെ ധ്രുവിക എന്നോട് ബൈക്കിൽ കോളേജിന്റെ മുന്നിൽ എത്തിയപ്പോൾ പറഞ്ഞു.

“മാത്യു…..സണ്ണി നാട്ടിലുണ്ടോ! ഇല്ലെന്നാണല്ലോ സ്‌മൃതി പറഞ്ഞത്..”

“എടീ, അമ്മയും അപ്പനും പുറത്തേക്ക് ഒന്ന് പോകാൻ വേണ്ടി ഞാൻ കാത്തിരിക്കയാണ്…”

“ആഹാ….എടാ ….ദുഷ്ടാ….. ദുരുദ്ദേശം ഒന്നും നടപ്പില്ല കേട്ടല്ലോ.!!”

“അയ്യടാ… കുറച്ചു നേരം കെട്ടിപിടിച്ചിരിക്കണം അല്ലാതെ മറ്റൊന്നും ഇല്ല കേട്ടോ…”

“ശോ

💬 Comments

View all comments