Chapter Title : വില്ലൻ 11 [വില്ലൻ]
ദൈവത്തിന്റെ ഒരു അവസാനനിമിഷത്തെ ഒരു അത്ഭുതം അല്ലെങ്കി മാജിക് പ്രതീക്ഷിക്കില്ലേ..............ഞാൻ അതിനുവേണ്ടി ദൈവത്തോട് കേണു.................
ഞാൻ അവളുടെ മുഖം എന്റെ നേരെ തിരിച്ചു...............
ഷാഹി...............എന്റെ ഷാഹി..................അവൾ തന്നെയാണത്...........എന്റെ ഷാഹി തന്നെയായിരുന്നു അത്.................
ദൈവം എങ്ങനെ ചെകുത്താനെ സഹായിക്കാനാ...............
ദൈവം എന്നെ കൈവിട്ടു...............
ഷാഹിയെ എന്നിൽ നിന്നും അവൻ പറിച്ചെടുത്തു...............
ഞാൻ അവളെ കുലുക്കി വിളിച്ചു................അവളിൽ അനക്കമില്ല..............
ഞാൻ എത്ര വിളിച്ചിട്ടും അവൾ കണ്ണുതുറക്കാൻ കൂട്ടാക്കിയില്ല..............അവൾ എന്നോട് വാശി കാണിക്കാണോ...............
"അവൾ നിന്നോട് വാശി കാണിക്കുന്നതല്ല.............. അവൾ മരിച്ചിരിക്കുന്നു............നിന്നെക്കാൾ അവൾക്ക് യോജിക്കുന്നത് മരണമാണ്...........".................എന്നോടൊരാൾ പറഞ്ഞു.................
ആ ശബ്ദം...............ആ ശബ്ദം ഞാൻ എവിടെയോ കേട്ടിട്ടുണ്ടല്ലോ...............
ഞാൻ പെട്ടെന്ന് തിരിഞ്ഞുനോക്കി...............
ആ രൂപം............ആ കറുത്ത രൂപം.................
ആ രൂപം എന്നെ നോക്കി ചിരിക്കാൻ തുടങ്ങി.................
ആ കറുത്ത രൂപം എന്നെ കളിയാക്കി ചിരിച്ചു..................
"ഹഹഹ............പോർവീരൻ.................ചെകുത്താന്റെ സന്തതി.............എന്നിട്ടും നിനക്ക് നിന്റെ പെണ്ണിനെ രക്ഷിക്കാൻ സാധിച്ചില്ല...............ഹഹ............."...............ആ രൂപം എന്നോട് അട്ടഹസിച്ചുകൊണ്ട് പറഞ്ഞു..............
ഞാൻ ഷാഹിയെ എന്റെ മാറോട് ചേർത്തു............. ഞാൻ അവളെ ഇറുകെ കെട്ടിപ്പിടിച്ചു................
"ഷാഹി...........എണീക്ക്............... നിന്റെ മനുവാണ് വിളിക്കുന്നത്...............എണീക്ക്...............കണ്ണുതുറക്ക്..............പ്ളീസ്.........കണ്ണുതുറക്ക്..............."............ഞാൻ ഷാഹിയെ വിളിച്ചു.................
"അവൾ എണീക്കില്ല............. നിന്റെ വിളി അവൾ ഇനി കേൾക്കില്ല.............നീ വലിയ ചെകുത്താന്റെ സന്തതിയായിരിക്കാം പക്ഷെ നീ കളിച്ചത് ദൈവത്തിന്റെ വിധിയോടാണ്................ ആ വിധിയെ തിരുത്തിയെഴുതാൻ നിനക്കാവില്ല..............."...................കറുത്തരൂപം പറഞ്ഞു..............
എന്റെയുള്ളിൽ നിന്ന് വന്ന കണ്ണീർത്തുള്ളികൾ അവളുടെ മുഖത്തെ നനച്ചു................എന്റെ കണ്ണീർ അവളുടെ മുഖത്ത് പറ്റിപ്പിടിച്ചു.............
"ഈ മരണം.............അതിന് കാരണം നീയാണ്...........നീ മാത്രം...........നിന്റെ
സാന്നിധ്യം..........അതാണ് അവളെ മരണത്തിലേക്ക് നയിച്ചത്..............നീയാണ് ഇവളുടെ മരണത്തിന് കാരണം...............വിധി.............ഹഹഹ.............വിധി..............ഹഹഹ...........".................ആ രൂപം അട്ടഹസിച്ചുകൊണ്ടിരുന്നു.................
"ഇവളെ ഞാൻ കൊണ്ടുപോവുകയാണ് സമർ.................കുഞ്ചുണ്ണൂലിക്ക് മനു അനുയോജ്യനല്ല................അവൾക്ക് അനുയോജ്യൻ മരണമാണ്...............അത് അവൾ വരിച്ചുകഴിഞ്ഞു...............ഇനി എന്റെ ഊഴം.............."...............അതും പറഞ്ഞു ആ രൂപം ഷാഹിയുടെ അടുത്തേക്ക് വന്നു..............
ഞാൻ അയാളെ തട്ടിമാറ്റാൻ ശ്രമിച്ചു................പക്ഷെ എന്നെക്കൊണ്ട് അതിന് സാധിക്കുന്നില്ല...............
ആ രൂപം ഷാഹിയെ എന്നിൽ നിന്ന് പിടിച്ചകത്തി...............
"ഷാഹി..............പ്ളീസ്............എന്നെ വിട്ടുപോകരുത്............. ഷാഹി പ്ളീസ്..............."..............പക്ഷെ അവൾക്ക് അതൊന്നും കേൾക്കാൻ പറ്റുന്ന അവസ്ഥയിൽ ആയിരുന്നില്ല അവൾ...............
ആ കറുത്ത രൂപം അവളെയും കൊണ്ട് പറന്നകന്നു...............
ഞാൻ അലറിക്കരഞ്ഞു................
പെട്ടെന്ന് എന്റെ മുഖത്ത് എന്തോ വന്ന് വീണു...............ഞാൻ കണ്ണുകൾ തുറന്നു..............
കണ്മുന്നിൽ ഷാഹി................
അവൾ എന്റെ കവിളിൽ ഒന്നടിച്ചു............അവൾ എന്നെ കുലുക്കിവിളിച്ചു...............
"എണീക്ക് സമർ............എന്തൊരു ഉറക്കം ആണ്............. ചോറ് തിന്നണ്ടേ................".............അവൾ എന്നെ കുലുക്കി കൊണ്ട് പറഞ്ഞു.................
ഞാൻ കണ്ണ് തുറന്നത് അവൾ കണ്ടു............
അവൾ എന്റെ മുഖം കോരിയെടുത്തു..............ഞാനറിയാതെ
💬 Comments
View all comments