കോവിഡ് ടെസ്റ്റ് റിസൾട്ട് നെഗറ്റീവ് ആയി....കുറച്ചുമുമ്പ് ക്വാറന്റിനിൽ നിന്ന് ചാടിയിട്ട് ഒള്ളു....ജസ്റ്റ് എസ്കേപ്പ്ഡ്...?? ബ്രോ ഞാൻ അപരാജിതൻ ഒരു 14 or 15 പാർട്ട് വരെ വായിച്ചിട്ടുണ്ട്...അതിന് ശേഷം എന്റെ അവസ്ഥ കുറച്ച് മോശമായി...അപരാജിതൻ കുറേ ചിന്തകളും ഇമോഷനുകളും നൽകുന്ന കഥയാണ്...എനിക്ക് അത് വായിക്കുന്നതിൽ ചില റെസ്ട്രിക്ഷൻ ഉണ്ട്...അങ്ങനെ ചില കഥകൾ വായന ഞാൻ നിർത്തിയിരുന്നു...ദേവനന്ദ,അനുപല്ലവി ഒക്കെ അതിൽ പെട്ടതാണ്...ദേവനന്ദ ഈ അടുത്ത് ഞാൻ വായിച്ചു തീർത്തു...ഇനി മാറ്റിവെച്ച ബാക്കി കഥകൾ പതിയെ വായിക്കണം...✌️ തീർച്ചയായും ഞാൻ ഒരു ഹർഷൻ ബ്രോ ഫാൻ ആണ്... എന്നെ ഇവിടെ കഥകൾ എഴുതാൻ പ്രേരിപ്പിച്ച രണ്ടു കഥകൾ അപരാജിതനും പിന്നെ അഞ്ജലിതീർത്ഥവും ആണ്.... വേറെയും ഘടകങ്ങൾ ഉണ്ട് ട്ടോ... അൻസിയയുടെ എഴുത്തുകൾ..നീനയുടെ പ്രണയകഥകൾ..സ്മിത ചേച്ചിയുടെ വാക്ചാതുര്യം..അങ്ങനെ കൊറേ ഘടകങ്ങൾ... വില്ലനിൽ ഹർഷൻ ബ്രോയുടെ എഴുത്ത് പോലെ തോന്നിപ്പിക്കുന്നു എന്ന് പറയുന്നത് തന്നെ വലിയ ഒരു അംഗീകാരമാണ്...പക്ഷെ അറിയില്ല...ഞാൻ ഹർഷൻ ബ്രോയുടെ ഒരു സ്റ്റൈൽ കൊണ്ട് വരാൻ ശ്രമിച്ചിട്ടില്ല...എന്നെക്കൊണ്ട് ആ ഒരു സ്റ്റൈൽ കൊണ്ടുവരാനും സാധിക്കില്ല...But I take it as a Compliment..?
അടിപൊളി..എന്തായാലും കൂടുതൽ പ്രശനം ഒന്നും ഇല്ലാതെ quarantine ചാടിയല്ലോ..അത് മതി☺️എന്നാലും ഇനിയും സൂക്ഷിക്കണം കേട്ടോ... അപരിചിതൻ എനിക്ക് തന്നത് വേറൊരു ഫീൽ ആണ്..ഇതേവരെ മറ്റൊരു കഥയിലും കിട്ടാത്ത ഒരു ഫീൽ..അതേപോലെ ഒരു ഫീൽ കിട്ടിയത് ഇൗ വില്ലനിൽ ആണ് അതാണ് ഞാൻ ഉദ്ദേശിച്ചത്... അതേപോലെ എടുത്ത് പറയേണ്ടത് ആണ് ഇൗ കഥ ഓക്കേ എഴുതുന്ന ആളിൽ നിന്ന് നമ്മുക്ക് തിരിച്ച് കിട്ടുന്ന ഓരോ വാക്കുകളും..ബ്രോ അത് ഒരുപാട് ഓക്കേ തിരിച്ച് തരുന്നുണ്ട്..അതേപോലെ ആണ് ഹർഷൻ ബ്രോ..ഞാൻ ആദ്യത്തെ ഭാഗം മുതലേ കമൻറ് ഇട്ടാണ് വന്നത് അതിന് ഓരോന്നും റീപ്ലേ തന്നിട്ടുണ്ട്..അത് പോരാതെ ലാസ്റ്റ് ഭാഗത്ത് ഒരു കഥ മത്സരം നടത്തുന്നുണ്ട് അതിൽ പങ്കെടുക്കാൻ അദ്ദേഹം suggest ചെയ്തവരുടെ കൂട്ടത്തിൽ ഞാനും,രാഹുലും ഉണ്ടായിരുന്നു..അപ്പോ നമ്മളെയും ശ്രദ്ധിക്കുന്നുണ്ട് എന്നോകെ മനസ്സിലായി..അതൊക്കെ കാണുമ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു സന്തോഷം ആണ്? ബ്രോ..എന്തെങ്കിലും പ്രോബ്ലം ഓക്കേ ഉണ്ടെങ്കിൽ ഇതേപോലെ സമയം ഓക്കേ എടുത്ത് വായിച്ചാൽ മതി ..എന്താണ് പ്രശ്നം എന്ന് അറിയാത്തത് കൊണ്ട് കൂടുതൽ പറയുന്നില്ല...ബ്രോ ടെ safety നോക്കുക അത്രെ ഒള്ളു.. എന്റെയും ടോപ് കഥകൾ ആണ് അപാരിചിതൻ അത് പറഞ്ഞല്ലോ..അതേപോലെ അഞ്ജലിതീർത്ഥം വായിച്ച് കരഞ്ഞതിന് ഒരു കണക്കും ഇല്ല,അതും fav ആണ്...? ദേവനദ,അനുപല്ലവി..ഇതൊക്കെ ഞാൻ ഇൗ ജീവിതത്തിൽ മറക്കാൻ ഇടയില്ലാത്ത കഥകൾ ആണ്.ദേവനന്ദ എന്ന പേര് പോലും മറക്കാൻ ചാൻസ് ഇല്ല.അത്രക്ക് അത് മനസ്സിൽ ഉണ്ട്..വില്ലികുട്ടൻ അതേപോലെ മനോഹരമായ മറ്റൊരു ചെറുകഥ ഇട്ടിടുണ്ടല്ലോ അതിലും എനിക്ക് പറയാൻ കൂടുതലും ദേവുവിന്റെ കാര്യങ്ങൽ ആയിരുന്നു❤️.അതേപോലെ നന്ദൻ ചേട്ടന്റെ അനുപല്ലവി..അദ്ദേഹം ശെരിക്കും ഒരു ഡോക്ടർ ആണോ എന്ന് പോലും തോന്നിയിട്ടുണ്ട് അത് വായിച്ചപ്പോൾ...?പിന്നെ ഞാൻ ഇൗ പറഞ്ഞതിൽ വായികാതത് സ്മിത ചേച്ചിയുടെ കഥകൾ ആണ്..അതും വായ്ക്കും.. ബ്രോ ഒരിക്കലും കോപ്പി ചെയ്തു എന്നു പറയരുത്..അങ്ങനെ തോന്നാതെ ഇരിക്കാൻ വേണ്ടി ആണ് ആദ്യം മുതലേ ഞാൻ പറഞ്ഞത് പോസിറ്റീവ് ആയിട്ടെ എടുക്കാവു എന്ന്..??
മറുപടി ഞാൻ എല്ലാവര്ക്കും കൊടുക്കാൻ ശ്രമിക്കാറുണ്ട്...നിങ്ങളുടെ കമന്റുകൾ ആണ് അടുത്ത ഭാഗം എഴുതാനുള്ള ഊർജം തരുന്നത്...ആകെ പ്രശ്നം ഉള്ളത് ഞാൻ വല്ലപ്പോഴുമേ ഇവിടെ കയറൂ.. അപ്പൊ കമന്റിട്ടവർക്ക് എല്ലാർക്കും മറുപടി കൊടുക്കും... ഏയ്...കഥ കോപ്പി അടിച്ചു എന്ന് ഞാൻ ഒരിക്കലും കരുതിയിട്ടില്ല..ഞാൻ പറഞ്ഞപോലെ ഉദ്ദേശിച്ചത് ആ സ്റ്റൈൽ ആണ്...?
ഞാൻ ഇന്നലെ ആണ് അപരിചിതൻ ആദ്യം മുതലേ വായിച്ച് തീർത്തത്...വില്ലൻ ആയിട്ട് എന്തൊക്കെയോ സാമ്യം ഉള്ളത് പോലെ..കോപ്പി അടിച്ചെന്ന അല്ല ഉദ്ദേശിച്ചത് കേട്ടോ....?. രണ്ടു കഥയും വായിച്ചവർക്ക് അറിയാം ഇത് കോപ്പി ഒന്നും അല്ലെന്ന് എന്നാലും എന്തോ ഒരു ഇത്...പോസിറ്റീവ് ആയി എടുത്താൽ മതി..ഹർഷൻ ,വില്ലൻ സ്റ്റൈൽ ഓക്കേ ആവും ചിലപ്പോ ഒരേപോലെ ഉള്ളത്. ബ്രോ ഇതുവരെ അപരിചിതൻ വായിച്ചിട്ടില്ല എന്നാണ് ഞാൻ ഓർത്തത്..പക്ഷേ വായിച്ചു,fan boy ആണെന്ന് ഓക്കേ പറഞ്ഞത് കണ്ടു..? വായിച്ചിട്ടില്ല എങ്കിൽ പെട്ടെന്ന് വയികാൻ പറയാൻ ആണ് ഓടി വന്നത്..നിങ്ങള് തമ്മില് എന്തൊക്കെയോ ഒരു connection പോലെ തോന്നി.. Covid ടെസ്റ്റ് ഓക്കേ ആണെന്ന് കണ്ടാലോ..ഒന്നും വരാതെ ഇരിക്കട്ടെ? വില്ലൻ വരാൻ കാത്തിരിക്കുന്നു...എല്ലാം റെഡി ആയിട്ട് ഇട്ടാൽ മതി കേട്ടോ...?