0%

Chapter Title : വിലക്കപ്പെട്ട വനം 2 [വാൾട്ടർ മിറ്റി]

Author : Kambikathakal Read All Parts 446
നീ എന്തിനാ ഇങ്ങനെ ആ ആനപ്പാറ വിഷയത്തിൽ ഇത്ര താൽപര്യം കാണികണെ ന്ന് ...? " അവൾ പറഞ്ഞ് നിർത്തി.
"എന്റെ അച്ഛൻ ആനപ്പാറ സ്കൂളിലെ ഒരു മാഷായിരുന്നു. ആ നാട്ടിലെ തന്നെ ഒരു വലിയ തറവാട് ആയിരുന്നു ഞങ്ങളുടേത്. അച്ഛൻ ചെറുപ്പം മുതലേ ഈ കാടിന്റെ മറവുപറ്റി മനുഷ്യരെ കൊല്ലുന്ന കൊടും കൊലയാളിയെ കണ്ടുപിടിക്കുക എന്നതായിരുന്നു അച്ഛന്റെ ലക്ഷ്യം. പഠിച്ച് ഒരു മാഷായി പ്രായം അയപ്പോ വീട്ടുകാർ നിർബന്ധിച്ച് അച്ഛനെ എന്റെ അമ്മെയെകൊണ്ട് കെട്ടിക്കേം ചെയ്തു. അങ്ങനെ ഞാൻ ജനിച്ചു, പിന്നെ അനിയത്തിയും. അച്ഛനും അമ്മയും കുഞ്ഞുങ്ങളും മുത്തച്ഛനും മുത്തശ്ശിയും ആയി ആ തറവാട്ടിൽ ഞങ്ങൾ സന്തുഷ്ടരായിരുന്നു. അത് പക്ഷേ കൂടുതൽ കാലം നീണ്ടുനിന്നില്ല. അച്ഛൻ നല്ലൊരു അധ്യാപകൻ ആണെങ്കിൽ പോലും അച്ഛന്റെ ലക്ഷ്യം ആ കാടിലെ നികൂടതകളായിരുന്നൂ. അന്നത്തെ കാലത്ത് അവിടുത്തെ ജനങ്ങളിൽ ആ കാടിനോടുള്ള ഭക്തിയും ഭയവും പറഞ്ഞ അറിയികവുന്നതിലും അപ്പുറമായിരുന്നു. ഒരു ദിവസം അച്ഛൻ ഇതിന്റെ രഹസ്യങ്ങൾ അന്വേഷിച്ച് നടക്കുന്ന വിവരം നാട് മുഴുവൻ അറിഞ്ഞു. പലരും വീട്ടിൽ വന്ന് മുത്തച്ഛന്റെ അടുത്ത് കാര്യം പറഞ്ഞ്. പക്ഷേ അ നടന്ന കൊലപാതകം ഒരു അമാനുഷിക ശക്തി ചെയ്തതാണ് എന്ന് വിശ്വസിക്കാൻ അച്ഛൻ തയ്യാറല്ലായിരുന്നു. അച്ഛന്റെ പിടിവാശി കൂടി കൂടി വന്നു. എത്രയൊക്കെ എതിർത്തിട്ടും അച്ഛൻ അ കാടിന്റെ രഹസ്യങ്ങൾ തേടി പോയി. അങ്ങനെ ഇരിക്കെ അച്ഛനെ കാണാതെ ആയി, പോലീസിൽ അറിയിച്ചു പക്ഷേ രണ്ടാഴ്ച കഴിഞ്ഞും ഒരു വിവരവും ഇല്ലായിരുന്നു. ഒരു മാസത്തിന് ശേഷം അച്ഛന്റെ ബോഡി കാടിന്റെ പരിസരത്ത് നിന്നും

💬 Comments

View all comments