Chapter Title : വിലക്കപ്പെട്ട പ്രണയം [അപ്പു]
ആണിന് ഒരു പെണ്ണിനെ ഇങ്ങനെ ഉപാധികൾ ഇല്ലാതെ സ്നേഹിക്കാൻ കഴിയുന്നെ….. എന്തോ എന്റെ മിഴിയിൽ നീർ ഉരുണ്ടുകൂടി.
*********************************
മൂന്നുമാസങ്ങൾ എടുത്തു എനിക്ക് എന്റെ തീരുമാനം നടപ്പിലാക്കാൻ...
ഇന്ന് ഞാൻ ഒരു യാത്രയിൽ ആണ്…വാരാണസിയിലെ ഗംഗതീരത്തെ ദശാശ്വവേദ് ഘട്ടിലെ ഗംഗ ആരതി ദർശിക്കാൻ.. പുണ്യനദിയായ ഗംഗയിൽ എന്റെ പാപങ്ങൾ കഴുകി കളയാൻ കൂടെ എന്റെ പ്രിയപെട്ടവനും… മനുവേട്ടന്റെ സ്നേഹം എനിക്ക് എന്നും അത്ഭുതമാണ്..
പ്രണയത്താൽ മുറിവേറ്റ ഹൃദയത്തിന് മറ്റൊരു പ്രണയത്താൽ മരുന്നായവൻ... എന്റെ മനുവേട്ടൻ.... ഇന്ന് വിലക്കപ്പെട്ട പ്രണയം എന്നിൽ ഇല്ല.. മാഷേ മറന്നോ ചോദിച്ചാൽ ഇല്ല.. എന്റെ മനസിന്റെ കോണിൽ എന്നുമുണ്ടാവും മൃതിയടഞ്ഞു പോയ എന്റെ ആദ്യ പ്രണയം..
💬 Comments
View all comments