Chapter Title : വില്ലൻ 11 [വില്ലൻ]
നിശ്ശബ്ദതയ്ക്ക് അധികം ആയുസ്സില്ലായിരുന്നു..........
ആ നിശബ്ദതയെ കീറിമുറിച്ചുകൊണ്ട് വാതിൽ തുറക്കുന്ന ശബ്ദം അവർ കേട്ടു...........
നിരഞ്ജനയും ബാലഗോപാലും അങ്ങോട്ടേക്ക് നോക്കി..............
വാതിൽ തുറന്നുകൊണ്ട് ബാലഗോപാലിന്റെ അസിസ്റ്റന്റ് എസ് ഐ രാജീവ് ഉള്ളിലേക്ക് വന്നു.............
അവൻ ബാലഗോപാലിനെ നോക്കി.............
ബാലഗോപാൽ അവനെയും............
"സാർ.............സാർ അന്വേഷിക്കാൻ പറഞ്ഞ രീതിയിലുള്ള ഒരു കൊലപാതകം കൂടി റിപ്പോർട്ട് ചെയ്തിട്ടുണ്ട്............."..............രാജീവ് കിതച്ചുകൊണ്ട് പറഞ്ഞു............
ബാലഗോപാലിന്റെയും നിരഞ്ജനയുടെയും കണ്ണുകൾ വികസിച്ചു...............
"എവിടെ......."...............രാജീവിന് മറുപടി കൊടുത്തത് പക്ഷെ നിരഞ്ജനയായിരുന്നു..................
"കേരളത്തിൽ..............കൊച്ചിയിൽ.............."................രാജീവ് മറുപടി കൊടുത്തു.............
"എന്നാണ് ഇത് നടന്നത്............."...........ബാലഗോപാൽ ചോദിച്ചു............
"ഇന്നലെ............."..........രാജീവ് പറഞ്ഞു..............
"ബാലഗോപാൽ.........വി ആർ ഗോയിങ് റ്റു കൊച്ചി..............ഇന്ന് തന്നെ............അതിനുള്ള തയ്യാറെടുപ്പുകൾ പെട്ടെന്നാവട്ടെ............."...............നിരഞ്ജന ബാലഗോപാലിനോട് കൽപ്പിച്ചു...............
തിരിഞ്ഞുനടന്ന രാജീവ് പെട്ടെന്ന് തിരിഞ്ഞുനോക്കി..............
"ഒരു ശുഭവാർത്ത കൂടെയുണ്ട്.................."..............രാജീവ് അവരെ നോക്കി പറഞ്ഞു...........
നിരഞ്ജനയും ബാലഗോപാലും അവനെ നോക്കി................
"സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തിയ ഇരുപത്തിയാറുപേരിൽ രണ്ടുപേർക്ക് ഇപ്പോഴും ജീവനുണ്ട്............".................രാജീവ് പറഞ്ഞു..............
നിരഞ്ജനയുടെയും ബാലഗോപാലിന്റെയും കണ്ണുകളിൽ പ്രതീക്ഷകളുടെ നാളങ്ങൾ കത്തി................
പക്ഷെ ബാക്കി ഇരുപത്തിനാലുപേർ.................
അതോർത്തപ്പോൾ അവരിൽ ഭയത്തിന്റെ നാളങ്ങളും കടന്നുവന്നു............
മിഷൻ ഡെവിൾ ടീം ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് അന്ന് തന്നെ പുറപ്പെട്ടു.................
ചെകുത്താനെ അന്വേഷിച്ച്..............☠️
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഷാഹിയുടെ നാട്ടിലേക്കുള്ള യാത്രയിൽ അവൾ ഭയങ്കര ഹാപ്പിയായിരുന്നു...............
അല്ലെങ്കിലും കോളേജിൽ ചേർന്ന് കുറച്ചുനാൾ വീട്ടിൽ നിന്ന് വിട്ടുനിന്നിട്ട് വീട്ടിലേക്കുള്ള ആദ്യത്തെ തിരിച്ചുപോക്ക് അതിന്റെയൊരു ഫീൽ വേറെ തന്നെയാണ്...................
ആ യാത്രയിൽ വീട്ടിൽ ഒന്ന് പെട്ടെന്ന് എത്തികിട്ടിയാൽ മതി എന്ന് തോന്നും.............
വീട്ടുകാരെ എത്രയും പെട്ടെന്ന് കാണാൻ തോന്നും.............
പിന്നെ പ്രത്യേകിച്ച് ഭക്ഷണം............
എത്ര നല്ല നാട്ടിൽ പോയാലും വീട്ടിലെ ഭക്ഷണത്തിന്റെ അത്ര
💬 Comments
View all comments