0%

Chapter Title : വിദ്യയുടെ പണി 3 [Kochumon]

Author : Kochumon Read All Parts 152.7K

ഗിരി വിഷ്ണുവിനെ വിളിച്ചു കൊണ്ട് പല സ്ഥലത്തും പോകുന്നത് കൊണ്ട് വിഷ്ണുവിന് ചിലവിന് ഗിരി പണം കൊടുക്കും..

ചില ദിവസം വിഷ്ണു ആയിരിക്കും ഗിരിയുടെ സാരഥി..

അന്ന് വിഷ്ണു കോളേജിൽ പോകാതെ ഗിരിയുടെ കുടെ പോകും..

അങ്ങനെ ആഴ്ചകൾ കടന്നു പോയി..

ഒരു വൈകുന്നേരം വിഷ്ണു വീടിന്റെ അടുത്ത് ബസ്സ് ഇറങ്ങി വീട്ടിലേക്ക് നടക്കുമ്പോൾ ഗിരി അവനെ ഫോൺ വിളിച്ചു..

എടാ നി എവിടെയാ..

ഗിരിയേട്ട ഞാൻ വീട്ടിലോട്ട് പോകുവാ..

ഗിരി അവനോട് പറഞ്ഞു.. എടാ നി ഇവിടെ വരെ വരവോ.. ഞാൻ ടൗണിൽ ഉണ്ട്..

അതിനെന്താ ഗിരിയേട്ട ഞാൻ വരാം..

അവൻ ചിരിയോടെ പറഞ്ഞു..

എടാ നി ഒരു ഓട്ടോ എടുത്തു പോരെ..

ശരി.. ഞാൻ ഇപ്പൊ വരാം..

അവൻ പെട്ടന്ന് ഒരു ഓട്ടോ വിളിച്ചു.. എന്നിട്ട് ഗിരി പറഞ്ഞ സ്ഥലത്തേക്ക് വിട്ടു..

ഗിരി ടൗണിൽ തന്നെ ഉണ്ടാരുന്നു..

വിഷ്ണു ടൗണിൽ എത്തിയപ്പോൾ ഗിരിയെ വിളിച്ചു.. പിന്നെ ഗിരിയുടെ കടയുടെ അടുത്തേക്ക് ചെന്നു..

ഗിരിക്ക് ടൗണിൽ ഫാൻസി കടകൾ ഉണ്ട്..ഗിരി അവനെ കണ്ട് പുഞ്ചിരിച്ചു.. തിരിച്ച് അവനും.

ഗിരി അവനോട് പറഞ്ഞു..

എടാ എന്റെ രാജപ്പൻ ചേട്ടൻ നോക്കുന്ന തോട്ടം ഇല്ലേ.

ആ.. അറിയാം.. ഗിരിയേട്ട..

എടാ അവിടെ വരെ പോകണം..

അതിനെന്താ പോയേക്കാം..

അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു..

എന്ന നി വീട്ടിൽ പോയി വിദ്യേ കൂടി കൂട്ടികൊണ്ട് വാ..

വിഷ്ണു ഗിരിയെ നോക്കി പുഞ്ചിരിച്ചു.. ഗിരി ചിരിച്ചു കൊണ്ട് പറഞ്ഞു.

എടാ.. ഈ മാസത്തെ കണക് കുറച്ചു നോക്കാൻ ഉണ്ട്..

വിഷ്ണു പുഞ്ചിരിച്ചു..

💬 Comments

View all comments