0%

Chapter Title : വില്ലൻ 10 [വില്ലൻ]

Author : വില്ലൻ Read All Parts 1.9K
അബൂബക്കർ സ്റ്റിയറിങ്ങിൽ നിന്ന് കയ്യെടുത്ത് കാറിന്റെ ഡോർ തുറന്നു........... പെട്ടെന്ന് കാറിന്റെ ഡോർ തുറന്നപ്പോൾ ഉണ്ടായ ശബ്ദത്തിൽ അവരിൽ ഒരുത്തൻ പേടിച്ചു പിന്നിലേക്ക് ചാടി............. മറ്റുള്ളവർ അവനെ നോക്കി................ അവന്റെ മുഖം ഭയം കൊണ്ട് വിളറി വെളുത്തിരുന്നു.............. അബൂബക്കറിന്റെ വലതുകാൽ ആ ചെമ്മൺ ഭൂമിയിലേക്ക് പതിച്ചു...........അവിടം പൊടി പറന്നു........... അബൂബക്കർ ഡോർ തുറന്ന് പുറത്തേക്കിറങ്ങി........... അവരെ ഒന്ന് നോക്കിയതിന് ശേഷം അബൂബക്കർ തന്റെ കറുത്ത കരയുള്ള മുണ്ട് ഒന്ന് മടക്കിക്കുത്തി കാറിന്റെ മുന്നിലേക്ക് വന്നു നിന്നു............. അബൂബക്കർ അവരെ നോക്കി............. അവർ പേടിയോടെ അബൂബക്കറിനെയും...............
അബൂബക്കർ കാറിന്റെ ബോണറ്റിൽ ചാരി ഇരുന്നു........... അവർ അബൂബക്കർ ചെയ്യുന്നത് കണ്ണിമയ്ക്കാതെ നോക്കി നിന്നു............... അബൂബക്കർ ഒന്നുകൂടി അവരെ നോക്കി........... അബൂബക്കറിന്റെ ചുണ്ടിൽ ഒരു ചെറിയ സ്മിതം വിരിഞ്ഞുവന്നു.............. "രണ്ടുകാലിൽ ഇനിയുള്ള കാലം ജീവിക്കണം എന്നുള്ളവർ ഇപ്പൊ തന്നെ ഓടിപ്പോയ്ക്കോ............തല്ല് തുടങ്ങി കഴിഞ്ഞാൽ പിന്നെ ഈ ഓഫർ ഞാൻ തരില്ല................"............അബൂബക്കർ അവരെ നോക്കി പറഞ്ഞു............... അതുകേട്ട് അവർ കഷ്ടപ്പെട്ട് ഉമിനീർ ഒന്നിറക്കി............ അവർ പരസ്പരം നോക്കി............... പെട്ടെന്ന് അതിൽ നിന്ന് രണ്ടുപേർ വാൾ നിലത്തിട്ട് തിരിഞ്ഞോടി.............. ബാക്കിയുള്ളവർ പേടിയോടെ അത് നോക്കി നിന്നു............... അവർ തിരിഞ്ഞു അബൂബക്കറിനെ നോക്കി............. "എന്നാ തുടങ്ങിയാലോ............."............അബൂബക്കർ ബോണറ്റിൽ നിന്നും എണീറ്റിട്ട് അവരോട് ചോദിച്ചു................ പേടിച്ചിട്ട് അവരുടെ കണ്ണ് തള്ളി................ അവരിൽ ഒരാൾ പെട്ടെന്ന് അബൂബക്കറിന് നേരെ വാളുവീശിക്കൊണ്ട് മുന്നോട്ട് വന്നു............ അബൂബക്കർ പെട്ടെന്ന് തന്നെ കുനിഞ്ഞിട്ട് വാൾ വീശിയവന്റെ വയറിന്റെ വലതുഭാഗത്ത് മുഷ്ടിചുരുട്ടി ഒന്ന് കൊടുത്തു............... വാൾ വീശിയവൻ പെട്ടെന്ന് നിന്നു........... വാൾ വീശിയ അതേ

💬 Comments

View all comments