0%

Chapter Title : വില്ലൻ 10 [വില്ലൻ]

Author : വില്ലൻ Read All Parts 813
കല്ലിന്മേൽ ഇട്ടിട്ട് ഒന്നുകൂടി അവനെയങ്ങ് പൊളിച്ചെടുത്തു.............. സാധനം റെഡി............ ആ വാഴയിലയിൽ പൊതിഞ്ഞ പൊറോട്ടയ്ക്കും ബീഫിനുമൊപ്പം ആവി പറക്കുന്ന രണ്ട് കിടിലൻ ചായ കൂടി അവരുടെ മേശയിന്മേലേക്ക് വന്നു.............. അപ്പോഴേക്കും ഷാഹിയുടെയും സമറിനെയും വായിൽ കപ്പലോടാൻ ഉള്ള വെള്ളം ഉണ്ടായിരുന്നു............. ഷാഹി ആ വാഴയില പൊളിച്ചിട്ട് പൊറോട്ട ഒരു ചെറിയ പീസാക്കി എടുത്തിട്ട് അതിൽ കുറച്ചു ബീഫും കൂടി ഉരുട്ടിയെടുത്തിട്ട് വായിലേക്ക് വെച്ചു.............. ഷാഹിയുടെ കണ്ണ് വികസിച്ചു വന്നു........... അത് വായിൽ നിന്ന് വയറിലേക്ക് വിട്ടതിന് ശേഷം ഷാഹി അവന് അത്ഭുതപ്പെട്ടുകൊണ്ട് തന്റെ വലത്തേ കൈ ഉയർത്തി കാണിച്ചു.........ഒപ്പം ആ തള്ള വിരൽ കൂടെ പൊന്തിയതോടെ സമറിന് ഒരു കാര്യം മനസ്സിലായി............ അവൾ വീണു............. പരമു ഏട്ടന്റെ കൈപുണ്യത്തിന് മുന്നിൽ ഷാഹിയും അടിയറവ് പറഞ്ഞു................. പിന്നെ അവിടെ ഒരു ഇന്ത്യാ പാക്കിസ്ഥാൻ യുദ്ധമാണ് അരങ്ങേറിയത്.............. പാകിസ്ഥാൻ ഭീകരരെ ഇഞ്ചിഞ്ചായി കൊല്ലുന്ന പോലെ ഷാഹി പൊറോട്ടകൾ അടിച്ചുകയറ്റി.............. ഷാഹിയുടെ തീറ്റയുടെ വേഗത്തിന് ഒപ്പമെത്താൻ പരമു ഏട്ടൻ നല്ലപോലെ കഷ്ടപ്പെട്ടു............
പരമു ഏട്ടന്റെ പൊറോട്ടയും ബീഫും തമ്മിലുള്ള മിക്സിങ് എത്തുമ്പോയേക്കും ഷാഹിയുടെ തീറ്റ കഴിയും........... പിന്നെ കുറച്ചുനേരം ചായയും വെള്ളവും വലിച്ചുകേറ്റി പരമു ഏട്ടന് ഒപ്പമെത്താനുള്ള ഗ്യാപ് കൊടുക്കും............ അടുത്തത് റെഡി ആയി കഴിഞ്ഞാൽ പിന്നെ വെള്ളവും വേണ്ട ചായയും വേണ്ട പൊറോട്ടയും ബീഫും വിശന്നുവലഞ്ഞ പട്ടിക്ക് എല്ലിൻകഷ്ണത്തിനോട് കാണിക്കുന്ന പരാക്രമം ആണ്............. ഇതൊക്കെ കണ്ട് ഞാൻ ശെരിക്കും അന്തം വിട്ടു................ പരമു ഏട്ടനെ കൂടുതൽ ബുദ്ധിമുട്ടിക്കണ്ടാ എന്ന് കരുതി ഞാൻ പിന്നെ ഒന്നും ചോദിച്ചില്ല പക്ഷെ എന്റെ ഒഴിവ് കൂടി ഷാഹി നികത്തി............. അവളുടെ തീറ്റ കണ്ട് അവിടെ കൂടിയിരുന്ന ബാക്കിയുള്ളവർ കൂടി എന്നെ നോക്കി............ ഓരോന്നിന്റെയും വായിൽ കപ്പലോടാനുള്ള വെള്ളം വന്ന് നിറയുന്നുണ്ടായിരുന്നു അവളുടെ തീറ്റ കണ്ടിട്ട്............... എനിക്ക് ആകെ ചിരി വന്നു..........പക്ഷെ അതാണെങ്കിൽ പ്രകടിപ്പിക്കാനും വയ്യ.............ഞാൻ ചിരി അടക്കി പിടിച്ചു നിന്നു.............. ഒടുവിൽ ഒരു നാല് തവണ കൂടി പരാക്രമം കാണിച്ചതിന് ശേഷം ഷാഹി നിർത്തി............. ഷാഹി നിർത്തിയത് കണ്ടിട്ട് പരമു ഏട്ടന്റെ കണ്ണിൽ ഒരു ആശ്വാസം

💬 Comments

View all comments