0%

Chapter Title : വില്ലൻ 10 [വില്ലൻ]

Author : വില്ലൻ Read All Parts 799
ഷാഹി മുഖം വെട്ടിച്ചു........... സമർ ഒരു ഹോട്ടലിന്റെ പാർക്കിങ്ങിലേക്ക് വണ്ടി ഇട്ടു.............. ഷാഹി പുറത്തേക്കിറങ്ങി ബിൽഡിങ്ങിൽ നിന്നും വീഴുന്ന മഴത്തുള്ളികളെ നോക്കി നിന്നു........... വരിവരിയായി വീഴുന്ന ആ മഴത്തുള്ളികളിലൂടെ അവൾ പുറത്തേക്ക് നോക്കി നിന്നു............ അവൾ പതിയെ ആ മഴത്തുള്ളികൾ വീഴുന്നതിന് അടുത്തുചെന്ന് അവയെ തട്ടിത്തെറിപ്പിക്കാൻ തുടങ്ങി............ സമർ അവളുടെ കുറുമ്പ് ആസ്വദിച്ചു നിന്നു............. കുറച്ചുകഴിഞ്ഞും മഴ തോരുന്നില്ല എന്ന് കണ്ടപ്പോൾ സമർ ഷാഹിയെ മഴത്തുള്ളികളെ ഉപദ്രവിക്കുന്നതിൽ നിന്നും രക്ഷപ്പെടുത്തിയിട്ട് ഹോട്ടലിലേക്ക് ഉന്തി നടത്തിച്ചു............ ഹോട്ടലിൽ കയറി സമർ രണ്ടു കട്ടൻ ആവശ്യപ്പെട്ടു........... മഴയും ആസ്വദിച്ചു അവർ രണ്ടുപേരും കട്ടൻചായ നുകർന്നു............. കുറച്ചുകഴിഞ്ഞു മഴ തോർന്നു...........
അവർ ജീപ്പിന്റെ അടുത്തേക്ക് ചെന്നു............. "തമ്പ്രാട്ടി ഇനി ആ വായ കൊണ്ട് മഴയെ കുറിച്ച് ഒന്നും മൊഴിയല്ലേ...........പ്ലീച്ച്‍..............."...........സമർ ജീപ്പിൽ കയറുന്നതിന് മുൻപ് ഷാഹിയോട് കൈകൂപ്പി അപേക്ഷിച്ചു............. അവൻ ചോദിക്കുന്നത് കണ്ട് ഷാഹിക്ക് ചിരി വന്നു............പക്ഷെ അവൾ അത് പുറത്തു കാണിച്ചില്ല............. "ഓക്കേ.............പരിഗണിക്കാം..............."..........ഷാഹി കണ്ണടച്ച് പറഞ്ഞുകൊണ്ട് ജീപ്പിലേക്ക് കയറി............. സമർ അവളുടെ പറച്ചിൽ കണ്ടു ചിരിച്ചു............ അവർ വീണ്ടും യാത്ര തുടർന്നു................ ■■■■■■■■■■■■■■■■■■■■■ സമയം രാവിലെ.... കളക്ടർ ഓഫീസ്............ അപേക്ഷ കൊടുക്കാനും മറ്റുമായി നിരവധിപേർ ഓഫീസിന് മുന്നിൽ കൂടിയിട്ടുണ്ട്.............അതുകൊണ്ട് തന്നെ നല്ല തിരക്കുമുണ്ട്............ ഒരു വയസ്സുള്ള കിളവി ആ തിരക്കിൽ പെട്ട് മുന്നോട്ട് നീങ്ങുന്നു.......... ഹെല്പ് ഡെസ്കിന്റെ അടുത്ത് ഒരു ആൾ ഇരിക്കുന്നുണ്ട്............ കിളവി അയാളുടെ അടുത്തെത്തി........... "മോനേ..........ഇതൊന്ന് ശരിയാക്കണമായിരുന്നു മോനേ.........".............കിളവി അയാളോട് അപേക്ഷിച്ചു............എന്നിട്ട് കടലാസ് അയാൾക്ക് നേരെ നീട്ടി............ അയാൾ ആ അപേക്ഷ പേപ്പർ വാങ്ങി ഒന്ന് നോക്കി............ എന്നിട്ട് അത് ആ കിളവിയുടെ കയ്യിൽ കൊടുത്തു............ "ഇത് എത്രാമത്തെ തവണയാണ് തള്ളേ നിങ്ങളോട് പറയുന്നത്..........നിങ്ങൾക്ക് വീടിന്റെ അറ്റകുറ്റപ്പണിക്ക് വേണ്ട സഹായം കിട്ടില്ലായെന്ന്............".............അയാൾ ദേഷ്യത്തോടെ ആ തള്ളയോട് പറഞ്ഞു............ "അങ്ങനെ പറയല്ലേ മോനെ..........വീട്ടിലാകെ വെള്ളമാ......... മഴ പെയ്തിട്ട് ഒന്ന് കിടക്കാൻ പോലും പറ്റുന്നില്ല..............എനിക്ക് വേറെ ആരും ഇല്ല മോനെ..........."..........ആ കിളവി അയാളുടെ അടുത്ത് ചെന്ന് പതിയെ ചുമലിൽ കൈ വെച്ചിട്ട് പറഞ്ഞു............ പെട്ടെന്ന് അയാൾ ആ കൈ തള്ളിമാറ്റി...........എന്നിട്ട് ആ കിളവിയെ പതിയെ തള്ളി............. തള്ളലിന്റെ ശക്തിയിൽ കിളവി നിലത്തേക്ക് വീണു.............. ആ അപേക്ഷ കടലാസ് നിലത്തേക്ക് വീണു..........മണ്ണിൽ നനഞ്ഞു................ "കിടക്കാൻ പറ്റുന്നില്ലെങ്കിൽ പോയി ചാവ് തള്ളേ.......... വയസ്സ് കുറേ ആയല്ലോ...............".............അയാൾ ആ കിളവിയോട് ആക്രോശിച്ചു............. ആ കിളവി അവിടെ കിടന്ന് കരഞ്ഞു............ "സഹായം

💬 Comments

View all comments