0%

Chapter Title : ? വിധുമുഖി ? [കൊമ്പൻ]

Author : കൊമ്പൻ Read All Parts 1.8K

കഴുത്തിലെ കുരിശു മാലയും തമ്മിലൊന്നു കോർത്തു.

“ധ്രുവീ….”

“അമ്മെ…”

വസുധാമ്മ എന്റെ ബെഡിന്റെ അരികിലിരുന്നുകൊണ്ട് ധ്രുവികയെ നെറ്റിയിലൊന്നു മുത്തി.

“ഋതുവിന്റെ അച്ഛനും അമ്മയും നിന്റെ അമ്മയുടെ പേരിലുള്ള സ്വത്തുക്കൾ എല്ലാം നിനക്ക് തന്ന തരണമെന്ന് പറഞ്ഞിരുന്നു….”

“അയ്യോ.. അതൊന്നുമെനിക്ക് വേണ്ടമ്മേ…”

“നിന്റെ പേരിൽ ബാങ്കിലിടാമെന്നാണ് പറഞ്ഞത്, മോൾക്കെന്തായാലും തുടർന്നു പഠിക്കാൻ ഉപകരിക്കുമല്ലോ, എന്ന് ഞാനും കരുതി…”

“അമ്മയുടെ ഇഷ്ടംപോലെ…” അമ്മയും ധ്രുവികയും എന്റെ മുറിയിൽ നിന്നുമിറങ്ങി.

ഓരോ ദിവസവും കടന്നു പോകുമ്പോ അമ്മയ്ക്കും അപ്പനും വിഷമം ഒക്കെ ഉണ്ടായിരുന്നെങ്കിലും അവരതെന്നോട് കാണിച്ചില്ല. ധ്രുവികയോട് അമ്മ പറയുന്നതൊക്കെ എന്നോട് അവൾ ക്‌ളാസിൽ വെച്ചും വൈകീട്ട് അഷ്‌റഫിന്റെ കടയിലിരുന്നു ചിൽ ചെയ്യുമ്പോഴും പറയും.

വൈകീട്ട് ബാൽക്കണിയിൽ ചൂട് കോഫീ കുടിച്ചുകൊണ്ട് ഞാനോർത്തു മൂന്ന് ദിവസം കൂടെ ഇനി ബാക്കിയുള്ളു. ധ്രുവിക പുറമെ ചിരിച്ചു കളിച്ചു നടക്കുമ്പോ അവളുടെ മനസ്സിൽ ഒരു നോവായി പ്രണയം മാറുന്നത് ഞാനറിഞ്ഞു. പോകാതെ ഇരിക്കാനും പറ്റില്ലാലോ, അകന്നിരിക്കുമ്പോ കിട്ടുന്ന സുഖം! പരസ്പരം ഒന്നാണെന്നുള്ള ആ തോന്നൽ! പ്രണയത്തിന്റെ ഏറ്റവും ആഴത്തിൽ ചെന്നിടാൻ…ഞാൻ മനസുകൊണ്ട് തയാറെടുത്തു. ധ്രുവിക വീട്ടിൽ വന്നത് മുതൽ ബാൽക്കണിയിലെ റോസാപ്പൂ എണ്ണത്തിൽ കൂടുതൽ പൂത്തു നിൽക്കുന്നുണ്ട്.

പിറകിൽ നിന്നും രണ്ടു കൈകളെന്നെ ചുറ്റിപിടിച്ചതും ഞാൻ പറഞ്ഞു.

“ധ്രുവീ….”

“മോളെ….”

“കരയല്ലേടാ….”

അവൾ നിർത്താതെ കരഞ്ഞുകൊണ്ടിരുന്നു. പ്രണയം ഇരുതല വാള് പോലെയുള്ള സാധനമാണെന്ന്അറിഞ്ഞിട്ടും പ്രണയിച്ചുപോയ ഞാനും…. ഞാൻ ജർമനിയിലേക്ക് പോകുമെന്നറിഞ്ഞിട്ടും എന്നെ അതിലേറെ ആഴത്തിൽ പ്രണയിച്ച ധ്രുവിയും…. പക്ഷെ ഞാൻ തിരിച്ചു വരുന്ന നാൾ, അല്ലെങ്കിൽ ധ്രുവീകയെ അങ്ങോട്ടേക്ക് കൊണ്ടുപോകുന്ന നാൾ…. ഇതിനു രണ്ടിനും

💬 Comments

View all comments