Chapter Title : വില്ലൻ 11 [വില്ലൻ]
രുചി വേറെ എവിടെയും കിട്ടില്ല...................
ഷാഹി വളരെ എനർജറ്റിക് ആയിരുന്നു................
അവൾ സമറിനോട് ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു...................
നാട്ടിലെ ഓരോ വിശേഷങ്ങളും അവൾ അവനോട് പറഞ്ഞുകൊണ്ടിരുന്നു.....................
നാട്ടിൽ ഉത്സവം തുടങ്ങിയ സമയത്ത് ലീവ് വന്നത് ഭാഗ്യമായി...........നാട്ടിലെ ഉത്സവം നഷ്ടപ്പെടുമോ എന്ന് നല്ല പേടിയുണ്ടായിരുന്നു........പടച്ചോൻ കണ്ടറിഞ്ഞു കറക്ട് സമയത്ത് തന്നെ ലീവ് തന്നു..............
ഷാഹിയുടെ വായയ്ക്ക് ഒരു അടക്കവും ഇല്ലായിരുന്നു..................
പിന്നെ നാട്ടിലെ ഉത്സവങ്ങളുടെ ചരിത്രമായി..............
പത്തുദിവസം നീളുന്ന ഉത്സവം.............
ഹിന്ദുവും മുസൽമാനും ക്രിസ്ത്യാനിയും മതിമറന്നു ആസ്വദിക്കുന്ന ദിനങ്ങൾ...............
ഉത്സവനാളുകളിലെ പകൽ നേരത്തെ കാഴ്ചയും വിവിധ മത്സരങ്ങളും രാത്രികളിലെ കലാപരിപാടികളും എല്ലാം അവളുടെ ചുണ്ടിൽ ഉരുത്തിരിഞ്ഞു വന്നു................
അവൾ ഉത്സവത്തിന്റെ ഓരോ ചെറിയ കാര്യങ്ങളെക്കുറിച്ചും വാചാലയായി.................
സമർ ഇതെല്ലാം കേട്ടിരുന്നു..............
സമർ അവളുടെ വാക്കുകളെക്കാൾ അവളുടെ സന്തോഷത്തെ ആസ്വദിച്ചിരുന്നു................
ഇത്തവണ ആകെ ഒരു തവണയെ വണ്ടി നിർത്തേണ്ട ആവശ്യം വന്നുള്ളൂ.............
അത് ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ വേണ്ടി മാത്രമായിരുന്നു................
ഉച്ചയ്ക്ക് ഭക്ഷണം ഒരു ഹോട്ടലിൽ നിന്ന് കഴിച്ചതിനുശേഷം യാത്ര
തുടർന്നു................
അവളുടെ നാടിന് ഒരു പത്തിരുപത് കിലോ മീറ്ററിന് അടുത്ത് ഞങ്ങൾ അപ്പോൾ എത്തിയിരുന്നു...............
അവളുടെ ധൃതി കണ്ടതുകൊണ്ട് തന്നെ സമർ എവിടെയും വണ്ടി നിർത്തിയില്ല..................
അവളുടെ നാട് എത്താറായതും ഷാഹിയുടെ ഉത്സാഹം വർധിച്ചു................
നഗരങ്ങളിൽ നിന്നും വളരെ ഒഴിഞ്ഞുമാറി ഒരു നാട്ടിൻപുറമാണ് അവളുടെ നാട് എന്ന് എനിക്ക് അവളുടെ നാട് എത്താനായതോടെ മനസ്സിലായി....................
അവളുടെ നാട് എത്താനായതോടെ റോഡിൽ വണ്ടികൾ ഒന്നും അധികം കാണാനില്ലാതായി..............
തിരക്ക് പിടിച്ച അന്തരീക്ഷം ഒഴിഞ്ഞുപോയി..............
കടകളുടെയും ആളുകളുടെയും ശബ്ദം ഇല്ലാണ്ടായി................
പൊടി നിറഞ്ഞ
💬 Comments
View all comments