0%

Chapter Title : വില്ലൻ 10 [വില്ലൻ]

Author : വില്ലൻ Read All Parts 2K
ആ യുവാവ് അവളെയും നോക്കി......... അവനെയൊന്ന് നോക്കി പുഞ്ചിരിച്ച ശേഷം ഷാഹി രണ്ടു നടുവിരലും ഉയർത്തി കാണിച്ചുകൊടുത്തു.............. സമറിന് അപ്പോഴാണ് അവൾ പറഞ്ഞതിന്റെ അർഥം കിട്ടിയത്.............. സമർ അവളുടെ പ്രവൃത്തി കണ്ട് ചിരിച്ചു.............. യുവാവ് ആകെ ഇളിഭ്യനായി............... സമറും ഷാഹിയും ചിരിച്ചുകൊണ്ട് ബാഗുമെടുത്ത് റൂമിലേക്ക് പോയി.............. വലിയ റൂം ആയിരുന്നു............ ഡബിൾ കോട്ട് ബെഡ്.............. ബീച്ച് വ്യൂ ബാൽക്കണി............. അങ്ങനെ എല്ലാം കൊണ്ടും ഭംഗിയായ ഒരു റൂം.............. ഷാഹിയും സമറും കൂടി ബാഗുകൾ എടുത്ത് എല്ലാം ഒന്ന് സെറ്റ് ചെയ്തതിന് ശേഷം പുറത്തേക്കിറങ്ങി................ സമർ ജീപ്പെടുക്കാൻ പോയപ്പോൾ ഷാഹി വിലക്കി................. "നമുക്ക് നടന്നുപോകാം........."........ഷാഹി പറഞ്ഞു.............. കുറച്ചുനേരം ബീച്ചിലൂടെ അവർ ആദ്യം നടന്നു............ ഒരു വിൽപ്പനക്കാരൻ പങ്ക വിൽക്കുന്നത് കണ്ടപ്പോൾ സമർ അവൾക്ക് പങ്ക ചൂണ്ടിക്കാണിച്ചു കൊടുത്തിട്ട് പങ്ക വേണോ എന്ന് ചോദിച്ചു.............. ഷാഹി അവന് ഇളിച്ചുകാട്ടി കൊടുത്തു.............. "ഒരു പങ്ക വാങ്ങിയതിന്റെ ക്ഷീണം ഇനിയും മാറീട്ടില്ല..........അപ്പോളാ ഇനിയുമൊരു പങ്ക..............."...........ഷാഹി പതിയെ പിറുപിറുത്തു................ ബീച്ചിൽ കുറച്ചുനേരം നടന്നതിന് ശേഷം അവർ റോഡിലേക്കിറങ്ങി............... വഴിയരികിൽ കണ്ട ഒരു തട്ടുകടയിൽ നിന്ന് നല്ല ചൂട് ചായയും ഉള്ളിവടയും അവർ കഴിച്ചു............. പിന്നെയും നടത്തം തുടങ്ങി............. ഷാഹി സമറിനോട് ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു................ സമർ അവൾക്ക് കൃത്യമായി മറുപടി കൊടുക്കുന്നുണ്ടെങ്കിലും സമറിന്റെ മനസ്സ് അവിടെയൊന്നുമായിരുന്നില്ല...............
വഴിയരികിൽ കണ്ട ആളുകളെ കുറിച്ചും കാഴ്ചകളെക്കുറിച്ചും അങ്ങനെ പലതിനെകുറിച്ചും ഷാഹി സമറിനോട് വാതോരാതെ പറഞ്ഞു............... പക്ഷെ ഒന്നിലേക്കും സമറിന്റെ കണ്ണോ മനസ്സോ ചെന്നെത്തിയില്ല............... അവന്റെ കണ്ണുകൾ അതിന്റെ ലക്‌ഷ്യം തേടിയുള്ള പ്രയാണം തുടർന്നു............... ഒടുവിൽ സമറിന്റെ കണ്ണ് ചെന്നെത്തി.............

💬 Comments

View all comments