Chapter Title : വിദ്യയുടെ പണി 2 [Kochumon]
പിറ്റേന്ന് ഉച്ചക്ക് ഗിരി ടൗണിൽ തന്റെ കാറിൽ ഇരിക്കുവാണ്..
ഒരാളെ ഫോൺ ചെയ്തു കൊണ്ട് വണ്ടി ഒരു സയിഡിൽ ഒതുക്കി നിർത്തി ആണ് അയാൾ സംസാരിക്കുന്നത്..
പെട്ടന്ന് ഒരു ബസ് വന്നു നിന്നു. അതിൽ നിന്ന് വിഷ്ണു ഇറങ്ങി..
വിഷ്ണുവിനെ കണ്ടപ്പോൾ ഗിരി ഹോൺ അടിച്ചു.. വിഷ്ണു തിരിഞ്ഞു നോക്കി..
ഗിരി കാറിൽ നിന്നിറങ്ങി വിഷ്ണുനെ വിളിച്ചു..
ഡാ... ഇങ്ങു വന്നേ...
അവൻ പുഞ്ചിരിച്ചു കൊണ്ട് അങ്ങോട്ട് ചെന്നു..
ഡാ.. ഇന്ന് ഉച്ചവരെ ക്ലാസ് ഉണ്ടാരുന്നുള്ളോ..
അയാൾ ചോദിച്ചു..
അത് ഗിരിയേട്ട കോളേജിൽ സമരം ആയിരുന്നു..അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു..
നി കേറ്..
അയാൾ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു.. അവൻ അയാളുടെ ഇന്നോവ കാറിൽ കേറി..
എങ്ങോട്ടാ.. ഗിരിയേട്ട..
അവൻ അയാളെ നോക്കി ചോദിച്ചു..
നിനക്ക് വീട്ടിൽ പോയിട്ട് പ്രേത്യേകിച്ചു പണി ഒന്നും ഇല്ലല്ലോ..
അവനെ നോക്കി അയാൾ ചോദിച്ചു..
ഏഹ്... ഇല്ല...
അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു..
എന്ന നിനക്ക് ഒരു പണി തരാം.. കുറച്ച് കണക്ക് എഴുതാൻ ഉണ്ട്..
അയാൾ അവനോട് പറഞ്ഞു..
അത് മമ്മി അല്ലെ എഴുതുന്നത്..
അവൻ ചോദിച്ചു..
എടാ.. അവൾ എഴുതിയത് മുഴുവൻ വേറൊരു ബുക്കിലേക്ക് മാറ്റി എഴുതണം.. ചുമ്മ വേണ്ട. നിനക്ക് കാശ് തരാം..
അയാൾ അങ്ങനെ പറഞ്ഞപ്പോൾ വിഷ്ണുവിന് സന്തോഷം ആയി.. അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു..
അത് ഞാൻ ചെയ്യാം ഗിരിയേട്ട..
നിനക്ക് ബാലൻസ് ഷീറ്റ് തയ്യാറാക്കാൻ അറിയാമോ..
പിന്നില്ലേ.. ഞാൻ ബികോം അല്ലെ പഠിക്കുന്നത്..
അയാൾ അവനെ നോക്കി പുഞ്ചിരിച്ചു..
അയാൾ അവനോട് പറഞ്ഞു.
💬 Comments
View all comments