Chapter Title : വില്‍ക്കപ്പെട്ട കനികള്‍ [ജംഗിള്‍ ബോയ്‌സ്]
ചുരിദാറിന് ഇത്ര ടൈറ്റ് വേണ്ടായിരുന്നു..
അനിത: അത് സാരല്ല്യ ചേച്ചി... ടൗണിലൊക്കെ ഇത് സാധാരണാ.. ചേച്ചി ടൗണിലിറങ്ങാത്തതോണ്ടാ..
അംബിക: ഉം.. നാട് കഴിഞ്ഞിട്ടല്ലേ നമ്മള് ടൗണിലെത്തൂ...
നാട്ടിലെ ആണുങ്ങളെ കുറിച്ച് ചേച്ചിക്ക് നല്ലഭിപ്രായമല്ലായെന്ന് അനിതയ്ക്ക് മനസിലായി.
അങ്ങനെ അവര്‍ ബസ് സ്റ്റോപ്പില്‍ നില്‍ക്കുമ്പോള്‍ ചില ആണുങ്ങള്‍ നോക്കുന്നത് അനിത കണ്ടു. ചേച്ചി പറഞ്ഞത് ശരിയാണ്. എന്നെയും ചേച്ചിയെയും ചിലര്‍ മാറി മാറി നോക്കുന്നുണ്ട്. സൈക്കിളില്‍ പോവുന്ന കിളവന്മാര്‍ പോലും നമ്മുടെ അടുത്തെത്തുമ്പോള്‍ ബെല്ലടിക്കുന്നുണ്ട്. കുറച്ച് കഴിഞ്ഞ് ബസ് വന്നു. അതില്‍ കയറി. നേരെ ഞങ്ങള്‍ കല്ല്യാണ വീട്ടിലേക്ക് പോയി. അവിടെയുള്ളവരെ അംബികേച്ചി എനിക്ക് പരിചയപ്പെടുത്തി തന്നു. അതില്‍ ഞാനും വിനോദേട്ടനും വിരുന്നിനുപോയ ചില കുടുംബക്കാര്‍ ഉണ്ടായിരുന്നു. വിനയേട്ടന്റെയും വിനോദേട്ടന്റെയും അമ്മാവന്‍ രാമന്‍ അമ്മാവനും അവരുടെ ഭാര്യ പുഷ്പ അമ്മായിയും ഉണ്ടായിരുന്നു. അവരുടെ വീട്ടില്‍ വിരുന്ന് പോയത് എനിക്ക് ഓര്‍മ്മയുണ്ട്. കൂടാതെ വിനോദേട്ടനും വിനയേട്ടനും നടത്തുന്ന കട ഈ രാമനമ്മാവന്റേതാണെന്ന് അംബികേച്ചി എന്നോട് പറഞ്ഞിട്ടുണ്ടായിരുന്നു. എല്ലാവരും ഞങ്ങളോട് നന്നായി സംസാരിച്ചു. എന്റെ കയ്യില്‍ വിനോദേട്ടന്‍ വിവാഹത്തോടനുബന്ധിച്ച് തന്ന നോക്കിയയുടെ ക്യാമറയുള്ള ഒരു ഫോണ്‍ ഉണ്ടായിരുന്നു. അതില്‍ ചെറുതായി നെറ്റൊക്കെ ഉപയോഗിക്കാം.. ഞാനും അംബികേച്ചിയും കുറച്ച് ഫോട്ടോയൊക്കെ മറ്റുള്ളവരോട് എടുപ്പിച്ചു. അംബികേച്ചിക്ക് ഫോട്ടോയെടുക്കുന്നതില്‍ ഒന്നും വലിയ താല്‍പര്യമില്ല. എന്നാലും ഞാനെടുത്തു. ഞങ്ങള്‍ കല്ല്യാണ ബസില്‍ കയറി പെണ്ണിന്റെ വീട്ടിലേക്ക് പോയി. ഞങ്ങളെ നാട്ടിലൂടെയായിരുന്നു ബസ് പോയത്. നാട്ടില്‍ നിന്നിരുന്നെങ്കില്‍ ഈ ബസില്‍ കയറി പോവാമായിരുന്നു. ഏതായാലും തിരികെ വരുമ്പോള്‍ ഇവിടെയിറങ്ങാലോ. കുറച്ച് ദൂരെയാണ് പെണ്ണിന്റെ വീട്. ഏതാണ്ട് 60 കിലോമീറ്ററെങ്കിലും
💬 Comments
View all comments