0%

Chapter Title : വില്ലൻ 12 [വില്ലൻ]

Author : വില്ലൻ Read All Parts 1701
അന്നും തന്നെ പുറത്തോട്ട് കൊണ്ടുപോകാൻ സമർ ഈ ട്രിക്‌ ആണ് പ്രയോഗിച്ചത്................. തന്റെ ശരീരത്തിൽ വേറെ ഒരാൾ അറിയാതെ പോലും സ്പർശിക്കുന്നത് സമറിന് ഇഷ്ടമില്ല എന്നത് അവളുടെയുള്ളിൽ പ്രേമത്തിന്റെ പൂത്തിരി കത്തിച്ചു............... അവൾ പുഞ്ചിരിയോടെ മുന്നോട്ട് നടക്കാൻ തുടങ്ങി............... പക്ഷെ സമറിന്റെ ഈ പ്രവൃത്തി കണ്ട് ബാക്കിയുണ്ടായിരുന്ന പെണ്ണുങ്ങളുടെ പുഞ്ചിരി ഒക്കെ മാഞ്ഞു................. ചെക്കൻ കയ്യീന്ന് പോയല്ലോ എന്നായി അവരുടെ ഭാവം................. സമറിന്റെ ഈ പ്രവൃത്തി നാസിമും വിനീതും കാണുന്നുണ്ടായിരുന്നു.................. അവർ പരസ്പരം നോക്കിച്ചിരിച്ചു................ അങ്ങനെ ഒരുവിധത്തിൽ ആ തിരക്കിലൂടെ നടന്ന് അവർ ഭക്ഷണപ്പുരയുടെ അടുത്തെത്തി................. പക്ഷെ നടന്നുവന്ന ഇടത്തിൽ ഉള്ളതിനേക്കാൾ തിരക്കായിരുന്നു അവിടെ.................... അവിടുത്തെ തിരക്ക് കണ്ട് അവർ പരസ്പരം കണ്ണോട് കണ്ണ് നോക്കി.............. "വെറുതെയല്ല ചെണ്ടമേളത്തിന്റെ അവിടെ വലിയ തിരക്ക് ഇല്ലാഞ്ഞേ............... നാട്ടുകാർ മുഴുവൻ ഇവിടെ അല്ലെ.............."..............വിനീത് അന്തംവിട്ടുകൊണ്ട് പറഞ്ഞു................. അതുകേട്ട് അവർക്ക് ചിരിപൊട്ടി................. അവർ കുറച്ചുനേരം ഉള്ളിലേക്ക് നോക്കിനിന്നു................ ഓരോരുത്തർ ഭക്ഷണം കഴിക്കുന്നത് കൊതിയോടെ അവർ നോക്കിനിന്നു................. നാസിമും വിനീതും ഓരോരുത്തരെയും ചൂണ്ടി കമന്റടിക്കാൻ തുടങ്ങിയിരുന്നു................ "എന്തൊരു തീറ്റയാണ് ആ ചെങ്ങായി.................. അവൻ അയലോക്കത്തെ ആൾക്കാരുടെ വയർ കൂടി കടം വാങ്ങി വന്നിട്ടുണ്ടെന്ന് തോന്നുന്നു..............."........... "ഏതാ ആ മൊണ്ണ.............. അവന് തിന്നുകഴിഞ്ഞെങ്കിൽ എണീറ്റ് പൊയ്ക്കൂടെ................അടുത്ത പന്തിക്കും ഇരിക്കാനുള്ള ഉദ്ദേശം ആണെന്ന് തോന്നുന്നു................".................. നാസിമും വിനീതും കൂടി ഓരോരോ ആൾക്കാരെയും ചൂണ്ടിക്കൊണ്ട് കമന്റടിക്കാൻ തുടങ്ങി................. ഷാഹിയും സമറും ഇതുകേട്ട് ചിരിക്കാനും.................. ഇവന്മാരുടെ കമന്റടി എങ്ങാനും തിന്നുന്നവർ കേട്ടിരുന്നെങ്കിൽ അവൻ അപ്പൊ തന്നെ തീറ്റ മതിയാക്കി എണീറ്റ് പോകും..............അമ്മാതിരി ട്രോളൽ................... സമറും ഷാഹിയും കുറച്ചു നേരം കൂടെ കാത്തുനിന്നു..............പക്ഷെ നോ രക്ഷ................. "വീട്ടിൽ പോയാലോ................"..............സമർ ഷാഹിയോട് ചോദിച്ചു................ "ഹ്മ്.............അതാ നല്ലത്..............."..............ഷാഹിയും അനുകൂലിച്ചു...............
"നിങ്ങൾ വീട്ടിലേക്ക് പോരുന്നുണ്ടോ................".............ഷാഹി നാസിമിനോടും വിനീതിനോടും ചോദിച്ചു................ "ഞങ്ങൾ ഇല്ല.............നിങ്ങൾ പൊക്കോ................"......................നാസിം പറഞ്ഞു................. "എന്നാ ശരി..............."............ഷാഹിയും സമറും അവരോട് യാത്ര പറഞ്ഞു ഇറങ്ങി................... വീണ്ടും ആ തിരക്കിലേക്ക്................. സമർ പഴയപോലെ ഷാഹിയെ പിന്നിൽ നിന്ന് കെട്ടിപ്പിടിച്ചു വഴി തെളിച്ചു കൊടുത്തു.................... അവർ ജീപ്പിൽ കയറി വീട്ടിലേക്ക് പോന്നു................ "നമുക്ക് വൈകുന്നേരം പോകാം..............."............ഷാഹി സമറിനോട് ഭക്ഷണം കഴിക്കുന്നതിനിടയിൽ പറഞ്ഞു............... "ഹ്മ്.................."...............സമർ മൂളി............... "വൈകുന്നേരം അമ്പലത്തിൽ തിരക്ക് ഉണ്ടാകില്ല.............ഉച്ചഭക്ഷണത്തോടെ അവിടുത്തെ തിരക്ക് കുറയും പിന്നെ തിരക്ക് ഉത്സവപറമ്പിൽ ആകും................."...............ഷാഹി പറഞ്ഞു............... സമർ പിന്നെയും മൂളി കൊടുത്തു................. "അന്ന് നമ്മൾ വന്നപ്പോൾ വയലിൽ സ്റ്റേജ് കെട്ടുന്നത് കണ്ടില്ലേ..............."..............ഷാഹി ചോദിച്ചു................ "ആ...................."...............സമർ പറഞ്ഞു............

💬 Comments

View all comments