Chapter Title : വിലക്കപ്പെട്ട കനി [Sagar Kottappuram]
..പാർക്കിംഗ് സൈഡിൽ നിന്നും മമ്മിയുടെ നാനോ കാർ പുറത്തോട്ടു വരുന്ന കാഴ്ച്ചയാണ് കണ്ടത്.. കാർ റോഡിലേക്ക് കയറി..ഡ്രൈവിംഗ് സീറ്റിൽ മിനി തന്നെ ആണ് . കാറിനകത്തു മറ്റാരും ഇല്ല ! എല്ലാം ഒളിച്ചു നിന്ന് കാണുന്ന ജോജുവിന് എന്തെന്നില്ലാത്ത ആശ്വാസം തോന്നി !
മമ്മിയുടെ കാർ പതിയെ മുൻപോട്ടു നീങ്ങുന്നു. അതോടൊപ്പം പെട്ടെന്ന് തന്നെ പാർക്കിങ്ങിൽ നിന്നും നേരത്തെ വന്ന ബൈക്ക് ശര വേഗത്തിൽ റോഡിലേക്ക് കയറുന്നു . ..റോഡിലേക്ക് കയറിയ ബൈക്ക് വേഗത കുറച്ചുകൊണ്ട് മിനിയുടെ നാനോ കാറിനു പുറകിലായി പതിയെ അനുഗമിച്ചു നീങ്ങുന്നു..
ജോജുവിന് വീണ്ടും ഞെട്ടൽ ! മമ്മിയുടെ പിറകെ ഇവൻ എങ്ങോട്ടായിരിക്കും കർത്താവെ...ജോജു ആശങ്കപ്പെട്ടു മനസ്സിലോർത്തു. നാനോ കാറും ബൈക്കും തന്റെ കാഴ്ച്ചയിൽ നിന്ന് അകലുകയാണ്..അവരുടെ പുറകെ പൊയ്യൽ മമ്മി കാണും...ചിലപ്പോൾ എന്തെങ്കിലും പ്ലാനിങ് ഉണ്ടെങ്കിൽ തന്നെ കണ്ടാൽ അതുപേക്ഷിക്കാനും അവർ തയ്യാറാവും. പക്ഷെ മമ്മിക്ക് അങ്ങനെ എന്തെങ്കിലും കള്ളത്തരം ഉണ്ടെങ്കിൽ അത് കണ്ടുപിടിക്കണം എന്ന് ജോജു ഉറപ്പിച്ചു കഴിഞ്ഞിരുന്നു .
ബൈക്കിൽ പോകുന്നത് സെറ്റ് ആകില്ല..ജോജു ബൈക്ക് വെച്ച സ്ഥലത്തു തന്നെ നിർത്തിക്കൊണ്ട് ചാവി ഊരിയെടുത്തുകൊണ്ട് റോഡിലേക്ക് കയറി. ബൈക്കും കാറും കുറച്ചു മുൻപോട്ടു സഞ്ചരിച്ചു കഴിഞ്ഞിരുന്നു. ജോജു പെട്ടെന്ന് തോന്നിയ ബുദ്ധിയിൽ അതുവഴി വന്ന ഓട്ടോ ക്കു കൈ കാണിച്ചു . ഓട്ടോ നിർത്തിക്കൊണ്ട് ഡ്രൈവർ ജോജുവിനെ നോക്കി..
ഡ്രൈവർ ;"എവിടെക്കാ...?"
ജോജു ;"അതൊക്കെ പറയാം..ചേട്ടൻ ആ പോകുന്ന കാറിന്റെ പുറകിലായി പിടിച്ചോ.."
ഡ്രൈവർ ജോജുവിന്റെ വെപ്രാളം കണ്ടു അടിമുടി ഒന്ന് നോക്കി. പിന്നെ വണ്ടി എടുത്തു . ഓട്ടോ സാവധാനം ആണ് മുന്നോട്ടു പോയത്. ജോജു അപ്പോൾ വേഗത്തിൽ വിടാൻ പറഞ്ഞു. ഡ്രൈവർ വേഗം കൂട്ടി നാനോ കാറിനു പുറകിലായി അല്പം വിട്ടു പിടിച്ചുകൊണ്ട് ഓട്ടോ ഓടിച്ചു .
ബൈക്കിൽ വന്നിരുന്ന ആൾ അപ്പോഴേക്കും മിനിയുടെ കാറിനു മുൻപിലേക്ക് ഓവർ ടേക്ക് ചെയ്തു കടന്നിരുന്നു .അപ്പോഴേക്കും ബൈക്കിനെ കാറും കാറിനെ ഓട്ടോയും പിന്തുടരുന്ന രീതിയിലേക്ക് വാഹനങ്ങളുടെ ഘടന മാറിയിരുന്നു .
ജോജു അക്ഷമനായി വിരൽ കടിച്ചുകൊണ്ട് ഓട്ടോക്ക് അകത്തിരുന്നു.
💬 Comments
View all comments