0%

Chapter Title : ? വിധുമുഖി ? [കൊമ്പൻ]

Author : കൊമ്പൻ Read All Parts 1.8K

വേണ്ടിയുള്ള കാത്തിരിപ്പിനു കണ്ണീരിന്റെ ഉപ്പും പ്രണയത്തിന്റെ മധുരവും കലർന്ന സ്വാദാണ്….

അങ്ങനെ ഞാൻ പോകുന്ന ദിവസമെത്തി. ധ്രുവികയും ഞാനും തലേന്ന് ഒന്നിച്ചായിരുന്നു കിടന്നത്. അമ്മയ്ക്കും അപ്പനും നല്ലപോലെ അറിയാം ഞങ്ങൾ തമ്മിലുള്ള സ്നേഹത്തിന്റെ ആഴമെത്രയാണെന്നു. രണ്ടാൾക്കും കിട്ടിയ അവസരം ആണെങ്കിലും കുരുത്തക്കേട് ഒന്നുമൊപ്പിക്കാനുള്ള മൂഡ്‌ ഉണ്ടായിരുന്നില്ല. രണ്ടാളും കെട്ടിപിടിച്ചു കുറെ നേരം കരഞ്ഞു.

പുലർച്ചെ ആയിരുന്നു പോവാനുള്ള ഫ്‌ളൈറ്റ്. ഞാൻ ചിരിച്ചു കൊണ്ടു എന്റെ പെണ്ണിനോടും അമ്മയോടും അച്ഛനോടും യാത്ര പറഞ്ഞു. അവർ മാത്രമല്ല യാത്രയയക്കാൻ വേണ്ടി വന്നത്. എന്നെ ഞെട്ടിച്ചുകൊണ്ട് നീരജയുൾപ്പെടെ ഒത്തിരിപ്പേരു വന്നു.

റെജിനും ശ്യാമും സണ്ണിയും കൂടെ വിൻസെന്റ് അങ്കിളും പിന്നെ പെണ്ണുങ്ങൾ സ്‌മൃതിയും ഋതുവും റോഷ്നിയും അവളുടെ എൻഗേജ്‌മെന്റ് ആയ ചെറുക്കനും. എല്ലാരും എനിക്ക് വിഷ് ചെയ്തു. രണ്ടു വർഷത്തെ മാസ്റ്റർ കമ്മ്യുണിക്കേഷൻ കോഴ്സ് ആണിത്. അവിടെ പഠിക്കുന്നതിലും കൂടുതൽ ഈ രണ്ടു വര്ഷം കൊണ്ട് ധ്രുവികയും ഞാനും ഒത്തിരി പഠിക്കുമായിരുക്കും. ജീവിതത്തിലേക്ക് വേണ്ട കാര്യങ്ങൾ എല്ലാം വേണ്ടപോലെ സ്വായത്തമാക്കികൊണ്ട്. ശേഷം അവളുടെ കഴുത്തിൽ മിന്നുകെട്ടികൊണ്ട് എന്റേത് മാത്രം ആക്കാൻ ഉള്ള പ്രതീക്ഷയോടെ… കഥ ചുരുക്കുന്നു.

(ശുഭം)

💬 Comments

View all comments