Chapter Title : വില്ലൻ 10 [വില്ലൻ]
ഞാൻ കണ്ടു............
പരമു ഏട്ടൻ മുകളിലേക്ക് നോക്കി.............
"കാവിലമ്മേ നിനക്ക് നന്ദി.............."...........ആശ്വാസത്തോടെ മുകളിലേക്ക് നോക്കി പരമു ഏട്ടൻ തൊഴുതു.............
"ഇനി വല്ലതും വേണോ..........."............പരമു ഏട്ടൻ ഒരു ഫോർമാലിറ്റിക്ക് വേണ്ടി ചോദിച്ചു.............
"ഇനിപ്പോ.............."..........ഷാഹി ഒന്ന് മുകളിലേക്ക് നോക്കി ആലോചിച്ചു............
പരമു ഏട്ടൻ അതുകേട്ട് ഞെട്ടി..............
കാവിലമ്മേ പണി പാളിയോ..............
ബാക്കിയുള്ളവർ പരമു ഏട്ടനെ നോക്കി പല്ലുകടിച്ചു............
"പന്നകിളവാ.............തനിക്ക് ഇനിയും മതിയായില്ല ല്ലേ................"..........ബാക്കിയുള്ളവർ ഉള്ളിൽ പിറുപിറുത്തു............
"അല്ലെങ്കി ഇനിയൊന്നും വേണ്ടാ................"...........അതും പറഞ്ഞു ഷാഹി എണീറ്റു..............
അപ്പോഴാണ് പരമു ഏട്ടന്റെ ശ്വാസം നേരെ വീണത്...............
എനിക്ക് അതുകണ്ട് ചിരി വന്നു................
ഷാഹി കൈ കഴുകുന്ന സ്ഥലത്തേക്ക് നടന്നപ്പോൾ അവളുടെ വഴി തടസ്സമായി നിന്നിരുന്ന ഒരു തടിയൻ പെട്ടെന്ന് ഒന്ന് തൊഴുതുകൊണ്ട് ഒഴിഞ്ഞുമാറി..............
"പുരുഷു എന്നെ അനുഗ്രഹിക്കണം............"..............ആ തടിയന്റെ മനസ്സിൽ ഇപ്പൊ അതാകും എന്ന് എനിക്ക് തോന്നി.............
ഞാൻ അതും ഓർത്തു ചിരിച്ചുകൊണ്ട് കൈ കഴുകി...............
പോകാൻ നേരം പരമു ഏട്ടൻ അടുത്തേക്ക് വന്നു...............
"എന്റെ മുപ്പത്തിയാറ് വർഷത്തെ പാചക കരിയറിന് ആണ് നിന്റെ പെണ്ണ് ക്ഷീണം ഉണ്ടാക്കി തന്നത്.............."..............പരമു ഏട്ടൻ ചിരിച്ചുകൊണ്ട് എന്നോട് പറഞ്ഞു..............
"അപ്പൊ സെലക്ഷൻ ഉഷാർ ആയി ന്ന്............."............ഞാൻ ചിരിച്ചുകൊണ്ട് പരമു എട്ടനോട് ചോദിച്ചു.............
"ഉഷാർ അല്ലാ...........അഡാർ............."............പരമു എട്ടൻ എന്നോട് ചിരിച്ചുകൊണ്ട് പറഞ്ഞു..............
ഞാൻ അതുകേട്ട് ചിരിച്ചു............
ഞാൻ പരമു എട്ടനോട് യാത്ര ചോദിച്ചു...............
ഷാഹിയും പരമു ഏട്ടന്റെ അടുത്തുപോയി യാത്ര ചോദിച്ചു പിന്നെ പാചകം ഉഷാർ ആയിരുന്നു എന്ന് പറയാനും അവൾ മറന്നില്ല................
ഒരു നല്ല ചിരിയോടെ പരമു ഏട്ടൻ ഞങ്ങളെ യാത്രയാക്കി................
പക്ഷെ രണ്ടുകണ്ണുകൾ ഞങ്ങളെ മാത്രം നോക്കിക്കൊണ്ട് നിൽക്കുന്നത് ഞാൻ കണ്ടില്ല..............
ആ കണ്ണുകൾ ഞങ്ങളെ സസൂക്ഷ്മം വീക്ഷിച്ചുകൊണ്ടിരുന്നു..................
ഞാൻ വണ്ടിയിൽ കയറി സ്റ്റാർട്ട് ചെയ്തു യാത്ര തുടങ്ങി..............
ഞാൻ ഒന്ന് ചെരിഞ്ഞു ഷാഹിയെ നോക്കി............
അവൾ സീറ്റിൽ ചാരി കിടന്നു...........നല്ല ക്ഷീണമുണ്ടാകും..............
പത്തുപൊറോട്ട ഒറ്റഇരിപ്പിന് തിന്നു തീർത്ത നായിക.............??
☠️ ☠️
ട്രണീം ട്രണീം ട്രണീം.............
ട്രണീം ട്രണീം ട്രണീം.............
അജയന്റെ ഫോൺ കിടന്നു അടിച്ചുകൊണ്ടിരുന്നു....................
അജയൻ പതിയെ കട്ടിലിൽ നിന്ന് എണീറ്റു.............
ഉച്ചമയക്കത്തിലായിരുന്നു
💬 Comments
View all comments