Chapter Title : വില്ലൻ 11 [വില്ലൻ]
നിരഞ്ജനയ്ക്കും മറ്റുള്ളവർക്കും തോന്നി.................
അവരുടെ തോന്നൽ ശരിയായിരുന്നു................
ചേലോട്ട് പത്മനാഭൻ ഗുരുക്കൾ തന്നെ ആയിരുന്നു ആ വടിയുമായി അവരുടെ മുന്നിലേക്ക് കടന്ന് വന്ന ആ വൃദ്ധൻ.............കൂടെയുള്ളത് അദ്ദേഹത്തിന്റെ ആശ്രിതൻ രാമൻപിള്ള.................
രാമൻ പിള്ളയ്ക്കും കളരി വശമുണ്ട്........... പോരാത്തതിന് വർഷങ്ങളായുള്ള പത്മനാഭൻ ഗുരുക്കളുടെ സന്തതസഹചാരിയാണ് രാമൻ പിള്ള...............
ഡോക്ടർ വിശ്വം രണ്ടുപേരെയും അവർക്ക് പരിചയപ്പെടുത്തി...............
"വിശ്വം..............എന്തിനാണ് ഈ വൃദ്ധനെ അത്യാവശ്യമാണ് എന്ന് പറഞ്ഞു വിളിപ്പിച്ചത്............."..............പത്മനാഭൻ ഗുരുക്കളുടെ ശബ്ദം ആദ്യമായി പുറത്തുവന്നു...............
വയസ്സായെങ്കിലും കട്ടിയുള്ള ഗംഭീര്യമുള്ള ശബ്ദം..................
"ഗുരുക്കളെ..............മിനിഞ്ഞാന്ന് രണ്ടുപേരെ പോലീസ് ഇവിടെ ഐസിയു വിൽ കൊണ്ടുവന്ന് ചേർത്തു................ആ രണ്ട് പേരും ഇന്ന് മരണത്തെ മുന്നിൽ കണ്ടുകൊണ്ട് നിൽക്കാണ്...............".............ഡോക്ടർ ഗുരുക്കളോട് പറഞ്ഞു................
"അതിൽ ഞാനെന്ത് ചെയ്യാനാ വിശ്വം................ഞാനല്ലല്ലോ വൈദ്യൻ...............നീയല്ലേ വൈദ്യൻ..............."...............ഗുരുക്കൾ ചോദിച്ചു...............
പെട്ടെന്ന് രാമൻ പിള്ള ചിരിച്ചു................
അവരെല്ലാവരും അയാളെ നോക്കി.................
പെട്ടെന്ന് തന്നെ പത്മനാഭൻ ഗുരുക്കളുടെ നോട്ടം അയാളിൽ പതിച്ചു..............രാമൻ പിള്ള പൊടുന്നനെ നിശബ്ദനായി.................
"എനിക്കും ഒന്നും ചെയ്യാനാകുന്നില്ല ഗുരുക്കളെ................."..............വിശ്വം നിരാശയോടെ പറഞ്ഞു...............
"മനസ്സിലായില്ല................"..............ഗുരുക്കൾ പറഞ്ഞു..............
"ഞങ്ങൾ എന്തൊക്കെ ചെയ്തിട്ടും ഒന്നും ഏൽക്കുന്നില്ല.............രണ്ടുപേർക്കും ഒരേ പ്രശ്നങ്ങൾ ആണ്............. ശ്വാസം എടുക്കാൻ പറ്റാതിരിക്കുക.............രക്തയോട്ടം പതിയെ നിലക്കുക..............ഹൃദയമിടിപ്പ് പതിയെ കുറയുക..............."................ഡോക്ടർ ഗുരുക്കളോട് പറഞ്ഞു...................
ഗുരുക്കൾ അതുകേട്ട് മൗനം പാലിച്ചു...............
"എനിക്കൊന്ന് കാണാൻ പറ്റുമോ...............".............ഗുരുക്കൾ ചോദിച്ചു...................
"തീർച്ചയായും............വരിൻ ഗുരുക്കളെ................"...............ഡോക്ടർ പറഞ്ഞു..............
അവർ ഐസിയു വിലേക്ക് കയറി................
ഡോക്ടർ മരണം കാത്ത് കിടക്കുന്ന ആ രണ്ടുപേരുടെ അടുത്തേക്ക് ചെന്നു...............
ഗുരുക്കൾ വടിയും കുത്തിപ്പിടിച്ച് മുന്നോട്ട് വന്നു..................
ഒരു നിമിഷം ഗുരുക്കൾ അവർ ഇരുവരെയും നോക്കി നിന്നു...............
ഗുരുക്കൾ അവരിൽ ഒരാളുടെ(സൂരജ്) അടുത്തേക്ക് ചെന്നു...............
രക്തയോട്ടം പതിയെ പതിയെ കുറഞ്ഞ അവന്റെ വിളറിയ മുഖത്തേക്ക് നോക്കി...................
മറ്റുള്ളവർ ഗുരുക്കളുടെ പ്രവൃത്തി നോക്കിനിന്നു.................
ഗുരുക്കൾ പതിയെ അവന്റെ തൊട്ടടുത്തെത്തി................അവന്റെ മുഖത്ത് കൈവെച്ചു..................
അതിന് ശേഷം അവന്റെ കണ്ണുകൾ തുറന്ന് നോക്കി..............കണ്ണിലെ കൃഷ്ണമണി മുകളിലേക്ക് നിന്നിരുന്നു മാത്രമല്ല കണ്ണിന്റെ നിറത്തിന് മാറ്റം സംഭവിച്ചിരുന്നു...............
ഗുരുക്കൾ പിന്നെ അവന്റെ കഴുത്തിൽ പതിയെ പിടിച്ചുനോക്കി..............രണ്ടുവിരൽ കഴുത്തിന്റെ സൈഡിൽ വെച്ച് ഗുരുക്കൾ കണ്ണുകൾ അടച്ചു..............
കുറച്ചു സെക്കണ്ടുകൾക്ക് ശേഷം ഗുരുക്കൾ കണ്ണ് തുറന്നു..............എന്തോ ഒരു
💬 Comments
View all comments