Chapter Title : വില്ലൻ 10 [വില്ലൻ]
അർഹിക്കുന്നവരെ സഹായിക്കാനാ നിങ്ങൾ ഉള്ളത്...........അത് അർഹിക്കാത്തവർക്ക് കൊടുക്കാനാ നിങ്ങളുടെ നെട്ടോട്ടം............"..........ആ കിളവി കരഞ്ഞുകൊണ്ട് പറഞ്ഞു..............
"ആണോ...........എന്നാൽ അങ്ങനെ തന്നെയാണെന്ന് കൂട്ടിക്കോ...........നിങ്ങൾക്ക് വല്ലതും ചെയ്യാൻ പറ്റുമോ..........എന്നാ ചെയ്യ്........"..........അയാൾ ആ കിളവിയോട് പറഞ്ഞു.............
തന്നെക്കൊണ്ട് അതിന് ആവില്ല എന്നറിയാമായിരുന്ന ആ കിളവി തന്റെ പ്രതിഷേധം കരഞ്ഞു തീർത്തു...........
ഒരു പൊലീസുകാരനോ അവിടെ കൂടി നിന്ന ഒരാളോ ആ കിളവിയെ ഒന്ന് എഴുന്നേല്പിക്കാൻ പോലും വന്നില്ല...............
അവരോട് ദൈവം ചോദിക്കും എന്ന് മനസ്സിൽ കരുതി ആ കിളവി എണീക്കാൻ ശ്രമിച്ചു............
പക്ഷെ ആ കിളവിക്ക് അത് സാധിച്ചില്ല...........
പെട്ടെന്ന്.............
ആ കിളവി പറഞ്ഞത് ദൈവം കേട്ടോ എന്നറിയില്ല.............
പക്ഷെ ഒരു ചെകുത്താൻ കേട്ടെന്ന് തോന്നുന്നു............
ഗേറ്റ് കടന്ന് ഒരു കറുത്ത അംബാസിഡർ കാർ ഉള്ളിലേക്ക് കയറിവന്നു.............
ആ കറുത്ത കാർ കണ്ട് എല്ലാവരും പേടിച്ചു പിന്നിലേക്ക് മാറി............
അവർ ഭയത്തോടെ ആ കാറിനെ നോക്കി............
ഓരോ നിമിഷവും അത് അടുത്തു വരുന്തോറും അവരുടെ നെഞ്ചിടിപ്പ് കൂടി............
ആ കാർ ഓഫീസിന് മുന്നിൽ വന്നു നിന്നു...........
ഡ്രൈവറുടെ ഡോർ തുറന്ന് അമൂദ് പുറത്തേക്ക് കാലുവച്ചു.............
പക്ഷെ അവരുടെ നോട്ടം അവിടെയല്ലായിരുന്നു.............
പിൻസീറ്റിൽ.............
അവിടെയായിരുന്നു എല്ലാവരും നോക്കിയിരുന്നത്............
പെട്ടെന്ന് അവരെ ഞെട്ടിച്ചുകൊണ്ട് ആ ഡോർ തുറന്നു...........
ഒരു കാൽ ഭൂമിയിലേക്ക് പതിച്ചു...........
ആ ഡോർ തുറന്ന് അയാൾ പുറത്തേക്കിറങ്ങി............
വെള്ള ഷർട്ടും വെള്ള മുണ്ടും അണിഞ്ഞ അയാളെ കണ്ട് അവിടെ കൂടി നിന്നവർ എല്ലാം തലകുനിച്ചു..............
ഭയമോ അതോ ബഹുമാനമോ...........ഏതെന്ന് അറിയില്ല............
പക്ഷെ അവർ പോലും അറിയാതെ അവരുടെ തല കുനിഞ്ഞുപോയി............
അയാളുടെ പേര് മാത്രം കേട്ടാൽ നെഞ്ച് വിറക്കുന്നവന് അയാളെ നേരിൽ കണ്ടാൽ തലകുനിക്കാനാണോ പ്രയാസം................
അബൂബക്കർ ഖുറേഷി............
ആ പേര് തന്നെ ധാരാളം ഒരാൾക്ക് ഹാർട്ട് അറ്റാക്ക് വരാൻ...............
അബൂബക്കർ ഓഫീസിന് നേരെ നടന്നു............
അപ്പോഴും അവിടെ കൂടിനിന്നവർ തല പൊന്തിച്ചിട്ടില്ലായിരുന്നു..............
അബൂബക്കർ ആ കിളവി അവിടെ വീണുകിടക്കുന്നത് കണ്ടു.............
അബൂബക്കർ കിളവിയുടെ അടുത്തേക്ക് നടന്നു................
കിളവി ഭയഭക്തി ബഹുമാനത്തോടെ അയാളെ നോക്കിനിന്നു..........
അബൂബക്കർ അടുത്ത് ചെന്ന് ആ കിളവിയെ എണീപ്പിച്ചു.............
"എന്തുപറ്റി............."..........
"അയ്യാ................"..........ആ കിളവി വിളിച്ചു............
"പറയൂ..........."...........അബൂബക്കർ പറഞ്ഞു.............
"മഴ കൊള്ളാതെ ഉറങ്ങിയിട്ട് ദിവസം കുറേ ആയി അയ്യാ..............മഴ പെയ്തിട്ട് കൂരയിൽ ചോരാത്ത ഒരിടം പോലും ബാക്കിയില്ല.............അതിന് സഹായം ചോദിച്ചു വന്നപ്പോൾ എനിക്ക് സഹായമില്ല............ഇത്രയും വയസ്സായില്ലേ...........ഇനി പോയി ചാവ് എന്നൊക്കെയാ പറയുന്നേ.............."...........കിളവി കരഞ്ഞുകൊണ്ട് അബൂബക്കറിനോട്
💬 Comments
View all comments