0%

Chapter Title : വില്ലൻ 12 [വില്ലൻ]

Author : വില്ലൻ Read All Parts 1713
കയറ്റി..................പതിവിന് വിപരീതമായി പാർക്കിങ് ഫീ ഒന്നുമില്ല.................ഇതിപ്പോ ബാംഗ്ലൂർ ആയിരുന്നെങ്കിൽ ഒരു അമ്പത് രൂപ പോയിരുന്നു................... ഞങ്ങൾ വണ്ടിയിൽ നിന്ന് ഇറങ്ങി................മൺപാതയുടെ അടുത്തേക്ക് നടന്നു................... ലക്ഷ്മിയമ്മ ഷാഹിയോടൊപ്പം നടന്നു.................മുത്ത് എന്റെയൊപ്പവും................... ലക്ഷ്മിയമ്മയ്ക്ക് ഞാനുള്ളതിനാൽ ഒരു പേടി ഉള്ളത് പോലെ തോന്നി..............അതുകൊണ്ട് ഞാൻ അവരിൽ നിന്ന് വിട്ടുനടന്നു............... ഞാനും മുത്തും കൂടി ഒന്നിച്ചു നടന്നു.............അവൻ നല്ല കമ്പനിയും തന്നു................. ഞങ്ങൾ മൺപാതയിലേക്ക് ഇറങ്ങി............... എനിക്ക് അവിടുത്തെ കാഴ്ചകൾ എല്ലാം പുതുമയുള്ളതായിരുന്നു....................
പാതയ്ക്ക് ഇരുവശവും കടകൾ................ഓരോ കടയിലും വെളിച്ചമുണ്ട്................. ചില കടകളിൽ പഴയ പെട്രോമാക്സ് ന്റെ ലാംപ് ആയിരുന്നു വെളിച്ചത്തിനായി ഉപയോഗിച്ചിരുന്നത്.....................അങ്ങനെയുള്ള കടകൾ മറ്റുകടകളിൽ നിന്ന് വേറിട്ട് നിന്നു...............അങ്ങനെയുള്ള കടകൾ കാണാൻ തന്നെ വളരെ ഭംഗിയായിരുന്നു...................... അവിടെ കൂടുതൽ കടകളും കളിപ്പാട്ടങ്ങളുടേത് ആയിരുന്നു............എന്നിരുന്നാലും വ്യത്യസ്ത കടകൾ കുറേ ഉണ്ടായിരുന്നു അവിടെ................ഫാൻസി കടകളും, അലുവയും ജിലേബിയും പ്രധാന ആകർഷണങ്ങളായുള്ള ബേക്കറി കടകളും സർബത്തും വത്തക്കവെള്ളവും ഉള്ള ചെറിയ ചില കൂൾബാറുകളും അങ്ങനെ അങ്ങനെ വ്യത്യസ്തമായ കടകളും അവിടെ ധാരാളമായിരുന്നു..................... കുറച്ചു നടന്നപ്പോൾ ഒരാൾ നിലത്ത് ഒരു ലാംപ് വെച്ചിട്ട് എന്തോ വിൽക്കുന്നത് കണ്ടു..........ഞാനും മുത്തും ആ ഭാഗത്തേക്ക് നടന്നു................ ഫോട്ടോകൾ ആയിരുന്നു അയാൾ അവിടെ വില്പന ചെയ്തത്...............ശിവന്റെയും ഭഗവതിയുടെയും എന്ന് വേണ്ട മിക്ക ദൈവങ്ങളുടെ ഫോട്ടോസും ഉണ്ട്............വലിയ വലിയ ഫോട്ടോസ് ആണ്............. ചുവരിൽ ഒട്ടിച്ചുവെക്കാൻ പാകത്തിലുള്ള ഫോട്ടോകൾ.................. ദൈവങ്ങളിൽ മാത്രം ഒതുങ്ങിയില്ല ഫോട്ടോകൾ............മിക്കവാറും സിനിമാ നടന്മാരുടെയും ഫോട്ടോകൾ ഉണ്ട്...........മമ്മൂക്ക,ലാലേട്ടൻ,സുരേഷ്‌ഗോപി,ജയറാം,ദിലീപ് എന്നുവേണ്ട എല്ലാ മലയാള നടന്മാരുമുണ്ട്............. അതിനുപരിയായി വിജയ്,സൂര്യ,വിക്രം,രജനി,കമൽ പോലെയുള്ള തമിഴ് നടന്മാരുടെ ചിത്രങ്ങളും കുറവല്ല.............തെലുങ്ക് നടൻ അല്ലു അർജുന്റെ ഫോട്ടോകളും ധാരാളമുണ്ട്................ "മുത്തേ..............നിന്റെ ഇഷ്ട നടൻ ആരാണ്................"..............ഇതൊക്കെ കണ്ടിട്ട് ഞാൻ മുത്തിനോട് ചോദിച്ചു.................. "ദുൽക്കർ സൽമാൻ...............".............അവൻ നാണത്തോടെ ചിരിച്ചുകൊണ്ട് പറഞ്ഞു.............. അവന്റെ പറച്ചിലിന്റെ രീതി കണ്ടിട്ട് എനിക്ക് ചിരി വന്നു.............. ന്യൂജനറേഷൻ...............ഞാൻ ചിരിയോടെ ഓർത്തു.......... "ദുൽക്കറിന്റെ ഫോട്ടോ വേണോ..............."............ഞാൻ മുത്തിനോട് ചോദിച്ചു................ "അതൊന്നും വേണ്ട ഇക്കാ................ഇതൊക്കെ വെറുതെയാ...............പൈസ കളയാൻ.............."..............മുത്ത് ഒരു പുഞ്ചിരിയോടെ പറഞ്ഞു................. ഞാൻ തലയാട്ടി................. മുത്ത് വിചാരിച്ചപോലെ അല്ലല്ലോ.............നല്ല പക്വതയുണ്ടല്ലോ..............ഷാഹിയുടെ പോലെ..............ഷാഹിക്ക് പണം അനാവശ്യമായി ചിലവാക്കുന്നത് തീരെ ഇഷ്ടമില്ല..............ആവശ്യങ്ങൾക്ക് മാത്രം അതാണ് മൂപ്പത്തിയുടെ

💬 Comments

View all comments