Chapter Title : വില്ലൻ 10 [വില്ലൻ]
അവളോട് ചോദിച്ചു...............
"ഹാ............ഇപ്പൊ പെറും............ ഒന്ന് വേഗം പോ...........".............ഷാഹി കപടദേഷ്യത്തിൽ പറഞ്ഞു...............
"എന്നാ അമർത്തിപ്പിടിച്ചോ..........."..............സമർ അവളോട് ചിരിച്ചുകൊണ്ട് പറഞ്ഞു..............
ഷാഹി അതിന് മറുപടി ഒന്നും പറഞ്ഞില്ല..............
ഷാഹിക്ക് മാത്രമല്ല സമറിനും വിശക്കുന്നുണ്ടായിരുന്നു...............
സമയം രണ്ടിനോടുത്തു..............
അവർ ചുരം ഇറങ്ങുകയായിരുന്നു..................
സമർ വണ്ടിയുടെ വേഗത കൂട്ടി..............
കുറച്ചുകഴിഞ്ഞ് ഒരു കട അവർ കണ്ടു.............
ഷാഹി അത്ഭുതത്തോടെ അങ്ങോട്ടേക്ക് നോക്കി..............
വിശപ്പുകൊണ്ട് നോക്കിയതല്ല കേട്ടോ...............ഭംഗി കണ്ടിട്ട്.............
ഒരു കടയ്ക്ക് എന്ത് ഭംഗി എന്നാകും ചോദ്യം.............
കട സ്ഥിതി ചെയ്യുന്ന സ്ഥലം അത്ര മനോഹരമായിരുന്നു............
ഒരു വെള്ളച്ചാട്ടത്തിന് അടുത്താണ് ആ കട സ്ഥിതി ചെയ്യുന്നത്............
മുളകൾ കൊണ്ട് നിർമ്മിച്ച കട..............
വെള്ളച്ചാട്ടത്തിന് അരികിലായി...........
മുകളിൽ നിന്നും വരുന്ന വെള്ളം താഴെ പാറകളിൽ വന്ന് വീഴുമ്പോയുള്ള ചീറ്റൽ കടയിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്ന ഓരോരുത്തരുടെയും പുറത്ത് വന്ന് പതിക്കും..............
ആ ഒരു ചീറ്റലിന്റെ തണുപ്പോടെ ഭക്ഷണം കഴിക്കുന്നത് വേറെ ഒരു ഫീൽ ആണ്..............
പിന്നെ അസാധ്യ കുക്ക് പരമു ഏട്ടനും............
മൂപ്പരെ പൊറോട്ടയും ബീഫും അത് വേറെ ഒരു ലെവൽ ആണ്........... മറ്റു വിഭവങ്ങളും മോശം ആണെന്നല്ല പക്ഷെ ഒരിക്കൽ പരമു ഏട്ടന്റെ കടയിൽ ഇരുന്ന് പരമു ഏട്ടന്റെ പൊറോട്ടയും ബീഫും അടിച്ചവരുടെ നാക്കിൽ അതിന്റെ രുചി എന്നുമുണ്ടാകും.............
അത് ഒരിക്കലും അവർ മറക്കില്ല..............
ബാംഗ്ലൂരിൽ നിന്ന് പുറപ്പെട്ടപ്പോൾ തന്നെ സമർ ഉറപ്പിച്ചതാണ് ഉച്ചയ്ക്ക് ഇവിടന്ന് വേണം ഭക്ഷണം കഴിക്കാൻ..........അതും പരമു ഏട്ടന്റെ സ്പെഷ്യൽ പൊറോട്ടയും ബീഫും...............
സമർ കടയുടെ മുൻപിലേക്ക് വണ്ടി നിർത്തി.............
ഷാഹി അപ്പോഴും ആ സ്ഥലത്തിന്റെ ഭംഗിയിൽ മുഴുകി ഇരിക്കുകയായിരുന്നു....................
വിശപ്പ് ഒക്കെ ആവിയായി പോയെന്ന് തോന്നി.............
"പരമേട്ടോയ്............"...............ജീപ്പിൽ നിന്നും ഇറങ്ങിയിട്ട് സമർ കടയിലേക്ക് നോക്കി വിളിച്ചു..............
ഷാഹി സമറിനെ നോക്കി............പിന്നെ കടയിലേക്കും...............
പെട്ടെന്ന് കടയിൽ നിന്നും ഒരു തല പുറത്തേക്ക് വന്നത് ഷാഹി കണ്ടു.............
"ഹഹാ............ആരിത് സമർ കുഞ്ഞോ............."............പരമു ഏട്ടൻ പുറത്തേക്ക് വന്നു സമറിനെ കണ്ട് സന്തോഷത്തോടെ ചോദിച്ചു..............
"സമർ തന്നെ.........."..........സമർ പറഞ്ഞു............
പരമു ഏട്ടൻ അടുത്ത് വന്ന് സമറിനെ കെട്ടിപ്പിടിച്ചു...............
പ്രായം ഒരു അമ്പതിന് മുകളിൽ കാണും
💬 Comments
View all comments