Chapter Title : വില്ലൻ 10 [വില്ലൻ]
കണ്ടുകൊണ്ട് സുബ്ബണ്ണനും കൂടെ ഹനീഫയും നിന്നു.............
ഹനീഫ ഒന്ന് കണ്മിഴിച്ചു നോക്കിയപ്പോഴേക്കും സമറിന് മുന്നിൽ രണ്ടുപേർ പറന്നുകൊണ്ട് ഷെൽഫിലേക്ക് വീഴുന്നതാണ് ഹനീഫ കണ്ടത്..............
ആ അടി മിസ്സായതിൽ ഹനീഫ ഖേദിച്ചു............
ഇതേസമയം സമറിന്റെ കാൽ ഒരുവന്റെ വയറ്റിലും വലത്തേ കൈ മറ്റൊരുത്തന്റെ ചെകിളയ്ക്കും പതിച്ചു..............
ചെകിളയ്ക്ക് കിട്ടിയവൻ നിലത്തേക്ക് വീണപ്പോൾ വയറ്റിൽ കിട്ടിയവൻ കുനിഞ്ഞു നിന്നു............
കുനിഞ്ഞു നിന്നവനെ സമർ തൂണിലേക്ക് എറിഞ്ഞു...........
തൂണിന്റെ ഒരു ഭാഗം പൊളിച്ചുകൊണ്ട് അവൻ നിലത്തേക്ക് വീണു.............
നേരത്തെ നിലത്തേക്ക് വീണവന്റെ കഴുത്തിൽ സമറിന്റെ വലത്തേ കാൽ പതിച്ചു.............
അവന്റെ കഴുത്തിന്റെ നീളം പെട്ടെന്നൊന്ന് കൂടി..............
പക്ഷെ ആയുസ്സിന്റെ നീളം മാത്രം കുറഞ്ഞു...............
സമറിന്റെ നേരെ വന്നവർ ഓരോന്നും സമറിന്റെ കയ്യിന്റെയും കാലിന്റെയും ചൂടറിഞ്ഞു..............
സമറിന്റെ അടി കിട്ടിയിട്ട് ആ ബാറിന്റെ മുക്കും മൂലയും തകർന്നു തരിപ്പണമായി...................
ഷെൽഫുകൾ എല്ലാം പൊളിഞ്ഞു പാളീസായി............
സമർ ഓരോരുത്തരെയും കല്ലെടുത്ത് ദൂരേക്ക് എറിയുന്നപോലെ തനിക്ക് എതിരെ വന്ന ഓരോന്നിനെയും ദൂരേക്ക് എറിഞ്ഞു..................
അവസാനം ഗുണ്ടകളിൽ മൂന്ന് പേർ മാത്രം ബാക്കിയായി...............
അതിലൊരുവൻ സമറിൽ നിന്ന് ചവിട്ട് കിട്ടിയിട്ട് ഒരു തൂണും പൊളിച്ചു വീണുകിടന്നു..................
ഒരുത്തനെ സമർ ആഞ്ഞടിച്ചു.............
അടിയുടെ ആഘാതത്തിൽ അവൻ കിളിപോയ പോലെ നിന്നു..............
സമർ അവനെ തൂക്കിയെടുത്ത് തൂക്കിയിട്ടിരുന്ന ലൈറ്റുകളിലേക്ക് എറിഞ്ഞു...............
അവൻ ആ ലൈറ്റുകൾ എല്ലാം പൊളിച്ചുകൊണ്ട് നിലത്തേക്ക് വീണു.............
ബാക്കിയുള്ളവൻ സമറിന് നേരെ വന്നു..............
സമർ അവന്റെ കാലിന് താഴെ അടിച്ചു..............
ഒരുവശത്തേക്ക് മറിയാൻ പോയ അവനെ സമർ പിടിച്ചു നിർത്തി................
എന്നിട്ട് തല കീഴായി തൂക്കിനിർത്തി................
എന്നിട്ട് അവന്റെ തല നിലത്തേക്ക് രണ്ടുതവണ ആഞ്ഞിടിപ്പിച്ചു................
കഴുത്തൊടിഞ്ഞു അവൻ സമറിന്റെ കയ്യിൽ തൂങ്ങി കിടന്നു..................
സമർ അവനെ നിലത്തേക്കിട്ടു.............
പെട്ടെന്ന് ഹനീഫ സമറിന്റെ നെറ്റിയുടെ മുൻപിൽ തോക്ക് വെച്ചു.................
ഹനീഫ ട്രിഗറിൽ അമർത്തുന്നതിന് മുൻപ് സമർ തോക്ക് വലത്തേ കൈകൊണ്ട് തട്ടി...............
തോക്ക് സമറിന്റെ ഇടത്തെ വശത്തേക്ക് ബുള്ളെറ്റ് പായിച്ചു.............
ഹനീഫ പിന്നെയും തോക്ക് സമറിന്റെ നെറ്റിയിലേക്ക് വച്ചതും സമർ ഇടത്തെ കൈകൊണ്ട് തട്ടി..............
ഇത്തവണ സമറിന്റെ വലത്തേ വശത്തിലൂടെ
💬 Comments
View all comments