0%

Chapter Title : വില്ലൻ 11 [വില്ലൻ]

Author : വില്ലൻ Read All Parts 3.5K
എന്നെ കളിയാക്കി............ "കലത്തിന് വേദനിക്കില്ലെടാ.............ഒന്ന് അടിച്ചു നൊക്കെടാ........."........ "ധൈര്യമുണ്ടെങ്കിൽ ഒന്നടിച്ചു നൊക്കെടാ.........."......... ഇങ്ങനെയുള്ള പല കമന്റുകളും ഞാൻ കേട്ടു................ എന്റെ കുറച്ചടുത്ത് ഉണ്ടായിരുന്ന സന്തോഷിന്റെ കളിയാക്കലും ഞാൻ കേട്ടു...............പക്ഷെ ഞാൻ അനങ്ങിയില്ല.............. എന്റെ ശ്രദ്ധ മറ്റൊന്നിലായിരുന്നു.................... കലം ഉയർത്തുകയും താഴ്ത്തുകയും ചെയ്യുന്ന കയറിലായിരുന്നു എന്റെ ശ്രദ്ധ................. ആ കയറിന്റെ ശബ്ദം...........കലം ഉയർത്തുകയും താഴ്ത്തുകയും ചെയ്യുന്ന കയർ മറ്റൊരു കയറിൽ ഉരഞ്ഞാണ് താഴുകയും ഉയരുകയും ചെയ്യുന്നത്................ താഴുമ്പോഴും ഉയരുമ്പോഴും കയറിന്റെ ശബ്ദം വ്യത്യസ്തമാണ്...............ഞാൻ അതിലേക്ക് ശ്രദ്ധ ചെലുത്തി.............പോരാത്തതിന് കലത്തിനുള്ളിലെ വെള്ളം.................അതിന്റെ ശബ്ദം…………....അതും എന്നെ സഹായിച്ചു..................... ഞാൻ വടിയിൽ മുറുകെ പിടിച്ചു................. കലം ഉയരുന്നതിന്റെയും താഴുന്നതിന്റെയും ശബ്ദം ഞാൻ ശ്രദ്ധിച്ചു................ താഴ്ന്നു........... ഉയർന്നു........... താഴ്ന്നു.......... ഉയർന്നു.............
ഞാൻ ശ്രദ്ധിച്ചുകൊണ്ടേയിരുന്നു.................. ഞാൻ എന്താ കാണിക്കുന്നത് മനസ്സിലാകാതെ ഷാഹി നിന്നു............... സന്തോഷ് എന്നെ കളിയാക്കിക്കൊണ്ടിരുന്നു................. ഞാൻ അനങ്ങാതെ നിൽക്കുന്നത് കാണികളുടെ ആവേശം കുറച്ചു................അവരുടെ ആർപ്പുവിളികൾ കുറഞ്ഞു...............ചുറ്റും നിന്നുള്ള ശബ്ദം കുറഞ്ഞു................ ആ നിമിഷം............... ആ നിമിഷത്തിനായാണ് ഞാൻ കാത്തു നിന്നത്................... ചുറ്റും നിന്നുള്ള ആളുകളുടെ ശബ്ദം കുറഞ്ഞ ആ നിമിഷം.............കലം ഉയർന്നു വരുന്നതിന്റെയും താഴുന്നതിന്റെയും ശബ്ദം ഞാൻ കേട്ടു.............. ഉയർന്നു............... താഴ്ന്നു................ ഉയർന്നു................. ഞാൻ വടി മുറുക്കെ പിടിച്ചു............... താഴ്ന്നു............... ആ നിമിഷം ഞാൻ ഉയർന്നു.................ചാടിക്കൊണ്ട് ഞാൻ കലത്തിൽ വടി കൊണ്ട് ആഞ്ഞടിച്ചു.................... കലം പൊട്ടി.............അതിലെ വെള്ളം എന്റെ മേലിലേക്ക് വീണു................... ഒരു നിമിഷം................. അവിടം മുഴുവൻ നിശബ്ദമായി.................. എന്താ സംഭവിച്ചത് എന്ന് മനസ്സിലാക്കാനാവാതെ മറ്റുള്ളവർ അന്തം വിട്ടുനിന്നു................ നടന്നത് വിശ്വസിക്കാനാവാതെ കുറേപേരും............. ഞാൻ കെട്ടഴിച്ചു............... മറ്റുള്ളവരെ നോക്കി................. എല്ലാവരും അന്തം വിട്ടു

💬 Comments

View all comments