0%

Chapter Title : വില്ലൻ 12 [വില്ലൻ]

Author : വില്ലൻ Read All Parts 1702
"അവിടെ ആകും ഇനി തിരക്ക്...............".............ഷാഹി പറഞ്ഞു................ "ഓഹ്...............".............സമർ മൂളി................ "വൈകുന്നേരം നമുക്ക് അമ്പലത്തിൽ പോയി പ്രാർത്ഥിക്കാം...............ആളുകൾ കുറവായിരിക്കും............."....................ഷാഹി പറഞ്ഞു................. "ഹ്മ്.............പോകാം............."................സമർ പറഞ്ഞു.................. https://youtu.be/nWxGhq_lBII വൈകുന്നേരം ആയപ്പോൾ അവർ അമ്പലത്തിലേക്ക് തിരിച്ചു......................... ഷാഹി പറഞ്ഞത് പോലെ അമ്പലത്തിൽ ആളുകൾ വളരെ കുറവായിരുന്നു..................... ഞാനും അവളും കൂടെ അമ്പലത്തിലേക്ക് കയറി.................... അമ്പലത്തിലേക്ക് കയറാൻ കൽപടവുകൾ ഉണ്ട്................. അതിന് താഴെ ചെരിപ്പ് അഴിച്ചുവെച്ചിട്ട് ഞാൻ കൽപടവിലേക്ക് കാൽ വെച്ചു................ ഒരു തണുപ്പ്..............എന്തോ ഒരു ആത്മീയമായ അനുഭൂതി................ ഞാൻ പടവുകൾ കയറി...............ഷാഹി എന്റെ ഇടത് വശത്ത് ഉണ്ടായിരുന്നു................... അവിടം വളരെ നിശ്ശബ്ദമായിരുന്നു................പക്ഷെ ഒരു സമാധാനം നിറഞ്ഞ നിശബ്ദത................... കൽപടവുകളിൽ വശങ്ങളിൽ നിൽക്കുന്ന മരങ്ങളിലെ ഇലകൾ വീണുകിടക്കുന്നുണ്ടായിരുന്നു.................അതിന്മേൽ ചവിട്ടുമ്പോൾ ഒരു ചെറിയ തണുപ്പും അതോടൊപ്പം ഒരു ഇക്കിളി പോലെയും തോന്നി...................... ഞങ്ങൾ കൽപടവുകൾ കടന്ന് മുകളിലെത്തി............. അമ്പലം എന്റെ കണ്മുന്നിൽ വെളിവായി................ എന്തോ ഒരു പറഞ്ഞറിയിക്കാൻ പറ്റാത്ത അനുഭൂതി................. അമ്പലത്തിന് മുന്നിൽ വലിയ ഒരു നിലവിളക്ക് ഉണ്ട്...............അതിൽ ദീപങ്ങൾ കത്തിനിൽക്കുന്നു...............
ആ ദീപനാളങ്ങൾ കാറ്റത്ത് ചാടികളിക്കുന്നു............. ആ കാഴ്ച എന്റെ കണ്ണിന് കുളിർമയേകി................. ഞാൻ മുന്നോട്ട് നടന്നു.............. ആ നിലവിളക്കിന് മുന്നിൽ എത്തി...............ഞാൻ അതിലേക്ക് നോക്കി................ ആ ദീപനാളങ്ങൾ എനിക്ക് ചെറിയ ഒരു ചൂട് നൽകി...............ഒരു സുഖമുള്ള ചൂട്............... ഷാഹി എന്നെ വിളിച്ചു................ ഞാൻ അവളുടെ പിന്നാലെ നടന്നു............... അമ്പലനടയിലേക്ക്.................... നിലവിളക്ക് കടന്നുകഴിഞ്ഞപ്പോൾ തന്നെ ഭഗവതി എന്റെ മുന്നിൽ വെളിവായി................ തുറന്നിട്ട വാതിലിലൂടെ ഭഗവതി എന്നെ എത്തി നോക്കുന്നുണ്ടായിരുന്നു................ആ നോട്ടം ഞാൻ കണ്ടു................. ദീപങ്ങളിൽ കുളിച്ചു നിൽക്കുന്ന ഭഗവതി.............പൂമാലകളാലും പൂക്കളാലും മുങ്ങി നിൽക്കുന്ന ഭഗവതി............... ഞാൻ ഭഗവതിയെ നോക്കി............ഭഗവതിയുടെ കണ്ണുകളിലേക്ക്............... ഭഗവതിയും എന്നെ തന്നെ നോക്കുന്ന പോലെ തോന്നി എനിക്ക്...................... ഞാൻ ഭഗവതിയെ നോക്കി അമ്പലനടയിൽ നിന്നു.................. പെട്ടെന്ന് ഷാഹി എന്നെ തോണ്ടി................. ഞാൻ അവളെ നോക്കി................... അവൾ എനിക്ക് കൈകൂപ്പി കാണിച്ചു തന്നു.................. എന്നിട്ട് ഭഗവതിയുടെ നേരെ തിരിഞ്ഞു................. ഞാൻ ഷാഹിയെ തന്നെ നോക്കി.................. അവൾ ഭഗവതിയോട് കൈകൂപ്പി എന്തൊക്കെയോ പ്രാർത്ഥിക്കുന്നു............... എന്ത് ഭംഗിയാണ് ഇവളെ കാണാൻ................ ഒരുനിമിഷം ഭഗവതി ആരാണെന്ന് പോലും എനിക്ക് സംശയം തോന്നി...................... അവളിൽ നിന്ന് എനിക്ക് കണ്ണെടുക്കാൻ പോലും സാധിച്ചില്ല..............ഒരുപക്ഷെ എന്റെ കണ്ണുകൾക്ക് ഇതിലും മനോഹരമായ ഒരു കാഴ്ച ഇനി ഈ ഭൂമിയിൽ കാണിക്കാൻ സാധിക്കില്ല എന്നുള്ളത് കൊണ്ടാകും................. പെട്ടെന്ന് അവൾ പ്രാർത്ഥന കഴിഞ്ഞു എന്നെ നോക്കി................. അവൾ എന്നെ നോക്കി

💬 Comments

View all comments